1 . ഒരു കണ്ണാടി വില്‍ക്കുന്ന കടയില്‍ പുതിയ വില്‍പ്പനക്കാരന് മുതലാളി പറഞ്ഞു കൊടുക്കുകയായിരുന്നു.
താന്‍ കണ്ണട വെച്ച് കൊടുക്കുമ്പോള്‍ വാങ്ങുന്നയാള്‍ വില എന്തെന്ന് ചോദിച്ചാല്‍ ആദ്യം 750 രൂപ എന്ന് പറയുക. അയാളുടെ കണ്ണില്‍ ഭാവ വ്യത്യാസം ഒന്നുമില്ലെങ്കില്‍ , “ഫ്രെയിമിനു മാത്രം,, ലെന്സിന് 1,൦൦൦ രൂപ വേറെ എന്നും പറയുക , അപ്പോഴും അയാളുടെ കണ്ണില്‍ ഭാവ മാറ്റം ഒന്നുമില്ലേങ്കില്‍ , ഓരോ കണ്ണിനും എന്ന് കൂടി ചേര്‍ക്കുക “
2. ഒരാള്‍ നേത്ര രോഗ വിദഗ്ദ്ധന്റെ അടുത്തെത്തി .
റിസപ്ഷനിസ്റ്റ് ചോദിച്ചു : എന്താണ് സര്‍ നിങ്ങളുടെ പ്രശ്നം ?
രോഗി: ഞാന്‍ കണ്ണിനു മുമ്പില്‍ കറുത്ത പാടുകള്‍ കാണുന്നു.
റിസ: നിങ്ങള്‍ ഏതെങ്കിലും ഡോക്ടറെ കണ്ടോ ?
രോഗി : ഇല്ല, ഡോക്ടറെ അല്ല, വെറും കറുത്ത പാടുകള്‍ മാത്രം !!
3.മറ്റൊരാള്‍ : ഞാന്‍ ഇപ്പോഴും കണ്ണിനു മുമ്പില്‍ പാടുകള്‍ കാണുന്നു.
ഡോക്ട്രര്‍ : നിങ്ങള്‍ കണ്ണാടി വെച്ചിട്ടും ?
രോഗി: കണ്ണാടി വെച്ചാല്‍ പാടുകള്‍ കൂടുതല്‍ വ്യക്തമായി കാണുന്നു!!
4. ഒരു പ്രസിദ്ധ ചിത്രകാരന്‍ തന്റെ കണ്ണിനു കാഴ്ച കുറഞ്ഞു വരുന്നു എന്ന് കണ്ടു , അവിടെ കിട്ടാവുന്ന ഏറ്റവും നല്ല ഡോക്ടറെ കണ്ടു . ഡോക്ടര്‍ അയാളെ സാവകാശം പരിശോധിച്ചു ചില ശസ്ത്ര ക്രിയ ഒക്കെ ചെയ്തു അയാളുടെ രോഗം ഭേദമാക്കി.
ഇതിനു പ്രത്യുപകാരമായി ചിത്രകാരന്‍ അയാളുടെ ആശുപത്രി പെയിന്റു ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു. കുറെ ദിവസം കൊണ്ടു ആശുപത്രി സുന്ദരമായി പെയിന്റു ചെയ്തു. ആശുപത്രിയുടെ മുമ്പിലെ സ്വീകരണ മുറിയിലെ ഭിത്തിയില്‍ തന്നെ ഒരു വലിയ കണ്ണ് വരച്ചു ചേര്‍ത്തു. ഈ അനശ്വര ചിത്രങ്ങള്‍ ചേര്‍ത്ത ആശുപത്രി പത്രക്കാരെ കാണിച്ചു കൊടുത്തപ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചു : ഡോക്ടര്‍ താങ്കള്‍ ആ വലിയ കണ്ണ് വരച്ചു ചേര്‍ത്തത് കണ്ടപ്പോള്‍ എന്ത് തോന്നി ?
ഡോക്ടര്‍ : ഏതായാലും ഞാന്‍ ഒരു സ്ത്രീ രോഗ വിദഗ്ദ്ധനല്ലല്ലോ എന്ന് സമാധാനിച്ചു
Ref: Medical jokes: Clifford Sawhney , Pusthak Mahal
No comments:
Post a Comment