ഭീകരനായ പ്രൊഫസറും വികൃതിക്കുട്ടികളും
ആദ്യത്തെ ദിവസങ്ങളില്‍ പഠിപ്പിക്കാന്‍ വേണ്ടി പോകുമ്പോള്‍ മിക്കവാറും എല്ലാ വര്‍ക്കും ഉണ്ടാകാവുന്ന ഒരനുഭവം ഇതാണ്. ക്ലാസ് എടുക്കാന്‍ എത്ര കൂടുതല്‍ തയാറാ യാലും ഒരു മണിക്കൂര്‍ തികച്ചും ക്ലാസ് എടു ക്കാന്‍ കഴിയാറില്ല, ‘മരുന്ന്’ തീര്‍ന്നു പോകുക’ എന്നാണു ഞങ്ങള്‍ ഇതിനു ഞങ്ങളുടെ കോഡു ഭാഷ.
ഒരു കുട്ടിമാഷിന്റെ അനുഭവം. ലബോറട്ടറി ക്ലാസ് ആണ്, വകുപ്പു തലവന് പ്രൊഫസര്‍ ശരിക്കും വളരെ കണിശക്കാരനാണ്, ക്ലാസ് ഫ്രീ വിടുന്നതിനു തീരെ എതിര്. മൂന്നു മണി ക്കൂര്‍ ഉള്ള ലാബ് ആണ്. കുട്ടിസാര്‍ ആദ്യം കുട്ടികളെ ലാബില്‍ കൊണ്ടു പോയി അവിട ത്തെ പ്രധാന ഉപകരണങ്ങളും മറ്റും കാട്ടി കൊടുത്തു , വിശദീകരിച്ചു, അര മണിക്കൂര്‍ കഴിഞ്ഞു. കൂടുതലൊ ന്നും പറയാന്‍ ഇല്ല. അദ്ദേഹം പറഞ്ഞു : ഇനി നമ്മള്‍ക്ക് ലെക്ചര്‍ ഹാളില്‍ പോകാം.” . എല്ലാവരെയും കൂട്ടി അദ്ദേഹം അടുത്തുള്ള ലെക്ചര്‍ ഹാളില്‍ എത്തി, അവിടെ ബോര്‍ഡ് ഉള്ളതുകൊണ്ട് ചില ഉപകരണങ്ങളുടെ ചിത്രം വരച്ചു. കുട്ടിക ളെ കൊണ്ടു അത് വരപ്പിച്ചു കുറെ സമയം ലെക്ചര്‍ ചെയ്തു, പിന്നെയും അര മണി ക്കൂര്‍ കൊണ്ടു മരുന്ന് കഴിഞ്ഞു. ഇനി നമുക്ക് ലാബില്‍ പോകാം എന്നായി മാഷ്. എല്ലാവരും വീണ്ടും ലാബിലേക്ക്. ലാബില്‍ എത്തി വീണ്ടും എന്തൊക്കെയോ പറഞ്ഞു കുറച്ചു സമയം കഴിഞ്ഞു. അപ്പോള്‍ ഇനി നമുക്ക് ഇതിന്റെ യൊക്കെ ചിത്രം വരക്കാം, അതിനു വേണ്ടി വീണ്ടും ലെക്ചര്‍ ഹാളില്‍ പോകാന്‍ എല്ലാവരോടും പറഞ്ഞു. അപ്പോള്‍ കൂട്ടത്തില്‍ അല്പം വികൃതികളായ മൂന്നു പേര്‍ അവിടെത്തന്നെ നിന്നു.
ഏതാനും മിനുട്ടുകള്‍ കഴിഞ്ഞു, അതാ വരുന്നു പ്രൊഫസര്‍ ലാബിലേക്ക്! മുന്‍കോ പിയും അച്ചടക്കക്കാരനുമായ പ്രൊഫസരെ ക്കണ്ട് അവര്‍ ഒന്നമ്പരന്നു. എന്നാലും സമചി ത്തത വിടാതെ നിന്നു .
“ എന്താടോ ഇവിടെ നില്കുന്നത് ക്ലാസൊന്നും ഇല്ലേ ?
അവര്‍ : അല്ലാ സാറേ ഞങ്ങളുടെ പുതിയ മാഷ് ആദ്യം ഇവിടെ ലാബില്‍ വന്നു, അര മണിക്കൂര്‍ കഴിഞ്ഞു ലെക്ചര്‍ ക്ലാസില്‍ പോയി, അര മണിക്കൂര്‍ കഴിഞ്ഞു തിരിച്ചു ലാബില്‍ വന്നു, ഇപ്പോള്‍ അവര്‍ വീണ്ടും ലെക്ചര്‍ ഹാളില്‍ പോയിരിക്കുകയാണ്, വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന തെന്തിനാണ് എന്ന് കരുതി ഞങ്ങള്‍ ഇവിടെ നിന്നതാണ്. അവര്‍ ഇപ്പോള്‍ തന്നെ തിരിച്ചു വരും?
ഇത് പറഞ്ഞു തീരുമ്പോഴെക്ക് അതാ വരുന്നു നമ്മുടെ പുതിയ മാഷും മറ്റു കുട്ടികളും !!!!!
No comments:
Post a Comment