Wednesday, 3 January 2018

11.തമാശകള്‍ പുസ്തകം എഴുതുന്നവരെപ്പറ്റി

1. പുസ്തകങ്ങള്‍ പലതരം ഉണ്ടല്ലോ. ഒരിക്കല്‍ ഒരാള്‍ ഒരു യുവാവിനോട് ചോദിച്ചു
“ നിങ്ങള്‍ക്ക് ഗീതയും രാമായണവുമല്ലാതെ ഏതു ബുക്കായിരുന്നു ജീവിതത്തില്‍ കൂടു തല്‍ പ്രയോജനപ്പെട്ടത്‌ ?”
യുവാവ് : സംശയമെന്താ എന്റെ അമ്മയു ടെ പാചക ബുക്കും അഛന്റെ ചെക്ക് ബുക്കും .
****************************

2. പി ജി വോഡ്‌ഹൌസിന്റെ ബുക്കുക ളുടെ സമര്‍പ്പണങ്ങള്‍ പലപ്പോഴും അതുല്യ മായിരുന്നു. ഒരിക്കല്‍ അദ്ദേഹം എഴുതി : 
"സമര്‍പ്പണം എന്റെ ഭാര്യക്ക് , കാരണം ഞാന്‍ ഈ ബുക്ക് എഴുതിയ കാലത്ത് അവളുടെ സാന്നിദ്ധ്യം ഒരിക്കലും ഇല്ലാതിരുന്നത് കൊണ്ടു"
***************************************

3. ബുക്കുകളുടെ റിവ്യു പലപ്പോഴും രസകര മാണ് , ചിലത് ഇതാ;
ഈ ബുക്ക് ഭൂമിയിലൊന്നും നിന്ന് വന്നതല്ല. അത് വന്നിടത്തു തന്നെ ഇരിക്കട്ടെ.
ഈ ബുക്കിനു ഒരു തുടക്കവും മദ്ധ്യവും ഒടുക്കവും ഉണ്ട്, പക്ഷെ അത് ഈ ബുക്കിന് ഏതു ആദ്യം ഏതു അവസാനം എന്ന് മാത്രം അറിയില്ല.
ഇത് ഒരു തല്ലിപ്പൊളി പുസ്തകമാണ്, അതില്‍ വായിക്കാന്‍ കൊള്ളാവുന്നത് അതിന്റെ ഒന്നും എഴുതാത്ത മാര്‍ജിനുകള്‍ മാത്രമാണ്.
ഈ പുസ്തകം നിങ്ങള്‍ താഴെയിട്ടാല്‍ വീണ്ടും ഒരിക്കലും എടുക്കരുത്.
*********************************

4. ഒരിക്കല്‍ ഒരു ആഖ്യാതാവ് പറഞ്ഞു : അവസാനം ഞാന്‍ ഒരു സാധനം എഴുതി. ഏതു വാരികയുടെ പസാധകനും ഇഷ്ടപ്പെ ടുന്ന സാധനം !
ഭാര്യ ചോദിച്ചു: എന്താണത് ?
അയാള്‍: ആ വാരികയുടെ ഒരു വര്‍ഷത്തെ വരിസംഖ്യക്ക് ഒരു ചെക്ക് !
************************************

5. വിന്‍സ്ടന്‍ ചര്‍ച്ചിലും ബെര്നാഡ് ഷായും മിക്കപ്പോഴും വഴക്കായിരുന്നു , കാര്യമായിട്ട ല്ലെങ്കിലും . ഷാ അദ്ദേഹത്തിന്റെ ഒരു നാടകത്തിന്റെ ആദ്യത്തെ പ്രദര്‍ശനത്തിനു ചര്‍ച്ചിലിനെ ക്ഷണിച്ചു. രണ്ടു പാസയച്ചു കൊടുത്തു , “ഒന്നു താങ്കള്‍ക്കും മറ്റൊന്ന് താങ്കളുടെ സുഹൃത്തിനും , നിങ്ങള്ക്ക് അങ്ങനെ ഒരു സുഹൃത്തുണ്ടു എങ്കില്‍.”
ചര്‍ച്ചിലിന് ആ ദിവസം പോകാന്‍ പറ്റിയില്ല. അദ്ദേഹം എഴുതി, “നാളത്തേക്ക് ഒരു ടിക്കറ്റു കൊടുത്തയക്കുക, നാടകം നാളെയും കളിക്കുന്നുണ്ട് എങ്കില്‍ മാത്രം” !

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...