1. അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഗുളിക
ഒരു മെഡിക്കല്‍ ഷോപ്പില്‍ അറിവ് വര്‍ദ്ധി പ്പിക്കാനുള്ള സ്പെഷ്യല്‍ ഗുളിക വില്ക്കുന്നു എന്ന് കേട്ട് ഒരു മടിയന്‍ വിദ്യാര്‍ഥി അവിടെ ചെന്ന് ചോദിച്ചു;
വിദ്യാ: നിങ്ങളുടെ പക്കല്‍ ഇങ്ങ്ലീഷ് വിജ്ഞാനം വര്‍ദ്ധിപ്പാന്‍ ഗുളിക ഉണ്ടോ ?
കടക്കാരന്‍ : ഉണ്ടല്ലോ , ഇതാ.
അയാള്‍ ഗുളിക കഴിച്ചു , പെട്ടെന്ന് അയാള്‍ക്ക് നല്ല ഇങ്ങ്ലീഷ് പരിജ്ഞാനം ഉണ്ടായി.
അടുത്തതായി , അയാള്‍ ജീവശാസ്ത്രം, ചരിത്രം , രസതന്ത്രം എന്നിവയുടെ ഗുളിക വാങ്ങി കഴിച്ചു . എല്ലാ വിഷയങ്ങളിലും വിദഗ്ദ്ധനായി.
അവസാനം അയാള്‍ ചോദിച്ചു . കണക്കിന്റെ ഗുളിക ഉണ്ടോ ?
കടക്കാരന്‍ അകത്തു പോയി സഹായിയുമായി ഒരു വലിയ ഗുളികയും താങ്ങി വന്നു , ഇതാ, കണക്കിന്റെ ഗുളിക .
വലിപ്പം കണ്ടു വിഷമിച്ചു നിന്ന വിദ്യാര്‍ഥി യോട് കടക്കാരന്‍ : കണക്കു എപ്പോഴും അല്‍പ്പം വിഷമം ഉള്ളതല്ലേ, അതിന്റെ ഗുളികയും കഴിക്കാന്‍ കുറച്ചു വിഷമിക്കും !!
2. ചുമയ്ക്കുള്ള മരുന്ന് .
ഒരു മെഡിക്കല്‍ ഷോപ്പിന്റെ മുമ്പില്‍ ഒരാള്‍ ഒരു വിളക്ക് മരത്തിന്റെ കാലില്‍ കെട്ടിപ്പിടിച്ചു മിണ്ടാതെ ശ്വാസം വിടാതെ നില്‍ക്കുകയായിരുന്നു.
പുറത്തു നിന്ന കടക്കാരന്‍ സഹായിയോടു ചോദിച്ചു : അയാള്‍ നമ്മുടെ പതിവ് കാരനാണല്ലോ, എന്ത് പറ്റി അയാള്‍ക്ക് .
സഹായി: അയാള്‍ ഇവിടെ വന്നത് അസഹ്യമായ ചുമയും കൊണ്ടാണ് , അതിനുള്ള മരുന്നും ചോദിച്ചു , നമ്മുടെ ചുമ മരുന്ന് സ്റ്റോക്ക് തീര്‍ന്നു. ഞാന്‍ അയാള്‍ക്ക് വയറിളക്കാനുള്ള മരുന്ന് കൊടുത്തു. അയാള്‍ ഇനി ഒരിക്കലും ചുമക്കുകയില്ല.
3. മരിച്ചയാളിന്റെ ദു:ഖം .
ഒരു ദിവസം ഒരാളിന്റെ ശവം പെട്ടിയിലാക്കി ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയായി രുന്നു. ശ്മശാനം കുന്നിന്റെ മുകളില്‍ ആയി രുന്നു. പെട്ടി വച്ച് കൊണ്ടു പോയ ശവവണ്ടി വഴിയില്‍ വച്ച് മറിഞ്ഞു. ശവപ്പെട്ടി ചെരി വില്‍ മറിഞ്ഞു മറിഞ്ഞു അവസാനം മെയിന്‍ റോഡില്‍ എത്തി. അവിടെ വീണു വീണ്ടും തെറിച്ചു ഒരു മെഡിക്കല്‍ ഷോപ്പിന കത്തേക്ക് തെറിച്ചു. ഷോപ്പിന്റെ ഗ്ലാസ് വാതില്‍ തട്ടി പെട്ടി തുറന്നു. ഉറക്കത്തില്‍ നിന്നെന്നപോലെ മരിച്ചയാള്‍ എഴുനേറ്റു കടക്കാരനോട് ചോദിച്ചു . നിങ്ങളുടെ കയ്യില്‍ ഈ ശവപ്പെട്ടിയുടെ ഓട്ടം നിര്‍ത്താന്‍ മരുന്ന് വല്ലതും ഉണ്ടോ ? എങ്കില്‍ തരൂ.
4. ചിരിക്കുന്ന പതിവുകാരന്‍
ഒരാള്‍ ഒരു കടയില്‍ വന്നു ഒരു പാക്കറ്റ് ഉറകള്‍ വാങ്ങി. അത് വാങ്ങിയ ശേഷം പൊട്ടിച്ചിരിച്ചു കൊണ്ടു പെട്ടെന്ന് നടന്നു പോയി.
പിറ്റേ ദിവസവും ഇത് തന്നെ സംഭവിച്ചു , അയാള്‍ സാധനം വാങ്ങി ഉച്ചത്തില്‍ ചിരിച്ചു കൊണ്ടു പോയി.
അയാള്‍ അടുത്ത ദിവസവും വന്നപ്പോള്‍ കടക്കാരന് സംശയം തോന്നി , തന്റെ സഹാ യിയെ അയാളുടെ പുറകെ വിട്ടു , “ നീ അയാളുടെ കൂടെ പോയി അയാള്‍ എന്താണ് ചിരിക്കുന്നത് എന്ന് മനസ്സിലാക്കി വരുക.
സഹായി തിരിച്ചു വന്നു : കുഴപ്പമൊന്നുമില്ല, അയാള്‍ സാധനവുമായി പോയത് മുതലാളി യുടെ വീട്ടിലേക്കാണ് !!
Refrence: Medical Jokes by Cliggord Sawhney , Pusthak Mahal
No comments:
Post a Comment