Tuesday, 30 January 2018

32.ഡോക്ടര്‍മാര്‍ പറയുന്നത് എന്തെന്നാല്‍ !


1. ഡോക്ടര്‍ പറയുന്നു : നിങ്ങളുടെ ഈ രോഗ ലക്ഷണങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടാവാം . എന്ന് വച്ചാല്‍ ഡോക്ടര്‍ക്ക് രോഗം എന്താണെന്നു ഒന്നും മനസ്സിലായിട്ടില്ല എന്നര്‍ത്ഥം
2. “നിങ്ങള്‍ക്ക് ഈ രോഗം മുമ്പ് വന്നിട്ടില്ലെന്ന് ഉറപ്പുണ്ടോ “ എന്ന് ഡോക്ടര്‍ പറഞ്ഞാല്‍, അതിന്റെ അര്‍ഥം “ നിങ്ങള്ക്ക് ആ രോഗം വീണ്ടും വന്നു എന്ന് തന്നെ.”
3. “ആ ടെസ്റ്റ്‌ ഒന്ന് കൂടി ചെയ്തു നോക്കണം “ എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്തെന്നോ “ ആദ്യം എടുത്ത സാമ്പിള്‍ ലാബില്‍ വച്ച് നഷ്ടപ്പെട്ടു എന്ന്.
4. “ഈ ചികിത്സയുടെ ചെലവ് മുഴുവന്‍ ഇന്ഷുരന്സില്‍ നിന്ന് കിട്ടും” എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ നിങ്ങള്‍ ഡോക്ടരുടെ ബില്‍ അടയ്ക്കാന്‍ സ്വന്തം വീട് വില്‍ക്കെണ്ടി വരും എന്നുറപ്പ്.
5. “ നിങ്ങളുടെ രോഗ ലക്ഷണങ്ങള്‍ ഒന്ന് കൂടി വിശദമായി പറയൂ.” എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ ഡോക്ടര്‍ക്ക് നിങ്ങള്‍ ആരാ ണെന്ന് ഓര്‍മ്മയില്ല എന്നര്‍ത്ഥം.
6. “ഈ രോഗ ലക്ഷണങ്ങളുമായി നിങ്ങള്‍ എത്രകാലമായി ജീവിക്കുന്നു “ എന്ന് ഡോക്ടര്‍ ചോദിച്ചാല്‍ ശിഷ്ടകാലം നിങ്ങള്‍ ഇതുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരുമെന്ന് ഉറപ്പു.
7. ” നിങ്ങള്ക്ക് വേദനയൊന്നും ഉണ്ടാവില്ല” എന്ന് ഡോക്ടര്‍ പറയുമ്പോള്‍ പല്ല് കടിച്ചു പിടിച്ചു വേദന സഹിക്കാന്‍ തയ്യാറായിരി ക്കുക.
8. “ ഇവിടെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു ണ്ടല്ലോ “ എന്ന് ഡോക്ടര്‍ പറഞ്ഞാല്‍ രോഗം എന്താണെന്നു അദ്ദേഹത്തിന് ഒരു പിടിയും കിട്ടിയില്ല എന്നര്‍ത്ഥം .

31.കുറച്ചു കൂടി വയസ്സന്‍ തമാശകള്‍

1. ഒരു ഡോക്ടര്‍ രോഗികളെ തന്റെ പതിവ് രൌന്റ്സില്‍‍ നോക്കി വരുകയായിരുന്നു. അദ്ദേഹം ഒരു വൃദ്ധന്റെ അടുത്തെത്തി. 
ഡോക്ടര്‍ ചോദിച്ചു : എങ്ങനെയുണ്ട് സഖാവേ ഇന്ന്. ? 
രോഗി: ഒരു ചെറിയ കുഴപ്പം ഡോക്ടര്‍ ഞാന്‍ മൂത്രമൊഴിക്കാന്‍ കുളിമുറിയില്‍ കയറുമ്പോള്‍ തനിയെ ലൈറ്റ് തെളിയുന്നു , എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, ഡോക്ടര്‍ .
ഡോക്ടര്‍ രൌന്റ്സു കഴിഞ്ഞു കക്ഷിയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു. ഭാര്യ ആണ് ഫോണ്‍ എടുത്തത്. 
ഡോക്ടര്‍ പറഞ്ഞു : മാഡം, താങ്കളുടെ ഭര്‍ത്താവിനു അല്‍പ്പം വാര്ധക്യരോഗം പിടിപെട്ട് തുടങ്ങി എന്ന് തോന്നുന്നു. അദ്ദേഹം രാത്രിയില്‍ മൂത്രം ഒഴിക്കാന്‍ കുളി മുറിയില്‍ കയറുമ്പോള്‍ ലൈറ്റ് തനിയെ ഓണാകുന്നു എന്ന് പറയുന്നു. കാര്യം പ്രശ്നമാണെന്ന് തോന്നുന്നു.
ഭാര്യ മകനെ വിളിച്ചു പറഞ്ഞു : മോനെ നിന്റെ തന്ത രാത്രിയില്‍ വീട്ടിലെ ഫ്രിഡ്ജിലേക്കാണ് മൂത്രം ഒഴിക്കുന്നത് !!

