Thursday, 18 March 2021

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍ ഭാര്യയെ നോക്കി പറഞ്ഞു : ഹണീ, നീ ഒരു കൊച്ചു സുന്ദരിയാണല്ലോ .ഭാര്യ സന്തോഷവതിയായി. 
അയാള്‍ വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു. കുറച്ചു നേരം കഴിഞ്ഞു അയാള്‍ വീണ്ടും ഉണര്‍ന്നപ്പോള്‍ ഭാര്യയെ നോക്കി പറഞ്ഞു “ നിന്നെ കാണാന്‍ വലിയ തരക്കേട് ഒന്നുമില്ലല്ലോ ?
ഭാര്യ ചോദിച്ചു : അതെന്താ നിങ്ങള്‍ കുറച്ചു മുമ്പേ പറഞ്ഞല്ലോ ഞാന്‍ സുന്ദരി ആണെന്ന് ഇപ്പോഴെന്തു പറ്റി?
അയാള്‍ : മരുന്നിന്റെ ഫലം കുറഞ്ഞു വരുന്നല്ലോ .
2. ഒരു നര്സും ഡോക്ടറും പ്രണയത്തിലായി. അധികം താമസി യാതെ നര്‍സ് ഗര്‍ഭിണിയായി. ഒമ്പത് മാസം കഴിഞ്ഞപ്പോള്‍ നര്‍സ് അവരുടെ ആശുപത്രിയില്‍ അഡമിറ്റ് ആയി. അതെ സമയത്ത് ഒരു വികാരിയച്ചനും തന്റെ പ്രോസ്റ്റെറ്റ്‌ ഒപ്പെരെഷന് അവിടെ പ്രവേശിപ്പിക്കപ്പെട്ടു. നര്‍സ് പറഞ്ഞു നമുക്ക് കുട്ടിയെ വികാരിയച്ചനു കൊടുക്കാം , അയാളുടെ കുട്ടിയായി.
വികാരിയുടെ ഓപ്പെരേഷന്‍ കഴിഞ്ഞപ്പോള്‍ ഡോകടര്‍ പറഞ്ഞു : അച്ചോ , ഒരു വാര്തയുണ്ട്ന്, താങ്കള്‍ ക്ക് പ്രോസ്ട്റ്റെറ്റ് ആയിരുന്നില്ല, താങ്കള്‍ ഗര്‍ഭിണി ആയിരുന്നു, ഇതാ മിടുക്കനായ ഒരു ആണ്‍ കുട്ടി.
പാവം വികാരി വിശ്വസിച്ചു, കുട്ടിയെ സ്നേഹ പൂര്‍വ്വം വളര്‍ത്തി. കുട്ടിക്ക് പതിനഞ്ചു വയസ്സായി. അയാള്‍ കുട്ടിയോട് പറഞ്ഞു : “മകനെ , ഞാന്‍ ഇനിയെങ്കിലും സത്യം പറയുന്നു നിന്നോടു, ഞാന്‍ നിന്റെ അച്ഛന്‍ അല്ല, അമ്മയാണ് , നിന്നെ ഞാന്‍ പ്രസവിച്ചതാണ് .
മകന്‍ ചോദിച്ചു : അപ്പോള്‍ ആരാ എന്റെ അച്ഛന്‍ ?
വികാരി : അതോ, അത്, നമ്മുടെ ആര്‍ച് ബിഷപ്പ് തന്നെ .
3. ഒരു മനുഷ്യന്‍ പൊള്ളല്‍ ഏറ്റ രണ്ട് ചെവിയു മായി ഡോക്ടരുടെ അടുത്തെത്തി. ഡോക്ടര്‍ ചോദിച്ചു : ഇതെങ്ങനെ സംഭവിച്ചു ?
അയാള പറഞ്ഞു : ഡോക്ട്രര്‍ ,എന്റെ ഭാര്യ ഫോണ്‍ ഇരുന്ന മേശ മേല്‍ വച്ച് വസ്ത്രം ഇസ്തിരി ഇടുകയായിരുന്നു, ഞാന്‍ അറിയാതെ ഫോണിനു പകരം ഇസ്തിരിപ്പെട്ടിയാണ് എടുത്തു ചെവിയില്‍ വച്ചത് .
ഡോക്ടര്‍ : അപ്പോള്‍ മറ്റേ ചെവിയോ ?
അയാള്‍ : ആദ്യത്തെത്തെ റോങ്ങ്‌ നമ്പര്‍ ആയിരുന്നു, ആ കഴുത വീണ്ടും വിളിച്ചു . ഞാന്‍ രണ്ടാമത് ഫോനെടുത്തപ്പോള്‍ മറ്റേ ചെവിയും പൊള്ളി!!
4. ഒരു മുക്രി ഡോക്ടരുടെ അടുത്തെത്തി,, ചില പരിശോധനകള്‍ എല്ലാം കഴിഞ്ഞു ഡോക്ടര്‍ പറഞ്ഞു : "ക്ഷമിക്കണം , ഞാന്‍ നിങ്ങള്ക്ക് മോശമായ ഒരു വാര്‍ത്തയാണ് പറയുന്നത്, താങ്കള്‍ ഇനി അധിക കാലം ജീവിചിരിക്കുകയില്ല !
മുക്രി സ്വാഭാവികമായും വിഷമത്തിലായി. എന്നിട്ടും സമചിത്തത വിടാതെ ചോദിച്ചു : ഡോക്ടര്‍ , എത്ര സമയം ഉണ്ടെെനിക്ക് ?
ഡോക്ടര്‍ : 10 ?
മുക്രി : 10 വര്ഷം?, 10 മാസം?, 10 ആഴ്ച ? 10 ദിവസം ?
ഡോകടര്‍ : 10,....9.......8..........7..........
5. പ്രായമായ കുറെ ദമ്പതികള്‍ ഒരു ക്ളിനികില്‍ സല്ല്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു ഭര്‍ത്താവ് മറ്റൊരാളിനോടു ചോദിച്ചു : സുഹൃത്തേ നിങ്ങളുടെ ഓര്‍മ്മ വീന്റെടുക്കള്‍ ക്ളിനികില്‍ എങ്ങനെ ആയിരുന്നു അനുഭവം ,കൊള്ളാമായിരുന്നോ ?
അയാള്‍; ഓ അത്ഭുതം, വളരെ സഫലമായി രുന്നു. അവര്‍ ഞങ്ങളെ ഏറ്റവും അത്യന്താധുനിക മായ മന:ശാസ്ത്രതത്വങ്ങള്‍ , പരസ്പരം ബന്ധിപ്പിച്ചു ഓര്‍മ്മിക്കാന്‍ ഉള്ള രീതികള്‍, കാഴ്ചയും ഓര്‍മ്മയും ബന്ധിപ്പിക്കല്‍ ഇവയൊക്കെ പഠിപ്പിച്ചു. അത് ശരിക്കും മഹത്തായ ഒരനുഭവം ആയിരുന്നു .
ആദ്യത്തെയാള്‍: അപ്പോള്‍ ആ ക്ളിനികിന്റെ പേര്‍ എന്തായിരുന്നു ?
മറ്റെയാള്‍ക്ക് അത് പെട്ടെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ കഴിഞ്ഞല്ല, അയാള്‍ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു: നീണ്ട തണ്ടും മുള്ളും നല്ല ചുവന്ന പൂവുമുള്ള ഒരു ചെടിയുടെ പേര്‍ പറയാമോ ?
ആദ്യത്തെയാള്‍ : റോസ് ,
മറ്റെയാള്‍ തന്റെ ഭാര്യയെ വിളിച്ചു : റോസ് , നമ്മള്‍ ഓര്‍മ്മ വര്‍ധിപ്പിക്കാന്‍ പോയ ക്ളിനി്ക്കിന്റെ പേര്‍ എന്തായിരുന്നു ?

