Tuesday, 30 January 2018

30.വയസ്സന്മാരുടെ തമാശകള്‍

1. ഒരു വൃദ്ധ സദനത്തില്‍ മൂന്നു വൃദ്ധന്മാര്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു . അതില്‍ ഒരാള്‍ പറഞ്ഞു . : ഹേ യ് , എനിക്ക് വയസു 70 ആയി. എന്നും രാവിലെ ഞാന്‍ ഉറക്കം എഴുനേറ്റാല്‍ ഉടനെ മൂത്രം ഒഴിക്കാന്‍ നോക്കും, പകല്‍ മുഴുവന്‍ ഞാന്‍ മൂത്രം ഒഴിക്കാന്‍ ശ്രമിക്കും, അവര്‍ പല മരുന്നുകളും എനിക്ക് തരുന്നുണ്ട്, പക്ഷെ എനിക്ക് മൂത്രം ഒഴിക്കാന്‍ കഴിയുന്നില്ല.
രണ്ടാമന്‍ പറഞ്ഞു ; എനിക്ക് 80 ആയി, ഞാന്‍ എല്ലാ ദിവസവും 7 മണിക്ക് എഴുനേല്‍ക്കും , അപ്പോള്‍ തന്നെ മൂത്രം ഒഴിക്കും. 8 മണിയാവുമ്പോള്‍ വയറ്റില്‍ നിന്ന് പോക്കാന്‍ ശ്രമിക്കും, പക്ഷെ കഴിയാറില്ല. ഇവര്‍ കുറെ മരുന്നുകള്‍ എനിക്ക് തരുന്നുണ്ട്, പക്ഷെ എനിക്ക് കാര്യം സാധിക്കാന്‍ ദിവസം മുഴുവന്‍ കഴിയുന്നില്ല. 
മൂന്നാമത്തെ ആള്‍ പറഞ്ഞു : അത് കള, എനിക്ക് 90 വയസ്സായി,. എല്ലാ ദിവസവും ഞാന്‍ കൃത്യം ഏഴുമണിക്ക് മൂത്രം ഒഴിക്കും, എട്ടു മണിക്ക് എന്റെ വയറ്റില്‍ നിന്ന് പോകും , ഞാന്‍ ഒമ്പത് മണിക്കു കൃത്യമായി എഴുനെല്‍ക്കുകായും ചെയ്യും .

2. 80 വയസുള്ള ഒരു സ്ത്രീ 85 വയസ്സുള്ള ഒരു വൃദ്ധനെ വിവാഹം കഴിച്ചു. അവര്‍ ആരേഴു മാസം ഒന്നിച്ചു കഴിഞ്ഞു. ഒരു ദിവസം സ്ത്രീമതിക്ക് ശരീര സുഖം തോന്നിയില്ല. അവര്‍ വസ്ത്രം മാറി പുറപ്പെട്ടു. 
ഭര്‍ത്താവ് ചോദിച്ചു : നിങ്ങള്‍ എങ്ങോട്ടാ ? 
ഭാര്യ : ഞാന്‍ ഡോക്ടരുടെ അടുത്തു പോകുന്നു.
ഡോക്ടര്‍ അവരെ പരിശോധിച്ചു. അതിനു ശേഷം പറഞ്ഞു ,: അഭിനന്ദനങ്ങള്‍, മഡാം നിങ്ങള്‍ ഒരമ്മയാകാന്‍ പോകുന്നു. 
അവര്‍ പറഞ്ഞു : താമാശ കളയൂ, ഡോക്ടര്‍ എനിക് വയസ്സ് 80 ആയി.
ഡോക്ടര്‍: എനിക്കറിയാം , നിങ്ങള്‍ ഇന്ന് ഒരു മെഡിക്കല്‍ അത്ഭുതം ആയിരിക്കുകയാണ് .
ആസ്ത്രീ ശപിച്ചു കൊണ്ടു പുറത്തേക്ക് ഓടി, അവര്‍ പുറത്തിറങ്ങി ഹാളില്‍ ടെലഫോണ്‍ വെച്ചയിടത്തെക്ക് നീങ്ങി. എന്നിട്ട് ഫോണില്‍ ഭര്‍ത്താവിനെ വിളിച്ചു. ഫോണിന്റെ മറ്റേ തലക്കല്‍ അയാളുടെ ശബ്ദം കേട്ടു : ഹലോ .
ഭാര്യ : എടോ ഇഡിയറ്റ് , താന്‍ തന്റെ തുരുമ്പിച്ച തോക്ക് കൊണ്ടു എന്നെ ഗര്ഭിണിയാക്കി. 
അയാള്‍ ചോദിച്ചു : ഹലോ ആരാ സംസാരിക്കുന്നതു ?

3. എന്പതു വയസ്സായ ഒരു മനുഷ്യന്‍ ഡോക്ടരുടെ അടുത്തു ചെന്ന് , ഒരു മെഡിക്കല്‍ ചെക്കപ്പ് വേണമെന്ന് പറഞ്ഞു. 
ഡോക്ടര്‍ ചോദിച്ചു : എന്താ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍ കാരണം ? 
അയാള്‍ പറഞ്ഞു , അടുത്ത ദിവസം ഞാന്‍ എന്നെക്കാള്‍ 60 വയസു കുറവുള്ള ഒരു കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുന്നു. 
ഡോക്ടര്‍ പറഞ്ഞു: അത് നന്നായി, കൂടെ ആരെയെങ്കിലും കൂടെ കൂട്ടിയാല്‍ നന്ന്. 
കുറെ നാള്‍ കഴിഞ്ഞു അയാളെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ ഡോക്ടര്‍ ചോദിച്ചു .എങ്ങനെയുണ്ട് ദാമ്പത്യം ? 
അയാള്‍ പറഞ്ഞു : ഡോക്ടര്‍ എന്നെ അഭിനന്ദിക്കൂ, എന്റെ ഭാര്യ ഗര്‍ഭിണിയാണ് 
ഡോക്ടര്‍ പറഞ്ഞു: ഞാന്‍ പറഞ്ഞില്ലേ, കൂട്ടിനു ഒരാളെ കൂട്ടാന്‍ ? കൂട്ടുകാരി സഹായിചിട്ടുണ്ടാവും 
അയാള്‍ പറഞ്ഞു : ശരി തന്നെ ഡോക്ടര്‍, അത് നന്നായി , കൂട്ടുകാരിയും ഗര്‍ഭിണിയാണ് .

4. ഉപകരണത്തിന്റെ പഴക്കം 
എന്പതു കഴിഞ്ഞ ഒരു വൃദ്ധന്‍ ഒരു ദിവസം ഡ്രെസ്സ് മാറി പുറത്തേക്ക് പോകാന്‍ ഇറങ്ങി. ഭാര്യ ചോദിച്ചു :എങ്ങോട്ടാ ? 
അയാള്‍ പറഞ്ഞു; എനിക്ക് ആ വയാഗ്രാ മരുന്നൊന്നു വാങ്ങണം , എങ്ങനെ ഉണ്ടെന്നു അറിയാമല്ലോ. 
ഭാര്യ പറഞ്ഞു : നല്‍ക്കു, ഞാനും വരുന്നു. താന്‍ തന്റെ തുരുമ്പു പിടിച്ച ഉപകരണം വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങുകയാണെങ്കില്‍ എനിക്ക് ഒരു ടെറ്റനസ് ഇന്‍ജെക്ഷന്‍ എടുക്കണം , അതിനു ഞാനും വരാം .

Cartoond from Google
Ref: Medical jokes, Clifford Sawhney, Pusthak Mahal

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...