2. ഒരിക്കല്‍ ഒരു പ്രായമായ ദമ്പതികള്‍ ഡോക്ടരുടെ അടുത്ത് എത്തി. ഭര്‍ത്താവ് ഡോക്ടറോട് പറഞ്ഞു : ഡോക്ടര്‍ ഇവള്‍ക്ക് എന്താ രോഗം എന്ന് നോക്കാമോ “
ഡോക്ടര്‍ വൃദ്ധനെ ഒന്ന് കളിയാക്കാം എന്ന് കരുതി പരിശോധനക്ക് ശേഷം പറഞ്ഞു : അവര്‍ക്കു ആവശ്യത്തിനു ലൈംഗിക ബന്ധം നടക്കാത്തതിന്റെ കുഴപ്പം ആണ്. 
ഭര്‍ത്താവ് : അപ്പോള്‍ അവര്‍ക്ക് ആഴ്ച യില്‍ എത്ര പ്രാവശ്യം ബന്ധപ്പെടണം “
ഡോക്ടര്‍: ശരി ,ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും
ഭര്‍ത്താവ് : എന്നൊക്കെ ?
ഡോക്ടര്‍ : ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളില്‍ , പോരെ ?
ഭര്ത്താവ് : ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഒകെ, പക്ഷെ ശനിയാഴ്ച എനിക്ക് മറ്റു ചില പരിപാടികള്‍ ഉള്ളത് കൊണ്ടു എനിക്ക് ഇവരെ ഇങ്ങോട്ട് കൊണ്ടുവരാന്‍ കഴിയില്ല. !!

3. എന്പതു വയസായ ഒരു വൃദ്ധന്‍ ഒരു ആശുപ സത്രിയില്‍ ചെന്ന് പറഞ്ഞു ,” ഞാന്‍ നിങ്ങളുടെ ശുക്ല ബാങ്കിന് കുറച്ചു ശുക്ലം സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഡോക്ടര്‍ അയാളെ നര്സിനെ അടു ത്തേക്ക് അയച്ചു. നര്‍സ് അയാള്‍ക്ക് അടച്ച ഒരു ജാര്‍ കൊടുത്തു. താങ്കള്‍ വീട്ടില്‍ പോയി സാധനം നാളെ കൊണ്ടുവന്നാല്‍ മതി .
അയാള്‍ പിറ്റേ ദിവസം കാലിയായ ജാറു മായി തിരിച്ചെത്തി. 
നര്‍സ് ചോദിച്ചു : എന്താ ഇതില്‍ ഒന്നും ഇല്ലല്ലോ. 
അയാള്‍ പറഞ്ഞു : എന്ത് ചെയ്യാനാ സിസ്റ്ററെ , ഞാന്‍ വീട്ടില്‍ പോയി നല്ല വണ്ണം ശ്രമിച്ചു , ആദ്യം വലതു കയ്യ് കൊണ്ടു, പിന്നെ ഇടതു കയ്യ് കൊണ്ടു , അതു കഴിഞ്ഞു എന്റെ ഭാര്യ ശ്രമിച്ചു അവളും ഇടതു കയ്യ് കൊണ്ടു വലതു കയ്യ് കൊണ്ടും , എന്നിട്ട് അവള്‍ പല്ല് കൊണ്ടും ഒക്കെ നോക്കി , എന്നിട്ടും ഫലമില്ലാതെ ഞാന്‍ എന്റെ അയല്‍ക്കാരനെ വിളിച്ചു നോക്കി, എന്നിട്ടും പ്രയോജനം ഉണ്ടായില്ല. 
നര്‍സ് അത്ഭുതപ്പെട്ടു, : നിങ്ങള്‍ അയല്‍ക്കാരനെയും വിളിച്ചു നോക്കിയോ ?
അയാള്‍: അതെ സിസ്റ്റര്‍ എന്നിട്ടും ഈ നശിച്ച ജാറിന്റെ മൂടി ഒന്ന് തുറക്കാന്‍ കഴിഞ്ഞില്ല.!!

