Wednesday, 10 January 2018

16.വിവധ തരം ഡോക്ടര്‍മാര്‍

1. ജനറല്‍ പ്രാക്ടീഷനര്‍ (GP): ഒന്നും അറിയില്ല , ചെയ്യാനും 
2. സര്‍ജന്‍ : ഒന്നും അറിയില്ല, എല്ലാം ചെയ്യുന്നു.
3. ഇന്റെര്‍ണ്സ്: എല്ലാം അറിയാം , ഒന്നും ചെയ്യുന്നില്ല.
4. പാതോളജിസ്റ്റ്: എല്ലാം അറിയാം , പക്ഷെ അറിയാന്‍ വൈകിപ്പോയി

2) അവസാനം തുറന്ന വാതില്‍
ഒരു ഹൃദ്രോഗ വിദഗ്ദ്ധന്‍ മരിച്ചു . അയാളുടെ സംസ്കാര വേളയില്‍ പുഷ്പങ്ങള്‍ കൊണ്ടു ഒരു ഹൃദയം ഉണ്ടാക്കി ശവപ്പെട്ടി അതിലാണ് വച്ചിരുന്നത്. എല്ലാവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പോയിക്കഴിഞ്ഞപ്പോള്‍ പെട്ടി നീങ്ങി ഹൃദയത്തിന്റെ അകത്തായി രണ്ടു വശവും അടഞ്ഞു. ഇത് കണ്ടു ദു:ഖം പ്രകടിപ്പിക്കാന്‍ വന്ന മറ്റൊരു ഡോക്ടര്‍ ചിരിച്ചു തുടങ്ങി. 
സുഹൃത്തുക്കള്‍ ചോദിച്ചു : എന്താടോ താന്‍ ചിരിക്കുന്നത് ?
ഡോക്ടര്‍ : അല്ലാ ഞാന്‍ വിചാരിക്കുക യായിരുന്നു ഒരു സ്ത്രീ രോഗ വിദഗ്ധനായ ഞാന്‍ മരിക്കുമ്പോള്‍ എന്തായിരിക്കും ചെയ്യുക എന്ന്.

3) ആരാണ് മിടുക്കന് 
ഒരിക്കല്‍ ഒരു ബ്രിട്ടീഷുകാരനും ജപ്പാന്കാരനും അമേരിക്കകാരനും ചെറിയ രീതിയില്‍ മദ്യപിച്ച ശേഷം വീര വാദം മുഴക്കുകയായിരുന്നു. 
ബ്രിട്ടീഷുകാരന്‍ പറഞ്ഞു : ഞങ്ങളുടെ നാട്ടില്‍ മെഡിക്കല്‍ മേഖലയില്‍ അപാര പുരോഗമ നമാണ്. കഴിഞ്ഞ ദിവസം ഒരാളിന്റെ കരളു നാലായി മുറിച്ചു നാല് പേര്‍ക്ക് വച്ച് കൊടുത്തു, അവരെല്ലാം ജീവിച്ചു.
ജപ്പാന്‍ കാരന്‍ : അതിനെന്താ, ഞങ്ങളുടെ നാട്ടില്‍ ഒരാളിന്റെശ്വാസകോശം പത്ത് ആയി മുറിച്ചു വച്ച് പത്തു പെരുടെയാണ് ജീവന്‍ രക്ഷിച്ചത്‌ .
അമേരിക്കന്‍ പറഞ്ഞു: അത് കള, ഞങ്ങള്‍ ഒരു കഴുതയെ പ്രസിഡണ്ടാക്കി, അയാള്‍ ഇപ്പോള്‍ പത്ത് ലക്ഷം ആള്‍ക്കാരെയാണ് തൊഴില്‍ രഹിതരാക്കിയത്.

4) കോഫിക് അടിമയായാല്‍ 
ഒരു രോഗിക്ക് ശസ്ത്ര ക്രിയക്ക് കുറിച്ച് അയാള്‍ക്ക്‌ രാവിലെ കുടിക്കാനും കഴിക്കാനും ഒന്നും കൊടുത്തില്ല. അയാള്‍ പറഞ്ഞു : ഞാന്‍ കഴിഞ്ഞ 40 വര്‍ഷമായി രാവിലെ കോഫി കുടി ക്കുന്നതാണ് , എനിക്ക് ഒരു കപ്പു കോഫി കിട്ടിയേ മതിയാവൂ. 
ബഹളം കൂടിയപ്പോള്‍ നര്‍സ് ഡോക്ടറെ വിളിച്ചു വരുത്തി. ഡോക്ടര്‍ പറഞ്ഞു : നിങ്ങള്ക്ക് കോഫി വേണമെങ്കില്‍ ഒരൊറ്റ മാര്‍ഗമേ ഉള്ളൂ, നിങ്ങള്ക്ക് എനിമ വഴി നല്‍കാം , പോരെ ?
രോഗി: ശരി , അങ്ങനെയെങ്കില്‍ അങ്ങനെ യാവട്ടെ.
നര്‍സ് എനിമ ക്യാന്‍ കൊണ്ടു വന്നു അതിനകത്ത് ചൂട് കോഫി നിറച്ചു , അയാളുടെ ആസനത്തില്‍ കൂടി എനിമ കൊടുത്തു. ആദ്യം രോഗി സന്തോഷവാനായി കോഫി ആസ്വദിചു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പിന്നെയും വഴക്ക് തുടങ്ങി . ക്ഷമ കേട്ട് നര്‍സ് ചോദിച്ചു , പിന്നെയ്യും എന്താ” രോഗി : കോഫിക്ക് വല്ലാത്ത മധുരം !!

Ref: Medical jokes from Pusthak Mahal by C Sawhney

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...