Tuesday, 30 January 2018

32.ഡോക്ടര്‍മാര്‍ പറയുന്നത് എന്തെന്നാല്‍ !


1. ഡോക്ടര്‍ പറയുന്നു : നിങ്ങളുടെ ഈ രോഗ ലക്ഷണങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടാവാം . എന്ന് വച്ചാല്‍ ഡോക്ടര്‍ക്ക് രോഗം എന്താണെന്നു ഒന്നും മനസ്സിലായിട്ടില്ല എന്നര്‍ത്ഥം
2. “നിങ്ങള്‍ക്ക് ഈ രോഗം മുമ്പ് വന്നിട്ടില്ലെന്ന് ഉറപ്പുണ്ടോ “ എന്ന് ഡോക്ടര്‍ പറഞ്ഞാല്‍, അതിന്റെ അര്‍ഥം “ നിങ്ങള്ക്ക് ആ രോഗം വീണ്ടും വന്നു എന്ന് തന്നെ.”
3. “ആ ടെസ്റ്റ്‌ ഒന്ന് കൂടി ചെയ്തു നോക്കണം “ എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്തെന്നോ “ ആദ്യം എടുത്ത സാമ്പിള്‍ ലാബില്‍ വച്ച് നഷ്ടപ്പെട്ടു എന്ന്.
4. “ഈ ചികിത്സയുടെ ചെലവ് മുഴുവന്‍ ഇന്ഷുരന്സില്‍ നിന്ന് കിട്ടും” എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ നിങ്ങള്‍ ഡോക്ടരുടെ ബില്‍ അടയ്ക്കാന്‍ സ്വന്തം വീട് വില്‍ക്കെണ്ടി വരും എന്നുറപ്പ്.
5. “ നിങ്ങളുടെ രോഗ ലക്ഷണങ്ങള്‍ ഒന്ന് കൂടി വിശദമായി പറയൂ.” എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ ഡോക്ടര്‍ക്ക് നിങ്ങള്‍ ആരാ ണെന്ന് ഓര്‍മ്മയില്ല എന്നര്‍ത്ഥം.
6. “ഈ രോഗ ലക്ഷണങ്ങളുമായി നിങ്ങള്‍ എത്രകാലമായി ജീവിക്കുന്നു “ എന്ന് ഡോക്ടര്‍ ചോദിച്ചാല്‍ ശിഷ്ടകാലം നിങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരുമെന്ന് ഉറപ്പു.
7. ” നിങ്ങള്ക്ക് വേദനയൊന്നും ഉണ്ടാവില്ല” എന്ന് ഡോക്ടര്‍ പറയുമ്പോള്‍ പല്ല് കടിച്ചു പിടിച്ചു വേദന സഹിക്കാന്‍ തയ്യാറായിരി ക്കുക.
8. “ ഇവിടെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു ണ്ടല്ലോ “ എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ രോഗം എന്താണെന്നു അദ്ദേഹത്തിന് ഒരു പിടിയും കിട്ടിയില്ല എന്നര്‍ത്ഥം .

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...