4. ഒരു എന്പതു വയസ്സുകാരന്‍ തന്റെ ആരോഗ്യ പരിശോധനക്ക് ഡോക്ടരുടെ അടുത്തെത്തി : ഡോക്ടര്‍ ചോദിച്ചു : എങ്ങനെയുണ്ട് ?
അയാള്‍ പറഞ്ഞു : ഡോക്ടര്‍ ഞാന്‍ ഇത്രയും ആരോഗ്യമായിട്ടു ഇരുന്നിട്ടില്ല ഇത് വരെ . ഞാന്‍ ഒരു 19 വയസ്സുകാരിയെ വിവാഹം കഴിച്ചു, അവള്‍ക്കു ഒരു കുട്ടിയേയും കൊടുത്തു , ഞങ്ങള്‍ ഭയങ്കര സന്തോഷത്തില്‍ ആണ്.
ഡോക്ടര്‍ പറഞ്ഞു : ഞാന്‍ ഒരു കഥ പറയാം നിങ്ങള്‍ നല്ലൊരു നായാട്ടുകാര നല്ലേ , എല്ലാ ദിവസവും നിങ്ങള്‍ നായാട്ടിനു പോകുമ്പോള്‍ വല്ല കാട്ടുപന്നിയെയോ ഒക്കെ കൊന്നു കൊണ്ടു വരാറില്ലേ. ഒരിക്കല്‍ നിങ്ങള്‍ നായാട്ടിനു പോയപ്പോള്‍ തോക്കിനു പകരം അബദ്ധത്തില്‍ നിങ്ങ ളുടെ കുട ആണ് കൊണ്ടു പോയത്. കാട്ടിന്റെ ഉള്ളില്‍ എത്തിയപ്പോള്‍ നിങ്ങളുടെ മുമ്പില്‍ ഒരു വലിയ കരടി നില്‍ക്കുന്നു. നിങ്ങള്‍ പതിവുപോലെ നിങ്ങളുടെ കുട തോക്ക് പോലെ നീട്ടി പിടിച്ചു വെടിവെക്കു ന്നത് പോലെ കാണിച്ചു. അതാ കരടി വെടി കൊണ്ടു നിലത്തു വീണു.
അയാള്‍ : അസാധ്യം , കുട കൊണ്ടു വെടി വയ്ക്കുകയോ ? വേറെ ആരെങ്കിലും വെടി വച്ചതായിരിക്കും!!
ഡോക്ടര്‍ : പൂര്‍ണമായും ശരി !

Ref: Medical jokes Clifford Sawhney, Pusthak Mahal
Cartoons from Google Images

30.വയസ്സന്മാരുടെ തമാശകള്‍

1. ഒരു വൃദ്ധ സദനത്തില്‍ മൂന്നു വൃദ്ധന്മാര്‍ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു . അതില്‍ ഒരാള്‍ പറഞ്ഞു . : ഹേ യ് , എനിക്ക് വയസു 70 ആയി. എന്നും രാവിലെ ഞാന്‍ ഉറക്കം എഴുനേറ്റാല്‍ ഉടനെ മൂത്രം ഒഴിക്കാന്‍ നോക്കും, പകല്‍ മുഴുവന്‍ ഞാന്‍ മൂത്രം ഒഴിക്കാന്‍ ശ്രമിക്കും, അവര്‍ പല മരുന്നുകളും എനിക്ക് തരുന്നുണ്ട്, പക്ഷെ എനിക്ക് മൂത്രം ഒഴിക്കാന്‍ കഴിയുന്നില്ല.
രണ്ടാമന്‍ പറഞ്ഞു ; എനിക്ക് 80 ആയി, ഞാന്‍ എല്ലാ ദിവസവും 7 മണിക്ക് എഴുനേല്‍ക്കും , അപ്പോള്‍ തന്നെ മൂത്രം ഒഴിക്കും. 8 മണിയാവുമ്പോള്‍ വയറ്റില്‍ നിന്ന് പോക്കാന്‍ ശ്രമിക്കും, പക്ഷെ കഴിയാറില്ല. ഇവര്‍ കുറെ മരുന്നുകള്‍ എനിക്ക് തരുന്നുണ്ട്, പക്ഷെ എനിക്ക് കാര്യം സാധിക്കാന്‍ ദിവസം മുഴുവന്‍ കഴിയുന്നില്ല. 
മൂന്നാമത്തെ ആള്‍ പറഞ്ഞു : അത് കള, എനിക്ക് 90 വയസ്സായി,. എല്ലാ ദിവസവും ഞാന്‍ കൃത്യം ഏഴുമണിക്ക് മൂത്രം ഒഴിക്കും, എട്ടു മണിക്ക് എന്റെ വയറ്റില്‍ നിന്ന് പോകും , ഞാന്‍ ഒമ്പത് മണിക്കു കൃത്യമായി എഴുനെല്‍ക്കുകായും ചെയ്യും .

