Thursday, 11 January 2018

17.ഓപ്പെരെഷന്‍ തിയേറ്ററിലെ തമാശകള്‍

1) വിലക്കൂടിയ തലച്ചോറ്
ഒരാള്‍ തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്യുന്ന വിദഗ്ദ്ധന്റെ അടുത്തു ചെന്ന് പറഞ്ഞു : എനിക്ക് എന്റെ തലച്ചോറ് മാറ്റി വെക്കണം . ഇവിടെ ഏതൊക്കെ തരം തലച്ചോറാണ് ഉള്ളത് ?

ഡോക്ടര്‍ : പല തരം ഉണ്ട് ; ആദ്യം ഒരു മെഡിക്കല്‍ ഡോക്ടരുടെ ഉണ്ട്, വില 10 ഗ്രാമിന് 10,000 രൂപ. ഒരു രാഷ്ട്രീയക്കാരന്റെതിനു 10 ഗ്രാമിന് 100,000 രൂപ. 
രോഗി (തല ചൊറിഞ്ഞു കൊണ്ടു ) ഡോക്ടരുടെ തലച്ചോറിന്റെ വില മനസ്സിലാക്കാം , പക്ഷെ രാഷ്ട്രീയ നേതാവിന്റെ എന്താ ഇത്ര വില ?
ഡോക്ടര്‍ : കൊള്ളാം , എത്ര നേതാക്കന്മാരുടെ തലയില്‍ നിന്നെടുതാലാണ് പത്തു ഗ്രാം ഒപ്പിച്ചു കിട്ടുക എന്ന് നിങ്ങള്‍ക്കറിയാമോ ?


2) ശസ്ത്രക്രിയക്കിടക്ക്

ഒരു ശസ്ത്രക്രിയ നടക്കുമ്പോള്‍ നിങ്ങള്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ചില l സംഭാഷണങ്ങള്‍ 

1.അത് സൂക്ഷിച്ചോ, പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുമ്പോള്‍ ആവശ്യമായി വരും.
2. ഇന്നലത്തെ പാര്‍ട്ടി കലക്കി, ഞാന്‍ ഇത്രയും മദ്യപിച്ച കാലം മറന്നു.
3. ഒരു മിനുട്ട്, ഇതാണോ കിഡ്നി ?
4. ഓ , ഈ സാധനം 500 മില്ലി കുത്തിവച്ചവര്‍ ആരെങ്കിലും ഇന്ന് ജീവനോടെ ഉണ്ടോ? 
5. ഛെ. പിന്നെയും കരണ്ടു പോയി .
6. ഹേ , കിഡനിക്കു നല്ല വിലയുണ്ടിപ്പോള്‍ , ഇയാള്‍ക്ക് രണ്ടെണ്ണം ഉണ്ട് !
7. ആ സാധനം മിടിക്കുന്നത്‌ കണ്ടോ, അതൊന്നു നിര്‍ത്തി തരാമോ, എനിക്ക് പണിയെടുക്കാന്‍ കഴിയുന്നില്ല.
8.ok , ഇനി ഈ ആംഗിളില്‍ ഒരു ഫോട്ടോ എടുക്കുക, അത് ഉഗ്രനായിരിക്കും.
9.എന്താ , അയാള്‍ ലിംഗ മാറ്റ ശസ്ത്രക്രിയക്കു വന്നതല്ലേ , ഇപ്പോഴാണോ പറയുന്നത് ?
10. ഒപെരേശന്‍ മാന്വലിന്റെ 46 ആമത്തെ പേജു കാണാനില്ല.


3)തലച്ചോറ് മാറ്റാന്‍ വില

ഒരു രോഗിയുടെ ബന്ധുകള്‍ ആസന്ന മരണനായ രോഗിയുടെ വിവരം അറിയാന്‍ കാത്തു നില്ല്കു ന്നു , ഡോക്ടര്‍ പറഞ്ഞു ഇനി ഒരൊറ്റ മാര്‍ഗമേ ഞാന്‍ കാണുന്നുള്ളൂ, അയാളുടെ ജീവന്‍ രക്ഷിക്കാന്‍ . അയാളുടെ തലച്ചോറ് മാറ്റി വെക്കുക.

രോഗിയുടെ ഒരു ബന്ധു :: എത്രയാകും ഡോക്ടറെ ഈ തലച്ചോറിന് ?
ഡോക്ടര്‍: ഇവിടെ രണ്ടു തരമാണുള്ളത്‌ , പുരുഷന്റെ തലച്ചോറിനു 100000, സ്ത്രീയുടെ തലച്ചോറിനു 10,000. 
ഇത് കേട്ട് ബന്ധുക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി, കൂട്ടത്തിലുള്ള സ്ത്രീകളെ കളിയാക്കി നോക്കി. അവസാനം ഒരാള്‍ ധൈര്യപൂര്‍വ്വം ചോദിച്ചു : അതെന്താ ഡോക്ടറെ സ്ത്രീകളുടെ തലച്ചോറിനു ഇത്ര വിലക്കുറവു ?
ഡോക്ടര്‍ : അത് ഒരു സാധാരണ വില നിര്‍ണയ രീതി തന്നെയാണ്. സെക്കണ്ട് ഹാന്‍ഡ് (പഴയ) സാധനങ്ങള്‍ക്ക് പുതിയതിനേക്കാള്‍ വില കുറവല്ലേ. ഞങ്ങളുടെ സ്റ്റോക്കില്‍ ഉള്ള സ്ത്രീകളുടെ തലച്ചോറെല്ലാം പല പ്രാവശ്യം ഉപയോഗിച്ചതാണല്ലോ, അത് കൊണ്ടു തന്നെ !!

Ref: Medical Jokes : Clifford Sawhney :pusthak Mahal

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...