Wednesday, 17 January 2018

22.ലൈംഗിക രോഗ ചികിത്സയും തമാശകളും

1. സ്ഥിതി വിവര കണക്കുകള്‍
ഒരാള്‍ ഒരു ക്ലബ്ബിലെ അംഗങ്ങളുടെ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുകയായിരുന്നു. അവിടത്തെ പുരുഷന്മാര്‍ എത്ര പ്രാവശ്യം ഭാര്യയുമായി ലൈംഗിക ബന്ധം നടത്തുന്നു എന്നറിയാന്‍ വേണ്ടി അയാള്‍ ചോദിച്ചു. 
50 പേരുള്ള സംഘത്തില്‍ നിന്ന് 10 പേര്‍ എഴുനെറ്റ്‌ പറഞ്ഞു : ഞങ്ങള്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം 
22 പേര്‍ പറഞ്ഞു ആഴ്ചയില്‍ ഒരിക്കല്‍ മാത്രം .
15 പേര്‍ പറഞ്ഞു രണ്ടു മാസം കൂടുമ്പോള്‍ 
2 പേര്‍ പറഞ്ഞു മൂന്നു മാസത്തിലൊരിക്കല്‍ മാത്രം .ബാക്കി ഒരാള്‍ മാത്രം ശേഷിച്ചു. 
അയാള്‍ പറഞ്ഞു : ഞാന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം . എന്നാലും അയാള്‍ വളരെ ആഹ്ലാദവാനായി കാണപ്പെട്ടു. സ്ഥിതിവിവര കണക്കെടുത്ത ആള്‍ അത്ഭുതപ്പെട്ടു ,,നിങ്ങള്‍ എന്താ എന്നിട്ടും ഇത്ര സന്തോഷവാനായി കാണുന്നത് ?
അയാള്‍ പറഞ്ഞു : അത് ഇന്നാണ് , ഇന്ന് തന്നെ.

2. പ്രശ്നം ഗുരുതരം , കാര്യം നിസ്സാരം
പ്രായമായ ഒരു സ്ത്രീയും പുരുഷനും ഡോക്ടരുടെ അടുത്തെത്തി , അവര്‍ പറഞ്ഞു : ഞങ്ങള്‍ക്ക് ലൈംഗികമായി എന്തോ പ്രശ്നമുണ്ട് , ഡോക്ടര്‍ എന്താണെന്ന് പറയുമോ ?
ഡോക്ടര്‍ : ശരി ,നിങ്ങള്‍ ബന്ധപ്പെടുന്നത് ഞാന്‍ ഒന്ന് കാണട്ടെ. 
അവര്‍ ക്ലിനിക്കില്‍ വച്ച് പരിപാടി നടത്തി , ഡോക്ടര്‍ പറഞ്ഞു ഞാന്‍ കുഴപ്പമൊന്നും കാണുന്നില്ല. നിങ്ങള്‍ കുറച്ചു ദിവസം കഴിഞ്ഞു വരൂ .
രണ്ടു ദിവസം കഴിഞ്ഞു അവര്‍ വീണ്ടും വന്നു. പഴയത് പോലെ തന്നെ പരിപാടി കഴിഞ്ഞു , ഡോക്ടര്‍ക്ക് തകരാര് എന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് മൂന്നാലാഴ്ച തുടര്‍ച്ചയായി നടന്നു. ഓരോപ്രാവശ്യവും അവര്‍ ഡോക്ടരുടെ ഫീസ്‌ കൊടുത്തിട്ടു പോയി. അവസാനം ക്ഷമകെട്ടു ഡോക്ടര്‍ പറഞ്ഞു : നിങ്ങള്ക്ക് യാതൊരു പ്രശ്നവുമില്ല, നിങ്ങള്‍ എന്റെ മുമ്പില്‍ വന്നു ചെയ്യുന്നത് വല്ല ത്രില്ലിനു വേണ്ടിയാണോ ? പറയുക. 
അവര്‍ പറഞ്ഞു : ഡോക്ടര്‍ പ്രശ്നം ഇതാണ്, ഞാന്‍ ഇവരെ എന്റെ വീട്ടില്‍ വച്ച് പ്രാപിച്ചാല്‍ എന്റെ ഭാര്യ കാണും അവള്‍ പ്രശ്നം ഉണ്ടാക്കും. എന്നാല്‍ ഇവരുടെ വീട്ടില്‍ വച്ചാണെങ്കില്‍ അയാളുടെ ഭര്‍ത്താവും . ഗസ്റ്റ് ഹൌസില്‍ വാടകക്ക് മുറി എടുക്കണമെങ്കില്‍ രൂപാ 1000 കൊടുക്കണം നിങ്ങള്ക് ഫീസ്‌ 500 മതിയല്ലോ, ആര്‍ക്കും പ്രശ്നമില്ല, ഞങ്ങളുടെ കാര്യം കഴിയുന്നു, താങ്കള്‍ക്കു ഫീസും കിട്ടുന്നു, പോരെ ?