2. 80 വയസുള്ള ഒരു സ്ത്രീ 85 വയസ്സുള്ള ഒരു വൃദ്ധനെ വിവാഹം കഴിച്ചു. അവര്‍ ആരേഴു മാസം ഒന്നിച്ചു കഴിഞ്ഞു. ഒരു ദിവസം സ്ത്രീമതിക്ക് ശരീര സുഖം തോന്നിയില്ല. അവര്‍ വസ്ത്രം മാറി പുറപ്പെട്ടു. 
ഭര്‍ത്താവ് ചോദിച്ചു : നിങ്ങള്‍ എങ്ങോട്ടാ ? 
ഭാര്യ : ഞാന്‍ ഡോക്ടരുടെ അടുത്തു പോകുന്നു.
ഡോക്ടര്‍ അവരെ പരിശോധിച്ചു. അതിനു ശേഷം പറഞ്ഞു ,: അഭിനന്ദനങ്ങള്‍, മഡാം നിങ്ങള്‍ ഒരമ്മയാകാന്‍ പോകുന്നു. 
അവര്‍ പറഞ്ഞു : താമാശ കളയൂ, ഡോക്ടര്‍ എനിക് വയസ്സ് 80 ആയി.
ഡോക്ടര്‍: എനിക്കറിയാം , നിങ്ങള്‍ ഇന്ന് ഒരു മെഡിക്കല്‍ അത്ഭുതം ആയിരിക്കുകയാണ് .
ആസ്ത്രീ ശപിച്ചു കൊണ്ടു പുറത്തേക്ക് ഓടി, അവര്‍ പുറത്തിറങ്ങി ഹാളില്‍ ടെലഫോണ്‍ വെച്ചയിടത്തെക്ക് നീങ്ങി. എന്നിട്ട് ഫോണില്‍ ഭര്‍ത്താവിനെ വിളിച്ചു. ഫോണിന്റെ മറ്റേ തലക്കല്‍ അയാളുടെ ശബ്ദം കേട്ടു : ഹലോ .
ഭാര്യ : എടോ ഇഡിയറ്റ് , താന്‍ തന്റെ തുരുമ്പിച്ച തോക്ക് കൊണ്ടു എന്നെ ഗര്ഭിണിയാക്കി. 
അയാള്‍ ചോദിച്ചു : ഹലോ ആരാ സംസാരിക്കുന്നതു ?

3. എന്പതു വയസ്സായ ഒരു മനുഷ്യന്‍ ഡോക്ടരുടെ അടുത്തു ചെന്ന് , ഒരു മെഡിക്കല്‍ ചെക്കപ്പ് വേണമെന്ന് പറഞ്ഞു. 
ഡോക്ടര്‍ ചോദിച്ചു : എന്താ ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍ കാരണം ? 
അയാള്‍ പറഞ്ഞു , അടുത്ത ദിവസം ഞാന്‍ എന്നെക്കാള്‍ 60 വയസു കുറവുള്ള ഒരു കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുന്നു. 
ഡോക്ടര്‍ പറഞ്ഞു: അത് നന്നായി, കൂടെ ആരെയെങ്കിലും കൂടെ കൂട്ടിയാല്‍ നന്ന്. 
കുറെ നാള്‍ കഴിഞ്ഞു അയാളെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ ഡോക്ടര്‍ ചോദിച്ചു .എങ്ങനെയുണ്ട് ദാമ്പത്യം ? 
അയാള്‍ പറഞ്ഞു : ഡോക്ടര്‍ എന്നെ അഭിനന്ദിക്കൂ, എന്റെ ഭാര്യ ഗര്‍ഭിണിയാണ് 
ഡോക്ടര്‍ പറഞ്ഞു: ഞാന്‍ പറഞ്ഞില്ലേ, കൂട്ടിനു ഒരാളെ കൂട്ടാന്‍ ? കൂട്ടുകാരി സഹായിചിട്ടുണ്ടാവും 
അയാള്‍ പറഞ്ഞു : ശരി തന്നെ ഡോക്ടര്‍, അത് നന്നായി , കൂട്ടുകാരിയും ഗര്‍ഭിണിയാണ് .

