Sunday, 7 January 2018

14.മെഡിക്കല് ഫലിതങ്ങള്‍ -3

ഒരു മധ്യവയസ്കന്‍ അയാളുടെ കുടുംബ ഡോക്ടരുടെ അടുത്തു പറഞ്ഞു : ഡോക്ടര്‍ എന്റെ ഭാര്യക്ക് തീരെ കേഴ്വി ഇല്ലാതാകുകയാണെന്ന് തോന്നുന്നു , ഞാന്‍ എന്ത് ചെയ്യണം ?
ഡോക്ടര്‍ :ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ ഭാര്യയുടെ അടുത്തു ഒരു 10 മീറ്റര്‍ അകലത്തില്‍ നിന്ന് എന്തെങ്കിലും പറയുക. അവര്‍ ഒന്നും പറയു ന്നില്ലെങ്കില്‍ ദൂരം 5 മീറ്റരാക്കി അത് വീണ്ടും പറയുക, എന്നിട്ടും കേള്‍ക്കുന്നില്ലെങ്കില്‍ 2 മീറ്റരാക്കി വീണ്ടും പറയുക, എന്നിട്ടും മറുപടി കിട്ടുന്നില്ലെങ്കില്‍ ഒരു മീറ്റരാക്കി വീണ്ടും പറയുക.

അയാള്‍ വീട്ടില്‍ ചെന്നയുടനെ ഭാര്യയോടു ചോദിച്ചു: ഡാര്‍ലിംഗ് ഇന്ന് അത്താഴതിനെന്താ സ്പെഷ്യല്‍ ? മറുപടി ഇല്ല.
കുറേക്കൂടി അടുത്തു ചെന്ന് വീണ്ടും ചോദിച്ചു. അപ്പോഴും മറുപടി ഇല്ല.
തൊട്ടടുത് ചെന്ന് ചോദിച്ചു : എന്താ ഡാര്‍ലിംഗ് ഇന്ന് സ്പെഷ്യല്‍?
അവസാനം അവര്‍ പറഞ്ഞു: നിങ്ങള്‍ക്കെന്താ , ചെവി കേള്‍ക്കില്ലേ , ഇത് ആറാമത്തെ തവണ യാണ് ഞാന്‍ പറയുന്നത് ഇന്ന് ഡിന്നറിനു സ്പെഷ്യല്‍ നവരത്ന കുറുമയാണെന്ന്. 
**************************************


ഒരാള്‍ ഡോക്ടരുടെ അടുത്ത് പറഞ്ഞു : എനിക്ക് തീരെ കേഴ്വി ഇല്ല. എനിക്ക് ഞാന്‍ ചുമക്കുന്നതു പോലും കേള്‍ക്കാന്‍ ആവുന്നില്ല.
ഡോക്ടര്‍ : ഈ മരുന്ന് അടുത്ത ഏഴ് ദിവസം കഴ്ച്ചിട്ടു വരൂ.
അയാള്‍ മരുന്ന് കഴിച്ചിട്ട് വന്നു : ഡോകടര്‍ എന്റെ രോഗം ഭേദമായി . താങ്കള്‍ എന്ത് മാന്ത്രിക വിദ്യ യാണ് ചെയ്തത്;
ഡോകടര്‍ : ഞാന്‍ നിങ്ങളുടെ ചുമ ഉച്ചത്തിലാ ക്കാനുള്ള മരുന്നാണ് തന്നത് . പോരെ ? *********************-*********************
ഒരു മെഡിക്കല്‍ കൊണ്ഫെരന്സില്‍ ഒരു യുവ ഡോക്ടര്‍ പുതിയ ഒരു മരുന്ന് കണ്ടു പിടിച്ചു എന്നവകാശപെട്ടു.
മറ്റുള്ളവര്‍ ചോദിച്ചു : എന്താണിതിന്റെ ഗുണം , ഏതു രോഗത്തിനാണ്‌ ഇത് പ്രയോജനപെടുക?
യുവ ഡോക്ടര്‍ : മരുന്നു കൊടുത്താല്‍ മാറാത്ത ഏതു രോഗത്തിനും ഇത് കൊടുക്കാം ?
അതിനു മറ്റു ഉപദ്രവം ഒന്നുാ ഇല്ല താനും .
മറ്റുള്ളവര്‍ : അതെങ്ങനെ അറിയാം ?
യുവ ഡോകടര്‍: ഈ മരുന്നിന്റെ ഒരു ചെറിയ ഗുണം രോഗിയുടെ ഓര്‍മ്മ കുറച്ചു കാലത്തേക്ക് പോകും എന്നതാണ്. ഞാന്‍ ഈ മരുന്ന് കൊടുത്ത രോഗികള്‍ എന്റെ ബില്ല് മൂന്നു പ്രാവശ്യം അടച്ചു രസീത് വാങ്ങി, എങ്ങനെ ?

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...