Tuesday, 30 January 2018

32.ഡോക്ടര്‍മാര്‍ പറയുന്നത് എന്തെന്നാല്‍ !


1. ഡോക്ടര്‍ പറയുന്നു : നിങ്ങളുടെ ഈ രോഗ ലക്ഷണങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടാവാം . എന്ന് വച്ചാല്‍ ഡോക്ടര്‍ക്ക് രോഗം എന്താണെന്നു ഒന്നും മനസ്സിലായിട്ടില്ല എന്നര്‍ത്ഥം
2. “നിങ്ങള്‍ക്ക് ഈ രോഗം മുമ്പ് വന്നിട്ടില്ലെന്ന് ഉറപ്പുണ്ടോ “ എന്ന് ഡോക്ടര്‍ പറഞ്ഞാല്‍, അതിന്റെ അര്‍ഥം “ നിങ്ങള്ക്ക് ആ രോഗം വീണ്ടും വന്നു എന്ന് തന്നെ.”
3. “ആ ടെസ്റ്റ്‌ ഒന്ന് കൂടി ചെയ്തു നോക്കണം “ എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്തെന്നോ “ ആദ്യം എടുത്ത സാമ്പിള്‍ ലാബില്‍ വച്ച് നഷ്ടപ്പെട്ടു എന്ന്.
4. “ഈ ചികിത്സയുടെ ചെലവ് മുഴുവന്‍ ഇന്ഷുരന്സില്‍ നിന്ന് കിട്ടും” എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ നിങ്ങള്‍ ഡോക്ടരുടെ ബില്‍ അടയ്ക്കാന്‍ സ്വന്തം വീട് വില്‍ക്കെണ്ടി വരും എന്നുറപ്പ്.
5. “ നിങ്ങളുടെ രോഗ ലക്ഷണങ്ങള്‍ ഒന്ന് കൂടി വിശദമായി പറയൂ.” എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ ഡോക്ടര്‍ക്ക് നിങ്ങള്‍ ആരാ ണെന്ന് ഓര്‍മ്മയില്ല എന്നര്‍ത്ഥം.
6. “ഈ രോഗ ലക്ഷണങ്ങളുമായി നിങ്ങള്‍ എത്രകാലമായി ജീവിക്കുന്നു “ എന്ന് ഡോക്ടര്‍ ചോദിച്ചാല്‍ ശിഷ്ടകാലം നിങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരുമെന്ന് ഉറപ്പു.
7. ” നിങ്ങള്ക്ക് വേദനയൊന്നും ഉണ്ടാവില്ല” എന്ന് ഡോക്ടര്‍ പറയുമ്പോള്‍ പല്ല് കടിച്ചു പിടിച്ചു വേദന സഹിക്കാന്‍ തയ്യാറായിരി ക്കുക.
8. “ ഇവിടെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു ണ്ടല്ലോ “ എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ രോഗം എന്താണെന്നു അദ്ദേഹത്തിന് ഒരു പിടിയും കിട്ടിയില്ല എന്നര്‍ത്ഥം .

