പുതിയതായി ജോലിക്ക് ചേരുന്ന അദ്ധ്യാപകര്‍ക്ക് ആദ്യത്തെ ക്ലാസുകളില്‍ ഉണ്ടായ ചില അനുഭവ ങ്ങളാകട്ടെ ആദ്യം.. ഒരദ്ധ്യാപകന്‍ എന്ന നിലയില്‍ എനിക്കും ഇതുപോലെയുള്ള ചില അനുഭവങ്ങള്‍ ഉണ്ടായില്ല എന്ന് പറയാനാവില്ല.
ഒരു പുതിയ ലേഡി ടീച്ചര്‍ പഠിപ്പിക്കാന്‍ വരുന്നു. പ്രൊഫസര്‍ വന്നു ശ്രീമതിയെ ക്ലാസ്സിനു പരിചയ പ്പെടുത്തിയതിനു ശേഷം പോയി. മെല്ലെ പുതു മുഖം ക്ലാസ് തുടങ്ങുന്നു.
സുന്ദരിയായ ടീച്ചര്‍ ഇങ്ങനെ തുടങ്ങി : സുഹൃത്തുക്കളെ, ഞാന്‍ ഒരു പക്ഷെ നിങ്ങളെക്കാള്‍ ഒന്നോ രണ്ടോ വര്ഷം മാത്രം പ്രായം കൂടുതല്‍ ഉള്ളയാളാണ്. ഇന്നലെയെന്നോണം നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന എന്നെ നിങ്ങള്‍ ഒരു സുഹൃത്തായി കണക്കാക്കണം സാധാരണ അദ്ധ്യാപിക വിദ്യാര്‍ഥി ബന്ധത്തെ ക്കാള്‍ സുഹൃദ് ബന്ധം ആണ് ഞാന്‍ ആഗ്രഹിക്കുന്നത് “
പുറകിലത്തെ ബെച്ചില്‍ നിന്ന് ഒരു വീരന്‍ :“ അല്ല ബീഡി ഉണ്ടോ ടീച്ചറെ ഒന്നെടുക്കാന്‍, തീപ്പെട്ടി എന്റെ കയ്യില്‍ ഉണ്ട് “
മറ്റൊരാള്‍ : “ടീച്ചര്‍ വെറുതെ പഠിപ്പിച്ചു വിഷമിക്കേണ്ട, ചുമ്മാ ഞങ്ങളുടെ മുന്നില്‍ അങ്ങനെ അങ്ങ് നിന്നാല്‍ മതി , ഞങ്ങള്‍ തനിയെ പടിച്ചുകൊള്ളാമല്ലോ. (എന്താണ് പഠിക്കുന്നത് ?)
No comments:
Post a Comment