Tuesday, 16 January 2018

21.പ്രസവ ശുശ്രൂഷാ വിദഗ്ദ്ധന്റെ കൂടെ

1.ഒരാള്‍ ആകാംക്ഷയോടെ ഡോക്ടറെ വിളിച്ചു : എന്റെ ഭാര്യ ഗര്ഭിണിയാണ്, അവര്‍ക്ക് പ്രസവ വേദന തുടങ്ങി. രണ്ടു മിനുടു ഇടവിട്ട് ശക്തിയായ വേദന വരുന്നു.
ഡോക്ടര്‍: ഇത് ആദ്യത്തെ കുട്ടിയാണോ ?
അയാള്‍; : എടോ വിഡ്ഢീ, ഇത് ഭര്‍ത്താവാണ് സംസാരിക്കുന്നത് !!

2. രണ്ടു മാസം മാത്രം ഗര്‍ഭിണിയായ ഒരു സ്ത്രീ പ്രസവ ശുശ്രൂഷാ ഡോക്ടരുടെ അടുത്തെെത്തി. ഡോക്ടര്‍ അല്‍പ്പം തിരക്കിലായിരുന്നു. എന്തോ അടിയന്തിരമായ കേസ് നോക്കാന്‍ പോകുക യായിരുന്നു. അയാള്‍ അവരുടെ ഡ്രസ്സ്‌ പൊക്കി വയറ കാണിക്കാന്‍ പറഞ്ഞു. എന്നിട്ട് ഒരു റബ്ബര്‍ സീല്‍ എടുത്തു വയറില്‍ കുത്തി അടയാളപ്പെ ടുത്തിയിട്ടു പോയി.
വീട്ടില്‍ ചെന്നിട്ടു സ്ത്രീയും ഭര്‍ത്താവും കൂടി അവളുടെ വയറ്റില്‍ എഴുതിയതെന്തു എന്ന് മനസ്സിലാക്കാന്‍ നോക്കി, പക്ഷെ അത് വായിക്കാന്‍ പറ്റാത്തവണ്ണം ചെറിയതായിരുന്നു. അവര്‍ ഒരു വലിയ ഭൂത കണ്ണാടി കൊണ്ടു വന്നു വയറ്റിലെ ഴുതിയത് വായിക്കാന്‍ ശ്രമിച്ചു. അതിതായിരുന്നു : “നിങ്ങളുടെ ഭര്‍ത്താവിനു ഈ എഴുതിയത് കണ്ണാ ടിയില്ലാതെ വായിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ ആശുപത്രിയില്‍ എത്തേണ്ട സമയമായി “

3. നമ്മുടെ നാട്ടിന്‍പുറത്തെ ശങ്കരന്റെ ഭാര്യ യ്ക്ക് പ്രസവ വേദന തുടങ്ങി. അയാള്‍ അവിടത്തെ ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു, പക്ഷെ അപ്പോള്‍ വീട്ടില്‍ കരണ്ടില്ലായിരുന്നു. സ്ത്രീയുടെ പ്രസവം അടുത്തു എന്ന് കണ്ടിട്ടു ഡോക്ടര്‍ ഒരു വിളക്കെടുത്തു ഭര്ത്താവിനോടു വിളക്കുയര്‍ത്തി കാണിക്കാന്‍ പറഞ്ഞു. ആദ്യം നല്ല തടിച്ച ഒരു ആണ്‍കുട്ടിയെ ഡോക്ടര്‍ പുറത്തെടുത്തു. ഭര്‍ത്താവ് വിളക്ക് താഴ്ത്തി വെക്കാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു : വരട്ടെ കഴിഞ്ഞിട്ടില്ല, എന്ന് പറഞ്ഞു പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ഒരു മിടുക്കി പെണ്‍കുട്ടിയെ കൂടി പുറത്തെടുത്തു. പിന്നീടും അയാള്‍ വിളക്ക് താഴെ വെക്കാന്‍ ശ്രമിച്ചു. അപ്പോഴും ഡോക്ടര്‍ പറഞ്ഞു : വരട്ടെ ഇനിയും ഒരാള്‍ കൂടി ഉണ്ടെന്നു തോന്നുന്നു. 
ഭര്ത്താവ് ചോദിച്ചു : ഈ വിളക്ക് ആകര്ഷിചി ട്ടാണോ കുട്ടികള്‍ വീണ്ടും വീണ്ടും പുറത്തു വരുന്നത് ?