31.കുറച്ചു കൂടി വയസ്സന്‍ തമാശകള്‍

1. ഒരു ഡോക്ടര്‍ രോഗികളെ തന്റെ പതിവ് രൌന്റ്സില്‍‍ നോക്കി വരുകയായിരുന്നു. അദ്ദേഹം ഒരു വൃദ്ധന്റെ അടുത്തെത്തി. 
ഡോക്ടര്‍ ചോദിച്ചു : എങ്ങനെയുണ്ട് സഖാവേ ഇന്ന്. ? 
രോഗി: ഒരു ചെറിയ കുഴപ്പം ഡോക്ടര്‍ ഞാന്‍ മൂത്രമൊഴിക്കാന്‍ കുളിമുറിയില്‍ കയറുമ്പോള്‍ തനിയെ ലൈറ്റ് തെളിയുന്നു , എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, ഡോക്ടര്‍ .
ഡോക്ടര്‍ രൌന്റ്സു കഴിഞ്ഞു കക്ഷിയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു. ഭാര്യ ആണ് ഫോണ്‍ എടുത്തത്. 
ഡോക്ടര്‍ പറഞ്ഞു : മാഡം, താങ്കളുടെ ഭര്‍ത്താവിനു അല്‍പ്പം വാര്ധക്യരോഗം പിടിപെട്ട് തുടങ്ങി എന്ന് തോന്നുന്നു. അദ്ദേഹം രാത്രിയില്‍ മൂത്രം ഒഴിക്കാന്‍ കുളി മുറിയില്‍ കയറുമ്പോള്‍ ലൈറ്റ് തനിയെ ഓണാകുന്നു എന്ന് പറയുന്നു. കാര്യം പ്രശ്നമാണെന്ന് തോന്നുന്നു.
ഭാര്യ മകനെ വിളിച്ചു പറഞ്ഞു : മോനെ നിന്റെ തന്ത രാത്രിയില്‍ വീട്ടിലെ ഫ്രിഡ്ജിലേക്കാണ് മൂത്രം ഒഴിക്കുന്നത് !!

2. ഒരിക്കല്‍ ഒരു പ്രായമായ ദമ്പതികള്‍ ഡോക്ടരുടെ അടുത്ത് എത്തി. ഭര്‍ത്താവ് ഡോക്ടറോട് പറഞ്ഞു : ഡോക്ടര്‍ ഇവള്‍ക്ക് എന്താ രോഗം എന്ന് നോക്കാമോ “
ഡോക്ടര്‍ വൃദ്ധനെ ഒന്ന് കളിയാക്കാം എന്ന് കരുതി പരിശോധനക്ക് ശേഷം പറഞ്ഞു : അവര്‍ക്കു ആവശ്യത്തിനു ലൈംഗിക ബന്ധം നടക്കാത്തതിന്റെ കുഴപ്പം ആണ്. 
ഭര്‍ത്താവ് : അപ്പോള്‍ അവര്‍ക്ക് ആഴ്ച യില്‍ എത്ര പ്രാവശ്യം ബന്ധപ്പെടണം “
ഡോക്ടര്‍: ശരി ,ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും
ഭര്‍ത്താവ് : എന്നൊക്കെ ?
ഡോക്ടര്‍ : ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളില്‍ , പോരെ ?
ഭര്ത്താവ് : ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഒകെ, പക്ഷെ ശനിയാഴ്ച എനിക്ക് മറ്റു ചില പരിപാടികള്‍ ഉള്ളത് കൊണ്ടു എനിക്ക് ഇവരെ ഇങ്ങോട്ട് കൊണ്ടുവരാന്‍ കഴിയില്ല. !!

3. എന്പതു വയസായ ഒരു വൃദ്ധന്‍ ഒരു ആശുപ സത്രിയില്‍ ചെന്ന് പറഞ്ഞു ,” ഞാന്‍ നിങ്ങളുടെ ശുക്ല ബാങ്കിന് കുറച്ചു ശുക്ലം സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഡോക്ടര്‍ അയാളെ നര്സിനെ അടു ത്തേക്ക് അയച്ചു. നര്‍സ് അയാള്‍ക്ക് അടച്ച ഒരു ജാര്‍ കൊടുത്തു. താങ്കള്‍ വീട്ടില്‍ പോയി സാധനം നാളെ കൊണ്ടുവന്നാല്‍ മതി .
അയാള്‍ പിറ്റേ ദിവസം കാലിയായ ജാറു മായി തിരിച്ചെത്തി. 
നര്‍സ് ചോദിച്ചു : എന്താ ഇതില്‍ ഒന്നും ഇല്ലല്ലോ. 
അയാള്‍ പറഞ്ഞു : എന്ത് ചെയ്യാനാ സിസ്റ്ററെ , ഞാന്‍ വീട്ടില്‍ പോയി നല്ല വണ്ണം ശ്രമിച്ചു , ആദ്യം വലതു കയ്യ് കൊണ്ടു, പിന്നെ ഇടതു കയ്യ് കൊണ്ടു , അതു കഴിഞ്ഞു എന്റെ ഭാര്യ ശ്രമിച്ചു അവളും ഇടതു കയ്യ് കൊണ്ടു വലതു കയ്യ് കൊണ്ടും , എന്നിട്ട് അവള്‍ പല്ല് കൊണ്ടും ഒക്കെ നോക്കി , എന്നിട്ടും ഫലമില്ലാതെ ഞാന്‍ എന്റെ അയല്‍ക്കാരനെ വിളിച്ചു നോക്കി, എന്നിട്ടും പ്രയോജനം ഉണ്ടായില്ല. 
നര്‍സ് അത്ഭുതപ്പെട്ടു, : നിങ്ങള്‍ അയല്‍ക്കാരനെയും വിളിച്ചു നോക്കിയോ ?
അയാള്‍: അതെ സിസ്റ്റര്‍ എന്നിട്ടും ഈ നശിച്ച ജാറിന്റെ മൂടി ഒന്ന് തുറക്കാന്‍ കഴിഞ്ഞില്ല.!!

