Wednesday, 3 January 2018

7.പ്രൊഫസര്‍ ഫലിതങ്ങള്‍ കുറേക്കൂടി

മറവിക്കാരനായ പ്രോഫസരോടു ഭാര്യ പറഞ്ഞു : നിങ്ങള്‍ നമ്മുടെ മോന്‍ നടക്കു ന്നത് കണ്ടോ ?
പ്രൊഫസര്‍: എപ്പോഴാണ് അവന്‍ നടന്നു തുടങ്ങിയത് ?
ഭാര്യ : ഒരാഴ്ചയായി .
പ്രൊഫ: കഷ്ടമായല്ലോ, ഇപ്പോള്‍ അവന്‍ കുറെ ദൂരത്തില്‍ എത്തിക്കാണുമല്ലോ, എന്താ ചെയ്യുക? 
*****************************************

മന: ശാസ്ത്ര പ്രൊഫസര്‍ കുട്ടികളോട് പറഞ്ഞു.: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം തുടങ്ങി എന്ന് സങ്കല്‍പ്പിക്കുക. കറാ ച്ചിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അവസാന വിമാനം പുറപ്പെടാന്‍ നില്‍ക്കുന്നു, നിങ്ങള്‍ ലൈനില്‍ ആണ്, എങ്ങനെ നിങ്ങള്‍ വിമാന ത്തില്‍ കയറും ? 
ഒരാള്‍: സാര്‍ എന്റെ ഭാര്യ മരണക്കിടക്ക യിലാണ്, എന്നെ കൂടി കൊണ്ടു പോകൂ. 
മറ്റൊരാള്‍: സര്‍ ഞാന്‍ ഗര്ഭിണിയാണ് ,സാര്‍ , പ്ലീസ് എന്നെ കൂടി. 
മൂന്നാമതൊരാള്‍ : എനിക്ക് ഇന്ത്യന്‍ രാഷ്ട്രപ തിയെ കാണാനുണ്ട്. 
അവസാനം ഒരാള്‍ തിക്കി തിരക്കി വന്നു: സര്‍ ഞാന്‍ ഈ വിമാനത്തിന്റെ പൈലറ്റ്‌ ആണ്, എന്നെ കടത്തിവിടൂ. 
അവസാനത്തെ ആള്‍ യാതൊരു വിഷമവുമില്ലാതെ കയറിപ്പോയി. 
*******************************************
ഒരു കുടുംബാസൂത്രണ സമ്മേളനത്തില്‍ ഒരാള്‍ പ്രസംഗിച്ചു.: ഇന്ത്യയില്‍ എവിടെയോ ഒരു സ്ത്രീ മൂന്നു സെക്കന്റില്‍ ഒരു കുട്ടിയെ പ്രസവിക്കുന്നുണ്ട്.
ശ്രോതാക്കളില്‍ ക്ഷുഭിതയായി ഒരു സ്ത്രീ വിളിച്ചു കൂവി : നിങ്ങള്‍ ഇവിടെ പ്രസംഗിച്ചു നില്‍ക്കുകയാണോ, എന്ത് കൊണ്ടു നിങ്ങള്‍ അവരെ തടയുന്നില്ല?പോകൂ അവരെ തടയൂ, വെറുതെ ഇവിടെ നിന്ന് പ്രസംഗി ക്കാതെ 
*******************************************

രണ്ടു സീനിയര്‍ പ്രൊഫസര്‍മാര്‍ ഒരു മീറ്റിങ്ങില്‍ ഒന്നിന് പുറകെ ഒന്നായി പ്രസംഗിക്കുകയായിരുന്നു. ആദ്യം സംസാ രിച്ചആള്‍ രണ്ടാമത്തെയാള്‍ പറയാനുദ്ദേ ശിച്ചിരുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു കഴിഞ്ഞു. 
രണ്ടാമന്‍ പ്രസംഗിക്കാന്‍ തുടങ്ങി : പ്രിയ സുഹൃത്തുക്കളെ, ഞാനും മുന്പ്രാസംഗി കനും ഇവിടെ വരുന്നതിനു മുമ്പ് ഒരു തമാശ കാണിച്ചു, ഞങ്ങള്‍ തയ്യാറാക്കിയ പ്രസംഗ ങ്ങള്‍ പരസ്പരം കൈമാറി. .ഞാന്‍ തയാറാ ക്കിയ പ്രസംഗമാണ് എന്റെ സുഹൃത്ത്‌ അവ തരിപ്പിച്ചത് , നിങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന് കൊടുത്ത പ്രോത്സാഹനം എന്നെ വളരെയധികം ആനന്ദിപ്പിക്കുന്നു. അദ്ദേഹം എഴുതിയ പ്രസംഗം ഞാന്‍ നോക്കിയിട്ട് കാണുന്നില്ല. ഏതായാലും ഇനി കൂടുതലായൊന്നും എനിക്ക് പറയാനില്ല. 
തുടര്‍ച്ചയായ കരഘോഷം ചെവി തുളക്കുന്ന തായിരുന്നു.!!
******************************************

രണ്ടു ഭാര്യമാര്‍ അവരവരുടെ ഭര്‍ത്താക്ക ന്മാര്‍ പ്രോഫസര്മാരുടെ പ്രസംഗ ചാതുര്യ ത്തെ പറ്റി വാചാലരാകുക ആയിരുന്നു.
ഒരാള്‍ പറഞ്ഞു: എന്റെ ഭര്‍ത്താവിനു സൂര്യന് താഴെയുള്ള ഏതു വിഷയത്തെ കുറിച്ചും മണിക്കൂറുകള്‍ സംസാരിക്കാന്‍ കഴിയും ;
തോല്‍വി സമ്മതിക്കാതെ മറ്റെയാള്‍: എന്റെ ഭര്‍ത്താവിനു സംസാരിക്കാന്‍ ഒരു വിഷയം വേണമെന്നേ ഇല്ല, അദ്ദേഹം സംസാരിച്ചു കൊണ്ടെ ഇരിക്കും വിഷയം ഇല്ലെങ്കിലും .

Cartoons from Google

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...