3. ലിംഗ മാറ്റ ശസ്ത്രക്രിയയുടെ ഫലം.
ഒരാള്‍ ഒരു ലിംഗ മാറ്റ ശസ്ത്രക്രിയക്കു തീരുമാനിച്ചു. അയാള്‍ ഡോക്ടരുടെ അടുത്തു പോയി ശസ്ത്രക്രിയ ചെയ്തു. രണ്ടാഴ്ച കഴി അയാള്‍ ഇക്കാര്യം അയാളുടെ ഒരു ചങ്ങാതിയോട്‌ പറഞ്ഞു. 
ചങ്ങാതി ചോദിച്ചു : ഡോക്ടര്‍ തന്റെ നെഞ്ചത്ത്‌ ഈ സാധനം എല്ലാം കെട്ടി വച്ചപ്പോള്‍ തനിക്ക് വിഷമം ഒന്നും ഉണ്ടായില്ലേ “ 
അയാള്‍ പറഞ്ഞു : ഇല്ല.
ചങ്ങാതി വീണ്ടും : നിന്റെ അവയവം മുറിച്ചു മാറ്റിയപ്പോള്‍ തീര്‍ച്ചയായും താങ്കള്‍ വിഷമിച്ചു കാണും .
അയാള്‍ :ഇല്ല ,അപ്പോഴും എനിക്ക് പ്രശ്നം ഒന്നുമില്ലായിരുന്നു .
ചങ്ങാതി : പിന്നെ നിനക്കെപ്പോഴാണ് വിഷമം തോന്നിയത് ?
അയാള്‍ : എല്ലാം കഴിഞ്ഞു ഡോക്ടര്‍ എന്റെ മസ്തിഷ്കത്തില്‍ ഡ്രില്ല് ചെയ്തു എന്റെ തലച്ചോറിന്റെ പകുതി മാറ്റിയപ്പോള്‍ മാത്രമാണ് എനിക്ക് വിഷമം തോന്നിയത്.

4. ആത്മാഭിമാനവും പ്രശ്നവും
ഒരു മദ്ധ്യ വയസ്കന്‍ ഡോക്ടരുടെ അടുത്തെതി. ഡോക്ടര്‍ നിങ്ങള്‍ എന്നെ സഹായിച്ചേ പറ്റൂ. എനിക്ക് 35 വയസ്സായി, എനിക്ക് ഇതുവരെയും സ്ത്രീകളോട് ബന്ധപ്പെടാന്‍ കഴിയുന്നില്ല. എല്ലാവരും എന്നെ കണ്ടു ഭയപ്പെട്ടു പോകുകയാണ് , ഞാന്‍ എന്താണ് ചെയ്യേണ്ടത് ?
ഡോക്ടര്‍ : സാരമില്ല, ഇത് നിങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. നിങ്ങള്‍ എന്നും രാവിലെ എഴുനേറ്റു നിങ്ങളുടെ കുളി മുറിയിലെ കണ്ണാടിയില്‍ നോക്കി സ്വയം പറഞ്ഞു നോക്കൂ. ഞാന്‍ സുന്ദരനാണ്, ഞാന്‍ കേമനാണ് , പൌരുഷം ഉള്ളവനാണ് എന്നൊക്കെ. നിങ്ങളുടെ അസുഖം മെല്ലെ മാറിക്കൊള്ളും.
അയാള്‍ പോയി ഒരു മാസം കഴിഞ്ഞു ഡോക്ടരുടെ അടുത്ത് വന്നു. അയാള്‍ അടുത്തിരുന്നു. 
ഡോക്ടര്‍ ചോദിച്ചു : എന്താ നിങ്ങള്ക് രോഗം മാറിയില്ലേ ? 
രോഗി: ശരിയാണ് എന്റെ രോഗം മാറി, കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളുടെ നാട്ടിലെ ഏറ്റവും സുന്ദരികളായ ചിലരുമായി എനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞു. സുന്ദരമായ നിമിഷങ്ങള്‍ !
ഡോക്ടര്‍ ചോദിച്ചു : പിന്നെന്താ പ്രശ്നം ?
രോഗി : അതെ ഇപ്പോള്‍ എനിക്ക് പ്രശ്നം ഒന്നുമില്ല, ഇപ്പോള്‍ പ്രശ്നം എന്റെ ഭാര്യയ്ക്കാണ് .

Ref: Medical jokes, Clifford Sawhnet Pusthak Mahal
Pictures from Google

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...