1) രാമനും ഹനുമാനും
ഒരാള്‍ സ്വയം ഹനുമാന്‍ ആണെന്ന് ചിന്തിച്ചു തുടങ്ങി. അയാള്‍ അയല്വാസി കള്‍ക്കു ശല്യം ആയി തുടങ്ങിയപ്പോള്‍ ബന്ധുക്കള്‍ അയാളെ മാനസിക രോഗ ആശുപത്രിയില്‍ എത്തിച്ചു. മറ്റൊരു രോഗിയുടെ കൂടെ ഒരേ മുറിയിലാക്കി . അയാള്‍ ചെന്നപാടെ പരിപാടി തുടങ്ങി.
“ഞാന്‍ ഹനുമാനാണ്, ശ്രീ രാമനാണ് എന്നെ ഇവിടെ അയച്ചത്”
അവിടെ ഉള്ളയാള്‍ അയാളെ നോക്കി പറഞ്ഞു : “ഞാന്‍ അയച്ചില്ലല്ലോ “
2) ഭ്രാന്തന്മാരുടെ സംഭാഷണം
ഒരാള്‍ ചക്രവര്‍ത്തി ശിവജിയാണെന്ന് സ്വയം പ്രഖ്യാപിച്ചു , അയാള്‍ മനോരോഗ വിദഗ്ദ്ധന്റെ കൂടെ ആദ്യത്തെ സിറ്റിംഗ് കഴിഞ്ഞിറങ്ങിയപ്പോള്‍ പറഞ്ഞു : “ശരി , ഇനി നാളെ നമുക്ക് ഡെക്കാന്‍ കടന്നു മുഗളന്മാരെ അപ്രതീക്ഷിതമായി ആക്രമിക്കണം , ഒകെ” .
അയാള്‍ പോയ ഉടനെ ഡോക്ടര്‍ ഫോണെടുത്തു ആരെയോ വിളിച്ചു പറഞ്ഞു : “ സുല്‍ത്താന്‍ ഔറംഗ സീബ്, ഇത് അഫ്സല്‍ ഖാനാണ്, എനിക്ക് മറാത്താസിന്റെ പദ്ധതി എന്തെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. “
3. കുറ്റ ബോധം
ഒരാള്‍ ഒരു ബാറില്‍ കയറി ഒരു കുപ്പി ബിയര്‍ വാങ്ങി കുടിച്ചു. അത് കഴിഞ്ഞു എഴുനേറ്റു നിന്ന്, പാന്റ്സ് ഊരി അവിടെ എല്ലാം മൂത്രം ഒഴിച്ചുവച്ചു .
ബാര്‍മാന്‍ ഓടി എത്തി : എടോ തെമ്മാടീ , താന്‍ എന്റെ ബാറിലൊക്കെ മൂത്രമൊഴിച്ചു അല്ലെ, “ തന്നെ ഞാന്‍ ശരിയാക്കുന്നുണ്ട് .
ഇത് കേട്ട മറ്റെയാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു: “അയ്യോ, എന്നെ ഉപദ്രവിക്കല്ലേ, ഞാന്‍ നിസ്സഹായനാണ് , അല്‍പ്പം മദ്യപി ച്ചാല്‍ ഉടനെ എനിക്ക് മൂത്രമൊഴിക്കണം , ഞാന്‍ ശ്രമിച്ചു നോക്കാത്തത് കൊണ്ടല്ല, പ്ലീസ് , എന്നോടു ക്ഷമിക്കില്ലേ” !
പാവം ബാര്‍മാന്‍ അത് വിശ്വസിച്ചു, അയാളോട് സഹതാപം തോന്നി പറഞ്ഞു. : “എന്റെ ഒരു സഹോദരന്‍ മനോരോഗ ചികി ത്സകനാണ്, താനയാളെ ഒന്ന് പോയികാണൂ. “
അഞ്ചാറു മാസം കഴിഞ്ഞു അയാള്‍ വീണ്ടും ആ ബാറില്‍ എത്തി. പഴയ ബാര്‍മാന്‍ അയാളുടെ അടുത്തു എത്തി : നിങ്ങളല്ലേ അന്ന് ബിയര്‍ കുടിച്ചിട്ട്......
അയാള്‍ : അതെയല്ലോ, പക്ഷെ ഇപ്പോള്‍ ഞാന്‍ തികച്ചും ആരോഗ്യവാനാണ്, നിങ്ങളുടെ സഹോദരന് നന്ദി.
അയാള്‍ ഒരു കുപ്പി ബിയര്‍ വാങ്ങി കുടിച്ചു. അത് കഴിഞ്ഞയുടനെ അയാള്‍ പാന്റഴിച്ചു വച്ച് മൂത്രമൊഴിച്ചു .
ബാര്‍മാന്‍ വന്നു : എന്താ തന്റെ അസുഖം മാറിയെന്നു പറഞ്ഞിട്ട് ?
അയാള്‍: അസുഖം മാറി, ഇപ്പോള്‍ എനിക്ക് തീരെ കുറ്റബോധം ഇല്ല.
4. മുകളിലും താഴെയും
ശങ്കര്‍ മനോരോഗ ഡോക്ടരുടെ അടുത്തെത്തി ; ഡോക്ടര്‍ എനിക്ക് ഒരു പ്രശ്നം ഉണ്ട് , ഞാന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ എന്റെ കട്ടിലിന്റെ താഴെ ആരോ ഇരിക്കുന്നത് പോലെ തോന്നുന്നു. ഞാന്‍ താഴെ ഇറങ്ങി കിടക്കുമ്പോള്‍ മുകളില്‍ ആരോ കിടക്കുന്നത് പോലെ തോന്നുന്നു. അങ്ങനെ മുകളിലും താഴെയുമായി ഞാന്‍ രാത്രി മുഴുവന്‍ ഉറങ്ങാതെ കഴിക്കുന്നു. എന്നെ സഹായിക്കുമോ ?
ഡോക്ടര്‍ : തീര്‍ച്ചയായും സഹായിക്കാം , താങ്കള്‍ ആഴ്ചയില്‍ മൂന്നു ദിവസം എന്നെ വന്നു കാണണം .പറ്റുമോ ?
രോഗി : ഒരു സിറ്റിങ്ങിനു ഫീസ് എത്രയാണ് ഡോക്ടര്‍ ?
ഡോക്ടര്‍ : ഓ അത് വെറും 5000 രൂപ മാത്രം !
അയാള്‍ ദ്വേഷ്യപ്പെട്ടു പിറ് പിറുത്തു കൊണ്ടു പുറത്തു പോയി, 5000 രൂപ , വെറുതെ മരത്തില്‍ കായ്ക്കുമോ രൂഭാ ?
മാസങ്ങള്‍ കഴിഞ്ഞു അയാളെ വഴിയില്‍ വച്ച് ഡോക്ടര്‍ കണ്ടപ്പോള്‍ ചോദിച്ചു. : എന്താ തന്റെ രോഗം മാറിയോ , ഇപ്പോള്‍ മുകളില്‍ ആണോ താഴെയാണോ കിടക്കുന്നത് ?
അയാള്‍ പറഞ്ഞു , ഞങ്ങളുടെ ബാര്‍മാന്‍ എന്നെ സഹായിച്ചു. എന്റെ കട്ടിലിന്റെ നാല് കാലും മുറിച്ചു മാറ്റി , എനിക്ക് ഇപ്പോള്‍ താഴെയും മുകളിലും ആരുമില്ല . രോഗവും മാറി
Ref:Medical jokes : Clifford Sawhney Pusthak Mahal
Images from Google
No comments:
Post a Comment