4. ഒരു എന്പതു വയസ്സുകാരന്‍ തന്റെ ആരോഗ്യ പരിശോധനക്ക് ഡോക്ടരുടെ അടുത്തെത്തി : ഡോക്ടര്‍ ചോദിച്ചു : എങ്ങനെയുണ്ട് ?
അയാള്‍ പറഞ്ഞു : ഡോക്ടര്‍ ഞാന്‍ ഇത്രയും ആരോഗ്യമായിട്ടു ഇരുന്നിട്ടില്ല ഇത് വരെ . ഞാന്‍ ഒരു 19 വയസ്സുകാരിയെ വിവാഹം കഴിച്ചു, അവള്‍ക്കു ഒരു കുട്ടിയേയും കൊടുത്തു , ഞങ്ങള്‍ ഭയങ്കര സന്തോഷത്തില്‍ ആണ്.
ഡോക്ടര്‍ പറഞ്ഞു : ഞാന്‍ ഒരു കഥ പറയാം നിങ്ങള്‍ നല്ലൊരു നായാട്ടുകാര നല്ലേ , എല്ലാ ദിവസവും നിങ്ങള്‍ നായാട്ടിനു പോകുമ്പോള്‍ വല്ല കാട്ടുപന്നിയെയോ ഒക്കെ കൊന്നു കൊണ്ടു വരാറില്ലേ. ഒരിക്കല്‍ നിങ്ങള്‍ നായാട്ടിനു പോയപ്പോള്‍ തോക്കിനു പകരം അബദ്ധത്തില്‍ നിങ്ങ ളുടെ കുട ആണ് കൊണ്ടു പോയത്. കാട്ടിന്റെ ഉള്ളില്‍ എത്തിയപ്പോള്‍ നിങ്ങളുടെ മുമ്പില്‍ ഒരു വലിയ കരടി നില്‍ക്കുന്നു. നിങ്ങള്‍ പതിവുപോലെ നിങ്ങളുടെ കുട തോക്ക് പോലെ നീട്ടി പിടിച്ചു വെടിവെക്കു ന്നത് പോലെ കാണിച്ചു. അതാ കരടി വെടി കൊണ്ടു നിലത്തു വീണു.
അയാള്‍ : അസാധ്യം , കുട കൊണ്ടു വെടി വയ്ക്കുകയോ ? വേറെ ആരെങ്കിലും വെടി വച്ചതായിരിക്കും!!
ഡോക്ടര്‍ : പൂര്‍ണമായും ശരി !

Ref: Medical jokes Clifford Sawhney, Pusthak Mahal
Cartoons from Google Images

30.വയസ്സന്മാരുടെ തമാശകള്‍

1. ഒരു വൃദ്ധ സദനത്തില്‍ മൂന്നു വൃദ്ധന്മാര്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു . അതില്‍ ഒരാള്‍ പറഞ്ഞു . : ഹേ യ് , എനിക്ക് വയസു 70 ആയി. എന്നും രാവിലെ ഞാന്‍ ഉറക്കം എഴുനേറ്റാല്‍ ഉടനെ മൂത്രം ഒഴിക്കാന്‍ നോക്കും, പകല്‍ മുഴുവന്‍ ഞാന്‍ മൂത്രം ഒഴിക്കാന്‍ ശ്രമിക്കും, അവര്‍ പല മരുന്നുകളും എനിക്ക് തരുന്നുണ്ട്, പക്ഷെ എനിക്ക് മൂത്രം ഒഴിക്കാന്‍ കഴിയുന്നില്ല.
രണ്ടാമന്‍ പറഞ്ഞു ; എനിക്ക് 80 ആയി, ഞാന്‍ എല്ലാ ദിവസവും 7 മണിക്ക് എഴുനേല്‍ക്കും , അപ്പോള്‍ തന്നെ മൂത്രം ഒഴിക്കും. 8 മണിയാവുമ്പോള്‍ വയറ്റില്‍ നിന്ന് പോക്കാന്‍ ശ്രമിക്കും, പക്ഷെ കഴിയാറില്ല. ഇവര്‍ കുറെ മരുന്നുകള്‍ എനിക്ക് തരുന്നുണ്ട്, പക്ഷെ എനിക്ക് കാര്യം സാധിക്കാന്‍ ദിവസം മുഴുവന്‍ കഴിയുന്നില്ല. 
മൂന്നാമത്തെ ആള്‍ പറഞ്ഞു : അത് കള, എനിക്ക് 90 വയസ്സായി,. എല്ലാ ദിവസവും ഞാന്‍ കൃത്യം ഏഴുമണിക്ക് മൂത്രം ഒഴിക്കും, എട്ടു മണിക്ക് എന്റെ വയറ്റില്‍ നിന്ന് പോകും , ഞാന്‍ ഒമ്പത് മണിക്കു കൃത്യമായി എഴുനെല്‍ക്കുകായും ചെയ്യും .

2. 80 വയസുള്ള ഒരു സ്ത്രീ 85 വയസ്സുള്ള ഒരു വൃദ്ധനെ വിവാഹം കഴിച്ചു. അവര്‍ ആരേഴു മാസം ഒന്നിച്ചു കഴിഞ്ഞു. ഒരു ദിവസം സ്ത്രീമതിക്ക് ശരീര സുഖം തോന്നിയില്ല. അവര്‍ വസ്ത്രം മാറി പുറപ്പെട്ടു. 
ഭര്‍ത്താവ് ചോദിച്ചു : നിങ്ങള്‍ എങ്ങോട്ടാ ? 
ഭാര്യ : ഞാന്‍ ഡോക്ടരുടെ അടുത്തു പോകുന്നു.
ഡോക്ടര്‍ അവരെ പരിശോധിച്ചു. അതിനു ശേഷം പറഞ്ഞു ,: അഭിനന്ദനങ്ങള്‍, മഡാം നിങ്ങള്‍ ഒരമ്മയാകാന്‍ പോകുന്നു. 
അവര്‍ പറഞ്ഞു : താമാശ കളയൂ, ഡോക്ടര്‍ എനിക് വയസ്സ് 80 ആയി.
ഡോക്ടര്‍: എനിക്കറിയാം , നിങ്ങള്‍ ഇന്ന് ഒരു മെഡിക്കല്‍ അത്ഭുതം ആയിരിക്കുകയാണ് .
ആസ്ത്രീ ശപിച്ചു കൊണ്ടു പുറത്തേക്ക് ഓടി, അവര്‍ പുറത്തിറങ്ങി ഹാളില്‍ ടെലഫോണ്‍ വെച്ചയിടത്തെക്ക് നീങ്ങി. എന്നിട്ട് ഫോണില്‍ ഭര്‍ത്താവിനെ വിളിച്ചു. ഫോണിന്റെ മറ്റേ തലക്കല്‍ അയാളുടെ ശബ്ദം കേട്ടു : ഹലോ .
ഭാര്യ : എടോ ഇഡിയറ്റ് , താന്‍ തന്റെ തുരുമ്പിച്ച തോക്ക് കൊണ്ടു എന്നെ ഗര്ഭിണിയാക്കി. 
അയാള്‍ ചോദിച്ചു : ഹലോ ആരാ സംസാരിക്കുന്നതു ?