4. ഉപകരണത്തിന്റെ പഴക്കം 
എന്പതു കഴിഞ്ഞ ഒരു വൃദ്ധന്‍ ഒരു ദിവസം ഡ്രെസ്സ് മാറി പുറത്തേക്ക് പോകാന്‍ ഇറങ്ങി. ഭാര്യ ചോദിച്ചു :എങ്ങോട്ടാ ? 
അയാള്‍ പറഞ്ഞു; എനിക്ക് ആ വയാഗ്രാ മരുന്നൊന്നു വാങ്ങണം , എങ്ങനെ ഉണ്ടെന്നു അറിയാമല്ലോ. 
ഭാര്യ പറഞ്ഞു : നല്‍ക്കു, ഞാനും വരുന്നു. താന്‍ തന്റെ തുരുമ്പു പിടിച്ച ഉപകരണം വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങുകയാണെങ്കില്‍ എനിക്ക് ഒരു ടെറ്റനസ് ഇന്‍ജെക്ഷന്‍ എടുക്കണം , അതിനു ഞാനും വരാം .

Cartoond from Google
Ref: Medical jokes, Clifford Sawhney, Pusthak Mahal

Tuesday, 23 January 2018

29.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഫ്രെയിം ചെയ്ത പ്രദര്‍ശനം
ഒരാള്‍ അയാളുടെ ഭാര്യ പുറത്തു പോയ സമയത്ത് ടോയ്ലെറ്റ് സീറ്റ് വൃത്തിയായി പെയിന്റു ചെയ്തു. അവര്‍ തിരിച്ചു വന്നതിനു ശേഷം അറിയാതെ ടോയിലെറ്റില്‍ ഇരുന്നു. സീറ്റ് അവരുടെ പുരോഭാഗത്ത്‌ ഒട്ടിപ്പോയി. ഭര്‍ത്താവ് വലിയ ഒരു ഓവറ്കോട്ടു എടുത്തു കൊണ്ടു വന്നു അവരെ ധരിപ്പിച്ചു ആശുപത്രിയില്‍ എത്തിച്ചു . അയാള്‍ ഡോക്ടറോട് ചോദിച്ചു : ഡോക്ടര്‍ നിങ്ങള്‍ ഇങ്ങനെയൊന്നും മുന്‍പ് കണ്ടിട്ടുണ്ടോ? ഡോക്ടര്‍ : ഉണ്ട് , പക്ഷെ ഇത്ര വൃത്തിയായി ഫ്രെയിം ചെയ്തു കണ്ടിട്ടില്ല.
2. ആരാണ് മുഖ്യന്‍ ?
ദൈവം മനുഷ്യനെ നിര്‍മ്മിച്ച്‌ കഴിഞ്ഞപ്പോള്‍ വിവിധ അവയവങ്ങള്‍ തമ്മില്‍ മത്സരമായി. ആരാണ് കൂടുതല്‍ പ്രധാനം എന്നാതായിരുന്നു തര്‍ക്കം. 
മസ്തിഷ്കം പറഞ്ഞു , ഞാനാണ് ശരീരത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്‌ , ഞാ നാണ് മുഖ്യന്‍ .
കാലുകള്‍ പറഞ്ഞു.: അല്ല, ഞാനാണ് ഇയാളെ എല്ലായിടത്തും എത്തിക്കുന്നത് , ഞാനാണ് പ്രധാനം .
ആമാശയം പറഞ്ഞു : അല്ല, ഞാനാണ് അയാള്‍ കഴിക്കുന്ന ഭക്ഷണം ദഹിപ്പിച്ചു അയാള്‍ക്ക്‌ ജീവിക്കുവാന്‍ ആവശ്യമായ ഊര്‍ജം നലുന്നത്, അതുകൊണ്ടു ഞാന്‍ തന്നെ മുഖ്യം .
കണ്ണുകള്‍ പറഞ്ഞു : ഞാനല്ലാതെ ഇയാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, അതുകൊണ്ടു ഞാന്‍ തന്നെ പ്രധാനം .
അവസാനം അയാളുടെ പ്രുഷ്ടം (ass hole) പറഞ്ഞു , ഞാനാണ് മുഖ്യം .
ഇത് കേട്ട് എല്ലാവരും ചിരിച്ചു. പൊട്ടി പൊട്ടി ചിരിച്ചു. 
രണ്ടു ദിവസം കഴിഞ്ഞു. പ്രുഷ്ടം പണി മുടക്കിയിട്ട്. മസ്തിഷ്കം വേദന കൊണ്ടു വിഷമിച്ചു, കാലുകള്‍ ഉറക്കുന്നില്ല, വയറു വീര്‍ത്തു വശായി, കണ്ണുകള്‍ക്ക് കാഴ്ച വിഷമമായി ,, ആകെ എല്ലാം പ്രശ്നം . എല്ലാവര്ക്കും മനസ്സിലായി , മസ്തിഷ്കം തന്നെ ആവണമെന്നില്ല, ഒരുവന്റെ ആസനവും പ്രധാനം തന്നെ എന്ന്

