1) മന: ശാസ്ത്രം പഠിച്ചു കൊണ്ടിരുന്ന ഗോപാലിന്റെ കയ്യില്‍ നിന്ന് ഒരു സുഹൃത്ത് കുറച്ചു പണം കടം വാങ്ങി. പക്ഷെ ഗോപാ ല്‍ ചോദിക്കുമ്പോഴൊക്കെ അയാള്‍ പണം കടം വാങ്ങി എന്ന് സമ്മതിച്ചില്ല. ഗോപാല് തന്റെ പ്രൊഫസറെ സമീപിച്ചു
ഗോപാല്‍ : സാര്‍, ഞാന്‍ എന്ത് ചെയ്യണം ?
പ്രൊഫ: താന്‍ എത്ര പണം ആണ് കടം കൊടുത്തത്?
ഗോപാല്‍: 500 രൂപ.
പ്രൊഫ: താന്‍ അടുത്ത തവണ അയാളോട് 1000 രൂപ തിരിച്ചു ചോദിക്ക് .
ഗോപാല്‍ അങ്ങനെ തന്നെ അയാളോട് ചോദിച്ചു , താന്‍ എന്നോടു വാങ്ങിച്ച 1000 രൂപാ എപ്പോഴാണ് മടക്കി തരുനത് ?
പെട്ടെന്ന് അയാള്‍ പറഞ്ഞു : എടാ കള്ളാ , ഞാന്‍ 500 രൂപായല്ലേ വാങ്ങിയുള്ളൂ, ഇപ്പോള്‍ നീ 1000 രൂപയാക്കിയോ?
ഗോപാല്‍ പ്രോഫസരോടു നന്ദി പറഞ്ഞു . അദ്ദേഹം പറഞ്ഞു, “കണ്ടോ മന:ശാസ്ത്രം പ്രായോഗികമാകുന്നത് “!
********************************************
2) ധന തത്വ ശാസ്ത്രം പഠിപ്പിച്ചു കൊണ്ടി രുന്ന പ്രൊഫസര്‍ ശരിക്കും ഒരു അറുപിശു ക്കനാ യിരുന്നു. എന്നും അദ്ദേഹം തന്റെ ഭാര്യയുടെ ധൂര്‍ത്തിനെപറ്റി പറയും : അവള്‍ ഒരു ദിവസം 50 രൂപ ചോദിക്കും , അടുത്ത ദിവസം 100 രൂപ , അതിന്റടുത്ത ദിവസം 200 രൂപാ ഇങ്ങനെ.ഞാന്‍ സഹി കെട്ടു.
സുഹൃത്ത് ചോദിച്ചു : തന്റെ ഭാര്യ ഈ പണമൊക്കെ എന്ത് ചെയ്യുന്നു ?
പ്രൊഫ: അതുകൊള്ളാം , ഞാന്‍ എന്തെങ്കിലും കൊടുത്തിട്ട് വേണ്ടെ അവള്‍ ചിലവാക്കാന്‍ !!
*******************************************
3) മറ്റു പല പ്രൊഫസര്‍മാരെയും പോലെ കണക്കു പ്രൊഫസറും മടിയനായിരുന്നു, കായിക അദ്ധ്വാനത്തില്‍ വളരെ മടിയന്‍ .
ഒരിക്കല്‍ അദ്ദേഹത്ത്ന്റെ ഡോക്ടര്‍ ചോദിച്ചു : നിങ്ങള്‍ എങ്ങനെയാണ് സമയം പോക്കുന്നത് ?
പ്രൊഫ: ഞാന്‍ ഗോള്‍ഫ് കളി കാണും ടി വി യില്‍.
ഡോക്ടര്‍ അത് പോരല്ലോ, അതില്‍ നിന്ന് എന്ത് വ്യായാമം കിട്ടാനാണ് ?
പ്രൊഫ: എന്നാല്‍ ഇനി മുതല്‍ ഞാന്‍ ഫുട്ബാള്‍ കളി കാണാം , അല്ലെങ്കില്‍ ബാസ്കറ്റ് ബാല്‍ കളി, പോരെ!
********************************************
ഒരു പ്രൊഫസര്‍ തന്റെ സഹപ്രവര്‍ത്ത കനായ ഒരു സര്‍ദാര്‍ജി പ്രൊഫസറെ ഡിന്നറിനു ക്ഷണിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സ്ഥലത്തില്ലായിരുന്നു. ഡിന്നര്‍ കഴിയാറാ യപ്പോള്‍ ഭയങ്കര മഴ പെയ്തു തുടങ്ങി. സര്‍ദാരിന്റെ കയ്യില്‍ കുടയൊന്നും ഇല്ലാ യിരുന്നു.
പ്രൊഫസര്‍ പറഞ്ഞു: താങ്കള്‍ ഇന്ന് ഇവിടെ കൂടിക്കോ , മഴ കുറയുന്നില്ലല്ലോ.
പെട്ടെന്ന് സര്ദാനിനെ കാണാതായി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അദ്ദേഹം നഞ്ഞു കുളിച്ചു മുമ്പില്‍ നില്‍ക്കുന്നു.
എന്താ എന്ത് പറ്റി. ?
സര്‍ദാര്‍ : ഏതായാലും ഞാനിന്ന് ഇവടെ കൂടുകയാണല്ലോ, രാത്രി മാറാനുള്ള എന്റെ ഡ്രസ്സ് വീട്ടില്‍ നിന്നെടുത്തു കൊണ്ടു വരാന്‍ പോയതാണ് !!
*************************************
Reference : Academic jokes : Pusthak Mahal publication
Pictures from internet
No comments:
Post a Comment