3. എന്പതു വയസ്സായ ഒരു മനുഷ്യന്‍ ഡോക്ടരുടെ അടുത്തു ചെന്ന് , ഒരു മെഡിക്കല്‍ ചെക്കപ്പ് വേണമെന്ന് പറഞ്ഞു. 
ഡോക്ടര്‍ ചോദിച്ചു : എന്താ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍ കാരണം ? 
അയാള്‍ പറഞ്ഞു , അടുത്ത ദിവസം ഞാന്‍ എന്നെക്കാള്‍ 60 വയസു കുറവുള്ള ഒരു കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുന്നു. 
ഡോക്ടര്‍ പറഞ്ഞു: അത് നന്നായി, കൂടെ ആരെയെങ്കിലും കൂടെ കൂട്ടിയാല്‍ നന്ന്. 
കുറെ നാള്‍ കഴിഞ്ഞു അയാളെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ ഡോക്ടര്‍ ചോദിച്ചു .എങ്ങനെയുണ്ട് ദാമ്പത്യം ? 
അയാള്‍ പറഞ്ഞു : ഡോക്ടര്‍ എന്നെ അഭിനന്ദിക്കൂ, എന്റെ ഭാര്യ ഗര്‍ഭിണിയാണ് 
ഡോക്ടര്‍ പറഞ്ഞു: ഞാന്‍ പറഞ്ഞില്ലേ, കൂട്ടിനു ഒരാളെ കൂട്ടാന്‍ ? കൂട്ടുകാരി സഹായിചിട്ടുണ്ടാവും 
അയാള്‍ പറഞ്ഞു : ശരി തന്നെ ഡോക്ടര്‍, അത് നന്നായി , കൂട്ടുകാരിയും ഗര്‍ഭിണിയാണ് .

4. ഉപകരണത്തിന്റെ പഴക്കം 
എന്പതു കഴിഞ്ഞ ഒരു വൃദ്ധന്‍ ഒരു ദിവസം ഡ്രെസ്സ് മാറി പുറത്തേക്ക് പോകാന്‍ ഇറങ്ങി. ഭാര്യ ചോദിച്ചു :എങ്ങോട്ടാ ? 
അയാള്‍ പറഞ്ഞു; എനിക്ക് ആ വയാഗ്രാ മരുന്നൊന്നു വാങ്ങണം , എങ്ങനെ ഉണ്ടെന്നു അറിയാമല്ലോ. 
ഭാര്യ പറഞ്ഞു : നല്‍ക്കു, ഞാനും വരുന്നു. താന്‍ തന്റെ തുരുമ്പു പിടിച്ച ഉപകരണം വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങുകയാണെങ്കില്‍ എനിക്ക് ഒരു ടെറ്റനസ് ഇന്‍ജെക്ഷന്‍ എടുക്കണം , അതിനു ഞാനും വരാം .

Cartoond from Google
Ref: Medical jokes, Clifford Sawhney, Pusthak Mahal

Tuesday, 23 January 2018

29.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഫ്രെയിം ചെയ്ത പ്രദര്‍ശനം
ഒരാള്‍ അയാളുടെ ഭാര്യ പുറത്തു പോയ സമയത്ത് ടോയ്ലെറ്റ് സീറ്റ് വൃത്തിയായി പെയിന്റു ചെയ്തു. അവര്‍ തിരിച്ചു വന്നതിനു ശേഷം അറിയാതെ ടോയിലെറ്റില്‍ ഇരുന്നു. സീറ്റ് അവരുടെ പുരോഭാഗത്ത്‌ ഒട്ടിപ്പോയി. ഭര്‍ത്താവ് വലിയ ഒരു ഓവറ്കോട്ടു എടുത്തു കൊണ്ടു വന്നു അവരെ ധരിപ്പിച്ചു ആശുപത്രിയില്‍ എത്തിച്ചു . അയാള്‍ ഡോക്ടറോട് ചോദിച്ചു : ഡോക്ടര്‍ നിങ്ങള്‍ ഇങ്ങനെയൊന്നും മുന്‍പ് കണ്ടിട്ടുണ്ടോ? ഡോക്ടര്‍ : ഉണ്ട് , പക്ഷെ ഇത്ര വൃത്തിയായി ഫ്രെയിം ചെയ്തു കണ്ടിട്ടില്ല.
2. ആരാണ് മുഖ്യന്‍ ?
ദൈവം മനുഷ്യനെ നിര്‍മ്മിച്ച്‌ കഴിഞ്ഞപ്പോള്‍ വിവിധ അവയവങ്ങള്‍ തമ്മില്‍ മത്സരമായി. ആരാണ് കൂടുതല്‍ പ്രധാനം എന്നാതായിരുന്നു തര്‍ക്കം. 
മസ്തിഷ്കം പറഞ്ഞു , ഞാനാണ് ശരീരത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്‌ , ഞാ നാണ് മുഖ്യന്‍ .
കാലുകള്‍ പറഞ്ഞു.: അല്ല, ഞാനാണ് ഇയാളെ എല്ലായിടത്തും എത്തിക്കുന്നത് , ഞാനാണ് പ്രധാനം .
ആമാശയം പറഞ്ഞു : അല്ല, ഞാനാണ് അയാള്‍ കഴിക്കുന്ന ഭക്ഷണം ദഹിപ്പിച്ചു അയാള്‍ക്ക്‌ ജീവിക്കുവാന്‍ ആവശ്യമായ ഊര്‍ജം നലുന്നത്, അതുകൊണ്ടു ഞാന്‍ തന്നെ മുഖ്യം .
കണ്ണുകള്‍ പറഞ്ഞു : ഞാനല്ലാതെ ഇയാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, അതുകൊണ്ടു ഞാന്‍ തന്നെ പ്രധാനം .
അവസാനം അയാളുടെ പ്രുഷ്ടം (ass hole) പറഞ്ഞു , ഞാനാണ് മുഖ്യം .
ഇത് കേട്ട് എല്ലാവരും ചിരിച്ചു. പൊട്ടി പൊട്ടി ചിരിച്ചു. 
രണ്ടു ദിവസം കഴിഞ്ഞു. പ്രുഷ്ടം പണി മുടക്കിയിട്ട്. മസ്തിഷ്കം വേദന കൊണ്ടു വിഷമിച്ചു, കാലുകള്‍ ഉറക്കുന്നില്ല, വയറു വീര്‍ത്തു വശായി, കണ്ണുകള്‍ക്ക് കാഴ്ച വിഷമമായി ,, ആകെ എല്ലാം പ്രശ്നം . എല്ലാവര്ക്കും മനസ്സിലായി , മസ്തിഷ്കം തന്നെ ആവണമെന്നില്ല, ഒരുവന്റെ ആസനവും പ്രധാനം തന്നെ എന്ന്

