Wednesday, 3 January 2018

3 : . കടുവയെ പിടിച്ച കിടുവകള്‍

കഴിഞ്ഞ കഥയിലെ മൂന്നു വില്ലന്മാര്‍ നമ്മുടെ ഭീകരന്‍ പ്രഫസറിന്റെ ക്ലാസില്‍ ഒരു പണി ഒപ്പിച്ചു. ലെക്ചര്‍ ക്ലാസ് ആണ്, ലാബിന്റെ തൊട്ടടുത്തുള്ള ഗ്യാലറി രീതിയില്‍ പടിപടി യായി ബെഞ്ചും ഡസ്കും പിടിപ്പിച്ച ക്ലാസ്. കൂടുതലും പഴയ സര്‍ക്കാര്‍ കോളേജുകളില്‍ മാത്രം കാണുന്നതു. പുറകിലത്തെ ബെഞ്ചു കളില്‍ വെളിച്ചം വളരെ കുറവായിരിക്കും, നമ്മുടെ സഖാക്കള്‍ സ്ഥിരം അവിടെയെ ഇരി ക്കൂ തമാശ ഒപ്പിക്കാന്‍.
കഥ നടക്കുന്ന കാലത്ത് കുട്ടികളും മിക്ക വാറും അദ്ധ്യാപകരും മുണ്ട് ഉടുത്തു കോളേ ജില്‍ വരുന്ന കാലം .ഒരു ദിവസം സാര ‍ഘോര ഘോരം ലെക്ചര്‍ ചെയ്യുന്ന സമയത്ത് , ഒരു മുണ്ട് കൈമാറി മാറി അദ്ദേഹത്തിന്റെ മുന്‍ പില്‍ എത്തി. പ്രൊഫസര്‍ കോപം കൊണ്ടു വിറച്ചു. “ ഞാന്‍ അവനെ പിടിച്ചു കൊള്ളാം”. എന്ന് പറഞ്ഞു മുണ്ട് മടക്കി മേശയുടെ വലി പ്പില്‍ വെച്ച് ക്ലാസ് തുടര്‍ന്നു. കക്ഷിയെ പിടി ച്ചാല്‍ ഉള്ള കുഴപ്പങ്ങളെപറ്റി മൂവരും ബോധ വാന്മാ സരാണ്. ഇന്നത്തെപ്പോലെ സംഘടന യും സമരവും ഇല്ല. കോളേജില്‍ നിന്ന് പുറ ത്തു പോവാന്‍ വേറെ കാരണമൊന്നും വേണ മെന്നില്ല. മൂവര്‍ സംഘം ആലോചിച്ചു പിന്‍ സീറ്റിലെ അന്ധകാരത്തില്‍ ഒരു വഴി കണ്ടു പിടിച്ചു.
ക്ലാസ് തീരുന്നതിനു പത്തു മിനുട്ട് മുമ്പ് ഒരാള്‍ എഴു നേറ്റു മെല്ലെ സാറിന്റെ അടുത്തെത്തി. സാര്‍ എനിക്ക് തല ചുറ്റുന്നു, എന്ന് പറഞ്ഞു കാര്യമായി അഭിനയിച്ചു മുന്നോട്ടു വന്നു. “ശരി താന്‍ പൊക്കോ, ആരെങ്കിലും കൂട്ടിനു വേണോ” എന്ന് ചോദിച്ചു, "വേണ്ട" എന്നു പറഞ്ഞു മുന്നോട്ടു നീങ്ങിയ കക്ഷി പുറ ത്തെത്തുന്നതിനു മുമ്പ് ബോധം കേട്ട് നിലത്തു വീണു. എല്ലാവരും സ്തബ്ധരായി, നമ്മുടെ മൂവരില്‍ ഒരാള്‍ വീണ സഖാവിനെ പൊക്കി എടുത്തു പുറത്തേക്ക് പോയി. അതില്‍ ഒരാള്‍ തിരിച്ചു വന്നു അവനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പ്രൊഫസരുടെ കാറിന്റെ താക്കോലും, അത്യാവശ്യ ചിലവിനു കുറച്ചു പണവും വാങ്ങി നേരെ വണ്ടിയില്‍ എത്തി. മറ്റെയാള്‍ ഈ ബഹളത്തിനിടയ്ക്ക്, മുണ്ടും മേശവ ലിപ്പില്‍ നിന്നെടുത്തു നഗ്നനായയാള്‍ക്ക് കൊടുത്തു വേറെ വാതിലില്‍ കൂടി പുറത്തു വന്നു കൂട്ടത്തില്‍ ചേര്‍ന്നു. മൂന്നു പേരും കൂടി പ്രഫസരുടെ കാറില്‍ ടൌണ്‍ ചുറ്റി ഇന്ത്യന്‍ കോഫീ ഹൌസില്‍ പോയി മസാല ദോശയും അടിച്ചു രണ്ടു മണിക്കൂര്‍ കഴിഞ്ഞു തിരിച്ചെ ത്തി , സാറിനു നന്ദി പറഞ്ഞു താക്കോല്‍ തിരിച്ചു കൊടുത്തു, കൂട്ടുകാരന് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല, രാവിലെ പ്രാതല്‍ കഴിക്കാത്തത് കൊണ്ടായിരുന്നു എന്ന് ഒരു വിശദീകരണവും . പാവം പ്രൊഫസര്‍ എല്ലാം വിശ്വസിച്ചു !
ചിത്രം Google Images ല്‍ നിന്ന്

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...