3. ചവിട്ടിന്റെ ഫലം !
ഒരാള്‍ ആശുപത്രിയില്‍ ചില പരിശോധനകള്‍ക്ക് ചന്നു. ചില പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ വീണ്ടും വീണ്ടും കക്കൂസില്‍ പോകണമെന്ന് തോന്നി. പല പ്രാവശ്യം ആയപ്പോള്‍ ഒരു കട്ടിലില്‍ വീണു അയാള്‍ കിടക്ക മുഴുവന്റെ തന്റെ വിസര്ജ്യം കൊണ്ടു നിറച്ചു. ദേഷ്യം വന്നു അയാല്‍ ഷീറ്റ് വലിച്ചെടുത് അമേധ്യം മുഴുവന്‍ അതില്‍ പൊതിഞ്ഞു ജനാലയില്‍ കൂടി പുറത്തേക്ക് എറിഞ്ഞു. ഏതാണ്ട് അതെ സമയത്ത് ഒരാള്‍ മദ്യം കഴിച്ചു അബോധാവസ്ഥയില്‍ താഴെക്കൂടി നടന്നു വരുകയായിരുന്നു. അമെധ്യം പൊതിഞ്ഞ ഷീറ്റു അയാളുടെ തലയില്‍ ആണ് പതിച്ചത്. അയാള്‍ കൂക്കി വിളിച്ചു , അലറി , വായില്‍ തോന്നിയ അസഭ്യം എല്ലാം പറഞ്ഞു .
ആരോ ഒരു വഴിപോക്കന്‍ ചോദിച്ചു :എന്താ തന്റെപ്രശ്നം?
കുടിയന്‍ പറഞ്ഞു : ഇതാ ഞാന്‍ ഒരു പ്രേതത്തിനേ ചവിട്ടി അവന്റെ അമേധ്യം പുറത്താക്കി , കണ്ടില്ലേ ?

4. മടിയന്റെ പ്രശ്നം 
.
ഒരാള്‍ ഡോക്ടരുടെ അടുത്തു ചെന്ന് പറഞ്ഞു : ഡോക്ടര്‍ എനിക്ക് വീട്ടില്‍ മുമ്പ് ചെയ്തിരുന്ന സാധാരണ ജോലികല്‍ പോലും ചെയ്യാന്‍ കഴിയുന്നില്ല. , എന്നെ ഒന്ന് നോക്കുമോ ?
ഡോക്ടര്‍ അയാളെ വിശദമായി പരിശോധിച്ചു നോക്കി. അയാള്‍ക്ക്‌ അസുഖം ഒന്നും കണ്ടല്ല. ഡോക്ടര്‍ പറഞ്ഞു : “നിങ്ങള്ക്ക് ഒരസുഖവും ഇല്ല, മടി അല്ലാതെ” .
അയാള്‍ : ശരി ഡോക്ടര്‍ , അതിന്റെ മെഡിക്കല്‍ വാക്ക് എന്താണ് , അതൊന്നു പറഞ്ഞു തന്നാല്‍ മതി. ഞാന്‍ ഭാര്യയോടു പറഞ്ഞു കൊള്ളാം .

Ref: Medical Jokes, Clifford Sawhney , Pusthak Maha

Monday, 22 January 2018

27.കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. നിറമുള്ള ഗുളികകള്‍
ഒരു രോഗിയെ പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു നിങ്ങള്‍ രാവിലെ പച്ച നിറമുള്ള ഗുളികകള്‍ കഴിച്ചിട്ട് ഒരു ഗ്ലാസ്‌ വെള്ളം കുടിക്കണം . ഉച്ചക്ക് നീ ല നിറമുള്ള ഗുളിക കഴിച്ചിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കുക വൈകുന്നേരം ചുവന്ന ഗുളിക കഴിച്ചിട്ട് ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുക.
രോഗി : ഡോക്ടര്‍ എന്താണെന്റെ രോഗം ?
ഡോക്ടര്‍ : നിങ്ങള്‍ ആവശ്യത്തിനു വെള്ളം കുടിക്കുന്നില്ല, അത്ര തന്നെ.

2. രോഗ നിര്‍ണയം എന്തെളുപ്പം!
ഒരു ചെറുപ്പക്കാരനായ ഡോക്ടര്‍ നാട്ടിന്പുറത്തെ പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ പിരിഞ്ഞു പോകുന്ന വയസ്സന്‍ ഡോക്ടര്‍ക്ക് പകരം വന്നു. ഒരു ദിവസം സീനിയര്‍ ഡോക്ടര്‍ പറഞ്ഞു , വരൂ നമുക്ക് ഒരുമിച്ചു രൌന്റ്സിനു പോകാം , നിങ്ങള്‍ക്ക് രോഗികളെ പരിചയപ്പെടുകയുമാവാമല്ലോ. 
ആദ്യത്തെ രോഗിയുടെ അടുത്തു ചെന്നു. 
ഒരു മദ്ധ്യവയസ്കയായ സ്ത്രീ പറഞ്ഞു : ഡോകടര്‍ എനിക്ക് വയറിനുതീരെ സുഖമില്ല. 
ഡോക്ടര്‍: നിങ്ങള്‍ അമിതമായി പഴ വര്‍ഗങ്ങള്‍ കഴിക്കുന്നു, അതൊന്നു കുറച്ചാല്‍ മതി , സുഖമായിക്കോളും.
യുവ ഡോകടര്‍ : ഡോക്ടര്‍ താങ്കള്‍ രോഗിയെ പരിശോധിക്കുക പോലും ചെയ്യാതെ എങ്ങനെ രോഗം കണ്ടു പിടിച്ചു ?
ഡോക്ടര്‍: എന്റെ സ്റ്റെതെസ്കൊപ് താഴെ വീണത്‌ കണ്ടില്ലേ, അത് ഞാന്‍ കുനിഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ കട്ടിലിന് താഴെ പത്തോളം പഴങ്ങളുടെ തൊലി കിടക്കുന്നത് കണ്ടു, അങ്ങനെയാണ് കണ്ടു പിടിച്ചത് .
അവര്‍ അടുത്ത മുറിയിലെ രോഗിയുടെ അടുത്തു ചെന്നു. രോഗി പറഞ്ഞു : ഡോക്ടര്‍ എനിക്ക് ഈയിടെയായി വളരെ ക്ഷീണം തോന്നുന്നു. 
സീനിയര്‍ ഡോക്ടര്‍ യുവ ഡോക്ടറോട് ചോദിച്ചു, എന്താ ഇവരുടെ രോഗം ?
യുവ ഡോക്ടര്‍ : ഓ നിങ്ങള്‍ ഈയിടെയായി പള്ളിയില്‍ പോയി കുറെ കൂടുതല്‍ അദ്ധ്വാനി കുന്നു എന്ന് തോന്നുന്നു, അത് കുറച്ചാല്‍ മതി .
സീനിയര്‍ ഡോക്ടര്‍ അത്ഭുതപ്പെട്ടു, ഇയാള്‍ ഇതെങ്ങനെ കണ്ടു പിടിച്ചു.?
യുവ ഡോകടര്‍: താങ്കള്‍ കഴിഞ്ഞ രോഗിയെ കണ്ടപ്പോള്‍ സംഭവിച്ച പോലെ എന്റെ സ്റ്റെതെസ്കൊപ്പും താഴെ വീണു, അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ ഞാന്‍ കണ്ടത് രോഗിയുടെ കട്ടിലിന്റെ അടിയില്‍ പതുങ്ങി ഇരിക്കുന്ന പള്ളി വികാരിയെ ആണ് !

3. ഉടന്‍ ഫലം കിട്ടിയ മരുന്നു
ഒരു സ്ത്രീ ആദ്യമായി ഒരു യുവ ഡോക്ടരുടെ അടുത്തു പരിശോധനക്ക് പോയി. കുറച്ചു നേരം കഴിഞ്ഞു അവര്‍ നിലവിളിച്ചു കൊണ്ടോടി പ്പോയി. ഇത് കണ്ടു സീനിയര്‍ ഡോക്ടര്‍ അവിടെ എത്തി , യുവ ഡോക്ടറോട് ചോദിച്ചു , “നിങ്ങള്‍ എന്ത് പണിയാ കാണിച്ചത് ആ സ്ത്രീക്ക് വയസ്സ് അറുപതു കഴിഞ്ഞു.അവര്‍ക്ക് നാല് കുട്ടികളും ആറോ ഏഴോ പേരക്കുട്ടികളും ഉണ്ട്, താങ്കള്‍ അവര്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞത് എന്താണ് ? നാണമില്ലേ നിങ്ങള്ക്ക് ?
യുവ ഡോക്ടര്‍ : ഏതായാലും അവരുടെ തുടര്‍ച്ചയായ എക്കിട്ടം പോയിക്കിട്ടിയല്ലോ.

4. മാന്യമല്ലാത്ത ചോദ്യം
ഒരു ബയോളജി ആധ്യാപകന്‍ കുട്ടിയോട് ചോദിച്ചു : മിസ്‌ രാഗിണി, നിങ്ങള്ക്ക് പറയാമോ മനുഷ്യശരീരത്തില്‍ വികസിക്കുമ്പോള്‍ സാധാരണയുള്ളതിന്റെ ആറിരട്ടി വലിപ്പം വെക്കുന്ന ഒരവയവം ഏതാണെന്ന്? 
രാഗിണി: (വല്ലാതെ നാണിച്ചു വിവശയായി പറഞ്ഞു) : സാര്‍ ഇത് ഞങ്ങളെപ്പോലെ മാന്യരായ പെണ്‍കുട്ടി കളോട് ചോദിക്കാന്‍ കൊള്ളാവുന്ന ചോദ്യമല്ല. ഞങ്ങള്‍ ഹെഡ് ടീച്ചരിറെ അടുത്തു പരാതി കൊടുക്കുകയാണ്.
അദ്ധ്യാപകന്‍ അടുത്ത കുട്ടി ലതയോട് ചോദിച്ചു : ലത കൂസലില്ലാതെ പറഞ്ഞു, സാര്‍ കണ്ണിലെ കൃഷ്ണമണി , കുറഞ്ഞ വെളിച്ചത്തില്‍ നിന്ന് പൂര്‍ണ പ്രകാശത്തി ലേക്ക് മാറുമ്പോള്‍. 
അദ്ധ്യാ : മിസ്‌ രാഗിണി , നിങ്ങളോട് എനിക്ക് മൂന്നു കാര്യങ്ങള്‍ ആണ് പറയാനുള്ളത് , ഒന്ന് നിങ്ങള്‍ നിങ്ങളുടെ പാഠം പഠിച്ചിട്ടില്ല, രണ്ടു നിങ്ങളുടെ മനസ് വൃത്തി കെട്ടതാണ്, മൂന്നു , നിങ്ങള്‍ വിവാഹിതയായി ആദ്യ രാത്രിയില്‍ നിങ്ങള്ക്ക് തികഞ്ഞ നിരാശയാ യിരികും ഫലം !

5. അടിയന്തിരമായ കേസ്
ഒരു ഡോക്ടര്‍ വീട്ടില്‍ നിന്ന് ഫോണില്‍ സംസാരിക്കു  കയായിരുന്നു, ഫോണിന്റെ അങ്ങേ തലക്കല്‍ നിന്ന് പരിചയമുള്ള ഒരു ശബ്ദം പറഞ്ഞു “ ഡോക്ടര്‍ ഞങ്ങള്‍ക്കിവിടെ ബ്രിദ്ജു കളിക്കാന്‍ നാലമാതോരാളെക്കൂടി വേണം “ 
ഡോക്ടര്‍ അത്യാവശ്യമായ് കോട്ടുമെടുത് ഇറങ്ങി 
ഭാര്യ ചോദിച്ചു എന്താ അടിയന്തിരമായ കാര്യമാണോ ?
ഡോക്ടര്‍ : അത്യധികം , ഇപ്പോള്‍ തന്നെ മൂന്നു ