1. ഒരു ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് കൊടുത്ത ഉപദേശം : നിങ്ങള്‍ ഒരു രോഗിയെ പരിശോധിച്ച് രോഗം എന്നതാണെന്ന് കണ്ടെത്താനോ ചികിത്സ എന്തെന്ന് തീരുമാനിക്കുവാനൊ കഴിയുന്നില്ലെ ങ്കില്‍ അയാള്‍ക്ക് അലര്‍ജി ആണെന്ന് പറയുക.
2. ആള്‍ ഇന്ത്യാ ഇന്‍സ്റ്റ്റ്ട്ട്യുട്ട്ല്‍ ചികിത്സക്കു വന്ന ഒരു വിദേശിയായ സ്ഥാനപതിയോട് ഡോക്ടര്‍ : നിങ്ങള്ക്ക് രോഗം പിടിപെടാതിരി ക്കാന്‍ പ്രത്യേകിച്ച് നയതന്ത്ര സംരക്ഷണം ( Dilpomatic protection) ഒന്നുമില്ല എന്ന് മനസ്സിലാ ക്കിയാല്‍ നന്ന്.
3. പാതോളജി ലാബില്‍ നീണ്ട ക്യുവില്‍ നിന്ന ഒരു രോഗി സാമ്പിള്‍ കൊടുത്തു പോരാന്‍ മൂന്നു മണിക്കൂര്‍ ലൈനില്‍ നില്‍ക്കേണ്ടി വന്നു. അവള്‍ പറഞ്ഞു “ ചുമ്മാതല്ല രോഗികളെ പേഷ്യന്റ് എന്ന് പറയുന്നത് .
4. അവസാന വര്‍ഷ ശസ്ത്രക്രിയ ക്ലാസില്‍ പ്രൊഫസര്‍ ചോദിച്ചു : “എന്ത് കൊണ്ടാണ് സര്‍ജറി ചെയ്യുന്നവര്‍ മുഖം മൂടി ധരിക്കുന്നത് ?”
ഒരാള്‍ പറഞ്ഞു: ശസ്ത്രക്രിയക്കിടയില്‍ എന്തെങ്കിലും അബദ്ധം പറ്റിയാല്‍ ആരാണ് അത് ചെയ്തത് എന്നറിയാതിരിക്കാന്‍ !
5. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് പുതിയതായി ചേര്‍ന്ന ഒരു മെഡിക്കല്‍ വകുപ്പ് മന്ത്രി റേഡിയോ ളജി വകുപ്പില്‍ പരിശോധനക്ക് പോയി. അദ്ദേഹം പറഞ്ഞു : കഷ്ടമായിപ്പോയി, “എന്റെ വീട്ടില്‍ തകരാറുള്ള ഒരു റേഡിയോ ഉണ്ടായിരുന്നു, അതുംകൂടി കൊണ്ടു വരാമായിരുന്നു.”
6. പരുക്ക് പറ്റിയ ഒരാളിനെ മെഡിക്കല്‍ കോളേജു അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന ഒരു ഹൌസ് സര്‍ജന്‍ അയാള്‍ക്ക് ഒരു കുത്തിവയ്പ്പു കൊടുത്തു. വേദന കൊണ്ടു അയാള്‍ നിലവിളിച്ചു. അടുത്തു നിന്ന ഭാര്യ ചോദിച്ചു : എന്താ , എന്താ ?
ഹൌസ് സര്‍ജന്‍ : ഓ ഒന്നുമില്ല, ഒരു വേദന സംഹാരി , അത്ര തന്നെ .
7. പെന്‍ഷന്‍ ആയി പിരിഞ്ഞു പോകുന്ന ഒരു ചെവി മൂക്ക് തൊണ്ട (ENT) പ്രൊഫസര്‍ക്ക് സഹപ്ര വര്‍ത്തകരും സീനിയര്‍ വിദ്യാര്‍ത്ഥികളും കൂടി കൊടുത്ത ഉപഹാരം ഒരു സ്വര്‍ണനിറത്തില്‍ നിര്‍മ്മിച്ച ഒരു ചെവി ആയിരുന്നു. അദ്ദേഹം നന്ദി പ്രസംഗത്തില്‍ പറഞ്ഞു : എനിക്ക് തന്ന ഉപഹാരം കൊള്ളാം, പക്ഷെ ഞാന്‍ ആലോചിക്കുക യായിരുന്നു, ഞാന്‍ ഒരു സ്ത്രീ രോഗ വിദഗ്ദ്ധ നായിരുന്നെങ്കില്‍ നിങ്ങള്‍ എനിക്ക് എന്ത് നല്‍കുമായിരുന്നു എന്ന്!!!
No comments:
Post a Comment