4. ഒരു ഭാര്യയും ഭര്‍ത്താവും ഭാര്യയുടെ പ്രസവം അടുത്തപ്പോള്‍ ആശുപത്രിയില്‍ എത്തി. അവരെ കണ്ടു ഡോക്ടര്‍ പറഞ്ഞു : ഞങ്ങള്‍ ഒരു പുതിയ യന്ത്രം വാങ്ങിയിട്ടുണ്ട്, പ്രസവ വേദന ഭര്‍ത്താവി നു പങ്കു വെക്കാന്‍ ഉതകുന്ന യന്ത്രം. ഈ യന്ത്രം ഉപയോഗിച്ചു സ്വന്തം ഭാര്യയുടെ വേദനയുടെ ഒരു ഭാഗം കുട്ടിയുടെ അച്ഛന് സഹിക്കാമായിരുന്നു. ആദ്യം ഡോക്ടര്‍ 10% മാത്രം വേദന ഭര്‍ത്താവിനു കൊടുക്കത്തക്ക വിധം യന്ത്രം സെറ്റ് ചെയതു. ഭര്ത്താവിന് വേദന ഒന്നും തോന്നിയില്ല, പിന്നീത് 20% ആക്കി, പിന്നെയും അയാള്‍ക്ക്‌ പ്രശ്നം ഒന്നുമില്ല. ക്രമമായി അവര്‍ ഭര്‍ത്താവിന്റെ വേദനയുടെ പങ്കു കൂട്ടി 100 % ആക്കി, എന്നിട്ടും ഭര്‍ത്താവിനു ഒരു കൂസലും ഇല്ല. ഭാര്യ സുഖമായി പ്രസവിച്ചു, വേദന ഒട്ടും അനുഭവിക്കാതെ. ഭര്ത്താവിനും ഭാര്യക്കും സന്തോഷമായി. അന്ന് വൈകുന്നേരം അവര്‍ വീട്ടിലെത്തിയപ്പോള്‍ അവരുടെ വീട്ടില്‍ പതിവായി പാല് കൊണ്ടു വരുന്നയാള്‍ മരിച്ചു കിടക്കുന്നു !!
5. ന്യു യൊര്ക്കിലെ ഒരു സ്ത്രീ പ്രസവിക്കാന്‍ തുടങ്ങുകയായിരുന്നു. കുട്ടിയുടെ തല ആദ്യം പുറത്തു വന്നപ്പോള്‍ അത് കറുത്ത് ചുരുണ്ട മുടിയോടു കൂടിയും ഇരുന്നു. ഡോക്ടര്‍ ചോദിച്ചു : നിങ്ങള്‍ ഒരു കറുത്ത വര്‍ഗക്കാരനുമായി ബന്ധപ്പെട്ടിരുന്നോ ? 
സ്ത്രീ പറഞ്ഞു : ശരി ഉണ്ടല്ലോ. ഒരിക്കല്‍ മാത്രം ഡോക്ടര്‍ പറഞ്ഞു. ഒരു പ്രാവശ്യം മതിയല്ലോ. 
കുറച്ചു കഴിഞ്ഞു കുട്ടിയുടെ പ്രധാന ശരീര ഭാഗം വന്നപ്പോള്‍ അതിനു മഞ്ഞ നിറമായിരുന്നു. ഡോക്ടര്‍ ചോദിച്ചു : നിങ്ങള്‍ എന്നെങ്കിലും നിങ്ങള്‍ ഒരു ജപ്പാന്‍ കാരനുമായി ബന്ന്ധപ്പെട്ടിട്ടുന്ടോ’
സ്ത്രീ പറഞ്ഞു : ഉണ്ട് ഒരിക്കല്‍ മാത്രം! ഡോക്ടര്‍ പറഞ്ഞു : ധാരാളം മതിയല്ലോ. 
കുറച്ചു കൂടി കഴിഞ്ഞു കുട്ടിയുടെ കാല്‍ പുറത്തു വന്നപ്പോള്‍ അത് ചുവന്നിരുന്നു. 
ഡോക്ടര്‍ ചോദിച്ചു : നിങ്ങള്‍ എന്നെങ്കിലും ഒരു റെഡ് ഇന്ത്യനുമായി ബന്ധപ്പെട്ടിട്ടുന്ടോ ?
സ്ത്രീ പറഞ്ഞു : ഒരിക്കല്‍, ഒരിക്കല്‍ മാത്രം .അപ്പോഴും ഡോക്ടര്‍ പറഞ്ഞു : മതിയല്ലോ
അവസാനം കുട്ടിയെ പുറത്തെടുത്തു ഡോക്ടര്‍ കുട്ടിയെ തല കീഴായി കിടത്തി അതിന്റെ പുറത്തു രണ്ടു തട്ട് കൊടുത്തു. കുട്ടി സാധാരണ കുട്ടികളെപ്പോലെ കരഞ്ഞു.
സ്ത്രീ പറഞ്ഞു;: രക്ഷപെട്ടു , കുട്ടി ഏതായാലും കുരച്ചില്ലല്ലോ !! 
Ref: Medical jokes, Clifford Sawhnet pUsthakaMahal
Images from Google

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...