3. ചവിട്ടിന്റെ ഫലം !
ഒരാള്‍ ആശുപത്രിയില്‍ ചില പരിശോധനകള്‍ക്ക് ചന്നു. ചില പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ വീണ്ടും വീണ്ടും കക്കൂസില്‍ പോകണമെന്ന് തോന്നി. പല പ്രാവശ്യം ആയപ്പോള്‍ ഒരു കട്ടിലില്‍ വീണു അയാള്‍ കിടക്ക മുഴുവന്റെ തന്റെ വിസര്ജ്യം കൊണ്ടു നിറച്ചു. ദേഷ്യം വന്നു അയാല്‍ ഷീറ്റ് വലിച്ചെടുത് അമേധ്യം മുഴുവന്‍ അതില്‍ പൊതിഞ്ഞു ജനാലയില്‍ കൂടി പുറത്തേക്ക് എറിഞ്ഞു. ഏതാണ്ട് അതെ സമയത്ത് ഒരാള്‍ മദ്യം കഴിച്ചു അബോധാവസ്ഥയില്‍ താഴെക്കൂടി നടന്നു വരുകയായിരുന്നു. അമെധ്യം പൊതിഞ്ഞ ഷീറ്റു അയാളുടെ തലയില്‍ ആണ് പതിച്ചത്. അയാള്‍ കൂക്കി വിളിച്ചു , അലറി , വായില്‍ തോന്നിയ അസഭ്യം എല്ലാം പറഞ്ഞു .
ആരോ ഒരു വഴിപോക്കന്‍ ചോദിച്ചു :എന്താ തന്റെപ്രശ്നം?
കുടിയന്‍ പറഞ്ഞു : ഇതാ ഞാന്‍ ഒരു പ്രേതത്തിനേ ചവിട്ടി അവന്റെ അമേധ്യം പുറത്താക്കി , കണ്ടില്ലേ ?

4. മടിയന്റെ പ്രശ്നം 
.
ഒരാള്‍ ഡോക്ടരുടെ അടുത്തു ചെന്ന് പറഞ്ഞു : ഡോക്ടര്‍ എനിക്ക് വീട്ടില്‍ മുമ്പ് ചെയ്തിരുന്ന സാധാരണ ജോലികല്‍ പോലും ചെയ്യാന്‍ കഴിയുന്നില്ല. , എന്നെ ഒന്ന് നോക്കുമോ ?
ഡോക്ടര്‍ അയാളെ വിശദമായി പരിശോധിച്ചു നോക്കി. അയാള്‍ക്ക്‌ അസുഖം ഒന്നും കണ്ടല്ല. ഡോക്ടര്‍ പറഞ്ഞു : “നിങ്ങള്ക്ക് ഒരസുഖവും ഇല്ല, മടി അല്ലാതെ” .
അയാള്‍ : ശരി ഡോക്ടര്‍ , അതിന്റെ മെഡിക്കല്‍ വാക്ക് എന്താണ് , അതൊന്നു പറഞ്ഞു തന്നാല്‍ മതി. ഞാന്‍ ഭാര്യയോടു പറഞ്ഞു കൊള്ളാം .

Ref: Medical Jokes, Clifford Sawhney , Pusthak Maha

Monday, 22 January 2018

27.കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. നിറമുള്ള ഗുളികകള്‍
ഒരു രോഗിയെ പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു നിങ്ങള്‍ രാവിലെ പച്ച നിറമുള്ള ഗുളികകള്‍ കഴിച്ചിട്ട് ഒരു ഗ്ലാസ്‌ വെള്ളം കുടിക്കണം . ഉച്ചക്ക് നീ ല നിറമുള്ള ഗുളിക കഴിച്ചിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കുക വൈകുന്നേരം ചുവന്ന ഗുളിക കഴിച്ചിട്ട് ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുക.
രോഗി : ഡോക്ടര്‍ എന്താണെന്റെ രോഗം ?
ഡോക്ടര്‍ : നിങ്ങള്‍ ആവശ്യത്തിനു വെള്ളം കുടിക്കുന്നില്ല, അത്ര തന്നെ.

