ജീവശാസ്ത്ര പരീക്ഷയില്‍ ഒരു ചോദ്യം ഇതായിരുന്നു , മുലപ്പാലിന്റെ നാല് ഗുണ വിശേഷങ്ങള്‍ ഏതെല്ലാം ?
വിദ്യാര്‍ഥി കാര്യമായിട്ട് ആലോചിച്ചു , എന്നിട്ടെഴുതി .
1. പാല് തിളപ്പിക്കണ്ട ആവശ്യമില്ല.
2. പൂച്ച കട്ടു കുടിച്ചു പോകുകയില്ല.
3. ആവശ്യമുള്ളപ്പോള്‍ എല്ലാം ലഭ്യമാണ്.
പക്ഷെ നാലെണ്ണം ഒക്കണമല്ലോ, കക്ഷി തല പുകഞ്ഞു ആലോചിച്ചു. അവസാനം അയാള്‍ എഴുതി.
4. അത് ആകര്‍ഷകമായ പാത്രങ്ങളില്‍ കിട്ടുന്നു
******************************************
കുട്ടി പരീക്ഷകനോടു : സാര്‍ എനിക്ക് പൂജ്യം മാര്‍ക്ക് തന്നു, ഞാനത് തീര്‍ച്ചയായും അര്‍ഹിക്കുന്നില്ല.
പരീക്ഷകന്‍ : ശരിയാണ് , അതില്‍ കുറഞ്ഞ മാര്‍ക്ക് തരാന്‍ പറ്റില്ലല്ലോ.
******************************************
അച്ഛന്‍ മകനോട് : നിനക്കെന്താടാ ഇത്ര മാര്‍ക്ക് കുറഞ്ഞത് ?
മകന്‍ : ഹാജരായില്ല.
അച്ഛന്‍ : എന്ത്, നീ പരീക്ഷക്ക് ഹാജരായില്ല
മകന്‍ : അല്ല എന്റെ അടുത്തിരിക്കുന്ന മിടുക്കന്‍ കുട്ടി ഹാജരില്ലായിരുന്നു.
*************************************
ഉത്തരങ്ങള്‍ മുഴുവന്‍ ശരിയോ തെറ്റോ എന്ന് മാത്രം ഉള്ള ഒരു പരീക്ഷയ്ക്ക് മിടുക്കിയായ ഒരു കുട്ടി ഉത്തരം കണ്ടെത്താന്‍ എളുപ്പവഴി കണ്ടു. .ചോദ്യ പേപ്പര്‍ തുറന്നു വച്ച് അവള്‍ പോക്കറ്റില്‍ നിന്ന് ഒരു നാണയം എടുത്തു ടോസ ചെയ്തു. തല വന്നാല്‍ ശരി, വാല് വന്നാല്‍ തെറ്റ്. അര മണിക്കൂര്‍ കൊണ്ടു അവള്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം എഴുതി. ക്ലാസ്സിലെ മറ്റു കുട്ടികള്‍ എല്ലാം ഉത്തരം കണ്ടെത്താതെ വിഷമിച്ചു.
അവസാനത്തെ അഞ്ചു മിനുട്ടില്‍ അവള്‍ വീണ്ടും നാണയം ടോസ് ചെയ്തു തുടങ്ങി, ആകെ വിഷമിച്ചു ധൃതിയില്‍ .
അവളുടെ വെപ്രാളം കണ്ടു പരീക്ഷകന്‍ അമ്പരന്നു : എന്താടോ പ്രശ്നം?
അവള്‍ പറഞ്ഞു: സാര്‍ ഞാന്‍ അര മണിക്കൂര്‍ കൊണ്ടു ചോദ്യത്തിനെല്ലാം ഉത്തരമെഴുതി. ഇപ്പോള്‍ ഞാന്‍ ഉത്തരം എല്ലാം ശരിയോ തെറ്റോ എന്ന് പരിശോധിക്കുകയാണ് !!
(ഇന്റര്‍നെറ്റ് ല്‍ നിന്ന് )
No comments:
Post a Comment