2. രോഗ നിര്‍ണയം എന്തെളുപ്പം!
ഒരു ചെറുപ്പക്കാരനായ ഡോക്ടര്‍ നാട്ടിന്പുറത്തെ പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ പിരിഞ്ഞു പോകുന്ന വയസ്സന്‍ ഡോക്ടര്‍ക്ക് പകരം വന്നു. ഒരു ദിവസം സീനിയര്‍ ഡോക്ടര്‍ പറഞ്ഞു , വരൂ നമുക്ക് ഒരുമിച്ചു രൌന്റ്സിനു പോകാം , നിങ്ങള്‍ക്ക് രോഗികളെ പരിചയപ്പെടുകയുമാവാമല്ലോ. 
ആദ്യത്തെ രോഗിയുടെ അടുത്തു ചെന്നു. 
ഒരു മദ്ധ്യവയസ്കയായ സ്ത്രീ പറഞ്ഞു : ഡോകടര്‍ എനിക്ക് വയറിനുതീരെ സുഖമില്ല. 
ഡോക്ടര്‍: നിങ്ങള്‍ അമിതമായി പഴ വര്‍ഗങ്ങള്‍ കഴിക്കുന്നു, അതൊന്നു കുറച്ചാല്‍ മതി , സുഖമായിക്കോളും.
യുവ ഡോകടര്‍ : ഡോക്ടര്‍ താങ്കള്‍ രോഗിയെ പരിശോധിക്കുക പോലും ചെയ്യാതെ എങ്ങനെ രോഗം കണ്ടു പിടിച്ചു ?
ഡോക്ടര്‍: എന്റെ സ്റ്റെതെസ്കൊപ് താഴെ വീണത്‌ കണ്ടില്ലേ, അത് ഞാന്‍ കുനിഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ കട്ടിലിന് താഴെ പത്തോളം പഴങ്ങളുടെ തൊലി കിടക്കുന്നത് കണ്ടു, അങ്ങനെയാണ് കണ്ടു പിടിച്ചത് .
അവര്‍ അടുത്ത മുറിയിലെ രോഗിയുടെ അടുത്തു ചെന്നു. രോഗി പറഞ്ഞു : ഡോക്ടര്‍ എനിക്ക് ഈയിടെയായി വളരെ ക്ഷീണം തോന്നുന്നു. 
സീനിയര്‍ ഡോക്ടര്‍ യുവ ഡോക്ടറോട് ചോദിച്ചു, എന്താ ഇവരുടെ രോഗം ?
യുവ ഡോക്ടര്‍ : ഓ നിങ്ങള്‍ ഈയിടെയായി പള്ളിയില്‍ പോയി കുറെ കൂടുതല്‍ അദ്ധ്വാനി കുന്നു എന്ന് തോന്നുന്നു, അത് കുറച്ചാല്‍ മതി .
സീനിയര്‍ ഡോക്ടര്‍ അത്ഭുതപ്പെട്ടു, ഇയാള്‍ ഇതെങ്ങനെ കണ്ടു പിടിച്ചു.?
യുവ ഡോകടര്‍: താങ്കള്‍ കഴിഞ്ഞ രോഗിയെ കണ്ടപ്പോള്‍ സംഭവിച്ച പോലെ എന്റെ സ്റ്റെതെസ്കൊപ്പും താഴെ വീണു, അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ ഞാന്‍ കണ്ടത് രോഗിയുടെ കട്ടിലിന്റെ അടിയില്‍ പതുങ്ങി ഇരിക്കുന്ന പള്ളി വികാരിയെ ആണ് !

3. ഉടന്‍ ഫലം കിട്ടിയ മരുന്നു
ഒരു സ്ത്രീ ആദ്യമായി ഒരു യുവ ഡോക്ടരുടെ അടുത്തു പരിശോധനക്ക് പോയി. കുറച്ചു നേരം കഴിഞ്ഞു അവര്‍ നിലവിളിച്ചു കൊണ്ടോടി പ്പോയി. ഇത് കണ്ടു സീനിയര്‍ ഡോക്ടര്‍ അവിടെ എത്തി , യുവ ഡോക്ടറോട് ചോദിച്ചു , “നിങ്ങള്‍ എന്ത് പണിയാ കാണിച്ചത് ആ സ്ത്രീക്ക് വയസ്സ് അറുപതു കഴിഞ്ഞു.അവര്‍ക്ക് നാല് കുട്ടികളും ആറോ ഏഴോ പേരക്കുട്ടികളും ഉണ്ട്, താങ്കള്‍ അവര്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞത് എന്താണ് ? നാണമില്ലേ നിങ്ങള്ക്ക് ?
യുവ ഡോക്ടര്‍ : ഏതായാലും അവരുടെ തുടര്‍ച്ചയായ എക്കിട്ടം പോയിക്കിട്ടിയല്ലോ.

4. മാന്യമല്ലാത്ത ചോദ്യം
ഒരു ബയോളജി ആധ്യാപകന്‍ കുട്ടിയോട് ചോദിച്ചു : മിസ്‌ രാഗിണി, നിങ്ങള്ക്ക് പറയാമോ മനുഷ്യശരീരത്തില്‍ വികസിക്കുമ്പോള്‍ സാധാരണയുള്ളതിന്റെ ആറിരട്ടി വലിപ്പം വെക്കുന്ന ഒരവയവം ഏതാണെന്ന്? 
രാഗിണി: (വല്ലാതെ നാണിച്ചു വിവശയായി പറഞ്ഞു) : സാര്‍ ഇത് ഞങ്ങളെപ്പോലെ മാന്യരായ പെണ്‍കുട്ടി കളോട് ചോദിക്കാന്‍ കൊള്ളാവുന്ന ചോദ്യമല്ല. ഞങ്ങള്‍ ഹെഡ് ടീച്ചരിറെ അടുത്തു പരാതി കൊടുക്കുകയാണ്.
അദ്ധ്യാപകന്‍ അടുത്ത കുട്ടി ലതയോട് ചോദിച്ചു : ലത കൂസലില്ലാതെ പറഞ്ഞു, സാര്‍ കണ്ണിലെ കൃഷ്ണമണി , കുറഞ്ഞ വെളിച്ചത്തില്‍ നിന്ന് പൂര്‍ണ പ്രകാശത്തി ലേക്ക് മാറുമ്പോള്‍. 
അദ്ധ്യാ : മിസ്‌ രാഗിണി , നിങ്ങളോട് എനിക്ക് മൂന്നു കാര്യങ്ങള്‍ ആണ് പറയാനുള്ളത് , ഒന്ന് നിങ്ങള്‍ നിങ്ങളുടെ പാഠം പഠിച്ചിട്ടില്ല, രണ്ടു നിങ്ങളുടെ മനസ് വൃത്തി കെട്ടതാണ്, മൂന്നു , നിങ്ങള്‍ വിവാഹിതയായി ആദ്യ രാത്രിയില്‍ നിങ്ങള്ക്ക് തികഞ്ഞ നിരാശയാ യിരികും ഫലം !

5. അടിയന്തിരമായ കേസ്
ഒരു ഡോക്ടര്‍ വീട്ടില്‍ നിന്ന് ഫോണില്‍ സംസാരിക്കു  കയായിരുന്നു, ഫോണിന്റെ അങ്ങേ തലക്കല്‍ നിന്ന് പരിചയമുള്ള ഒരു ശബ്ദം പറഞ്ഞു “ ഡോക്ടര്‍ ഞങ്ങള്‍ക്കിവിടെ ബ്രിദ്ജു കളിക്കാന്‍ നാലമാതോരാളെക്കൂടി വേണം “ 
ഡോക്ടര്‍ അത്യാവശ്യമായ് കോട്ടുമെടുത് ഇറങ്ങി 
ഭാര്യ ചോദിച്ചു എന്താ അടിയന്തിരമായ കാര്യമാണോ ?
ഡോക്ടര്‍ : അത്യധികം , ഇപ്പോള്‍ തന്നെ മൂന്നു ഡോക്ടര്‍മാര്‍ അവിടെ ഉണ്ട് , ഞാന്‍ കൂടി ചെല്ലണമെന്ന് അവര്‍ പറയുന്നു, ബൈ ഡാര്‍ലിംഗ് ബൈ !

Ref: Medical jokes, Pusthak Mahal 

Sunday, 21 January 2018

26.നേത്ര രോഗ വിദഗ്ദ്ധന്റെ ക്ളിനികില്‍

 1 . ഒരു കണ്ണാടി വില്‍ക്കുന്ന കടയില്‍ പുതിയ വില്‍പ്പനക്കാരന് മുതലാളി പറഞ്ഞു കൊടുക്കുകയായിരുന്നു. 
താന്‍ കണ്ണട വെച്ച് കൊടുക്കുമ്പോള്‍ വാങ്ങുന്നയാള്‍ വില എന്തെന്ന് ചോദിച്ചാല്‍ ആദ്യം 750 രൂപ എന്ന് പറയുക. അയാളുടെ കണ്ണില്‍ ഭാവ വ്യത്യാസം ഒന്നുമില്ലെങ്കില്‍ , “ഫ്രെയിമിനു മാത്രം,, ലെന്സിന് 1,൦൦൦ രൂപ വേറെ എന്നും പറയുക , അപ്പോഴും അയാളുടെ കണ്ണില്‍ ഭാവ മാറ്റം ഒന്നുമില്ലേങ്കില്‍ , ഓരോ കണ്ണിനും എന്ന് കൂടി ചേര്‍ക്കുക “ 
2. ഒരാള്‍ നേത്ര രോഗ വിദഗ്ദ്ധന്റെ അടുത്തെത്തി . 
റിസപ്ഷനിസ്റ്റ് ചോദിച്ചു : എന്താണ് സര്‍ നിങ്ങളുടെ പ്രശ്നം ?
രോഗി: ഞാന്‍ കണ്ണിനു മുമ്പില്‍ കറുത്ത പാടുകള്‍ കാണുന്നു. 
റിസ: നിങ്ങള്‍ ഏതെങ്കിലും ഡോക്ടറെ കണ്ടോ ?
രോഗി : ഇല്ല, ഡോക്ടറെ അല്ല, വെറും കറുത്ത പാടുകള്‍ മാത്രം !!

3.മറ്റൊരാള്‍ : ഞാന്‍ ഇപ്പോഴും കണ്ണിനു മുമ്പില്‍ പാടുകള്‍ കാണുന്നു.
ഡോക്ട്രര്‍ : നിങ്ങള്‍ കണ്ണാടി വെച്ചിട്ടും ?
രോഗി: കണ്ണാടി വെച്ചാല്‍ പാടുകള്‍ കൂടുതല്‍ വ്യക്തമായി കാണുന്നു!!

4. ഒരു പ്രസിദ്ധ ചിത്രകാരന്‍ തന്റെ കണ്ണിനു കാഴ്ച കുറഞ്ഞു വരുന്നു എന്ന് കണ്ടു , അവിടെ കിട്ടാവുന്ന ഏറ്റവും നല്ല ഡോക്ടറെ കണ്ടു . ഡോക്ടര്‍ അയാളെ സാവകാശം പരിശോധിച്ചു ചില ശസ്ത്ര ക്രിയ ഒക്കെ ചെയ്തു അയാളുടെ രോഗം ഭേദമാക്കി. 
ഇതിനു പ്രത്യുപകാരമായി ചിത്രകാരന്‍ അയാളുടെ ആശുപത്രി പെയിന്റു ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു. കുറെ ദിവസം കൊണ്ടു ആശുപത്രി സുന്ദരമായി പെയിന്റു ചെയ്തു. ആശുപത്രിയുടെ മുമ്പിലെ സ്വീകരണ മുറിയിലെ ഭിത്തിയില്‍ തന്നെ ഒരു വലിയ കണ്ണ് വരച്ചു ചേര്‍ത്തു. ഈ അനശ്വര ചിത്രങ്ങള്‍ ചേര്‍ത്ത ആശുപത്രി പത്രക്കാരെ കാണിച്ചു കൊടുത്തപ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചു : ഡോക്ടര്‍ താങ്കള്‍ ആ വലിയ കണ്ണ് വരച്ചു ചേര്‍ത്തത് കണ്ടപ്പോള്‍ എന്ത് തോന്നി ?
ഡോക്ടര്‍ : ഏതായാലും ഞാന്‍ ഒരു സ്ത്രീ രോഗ വിദഗ്ദ്ധനല്ലല്ലോ എന്ന് സമാധാനിച്ചു

Ref: Medical jokes: Clifford Sawhney , Pusthak Mahal

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...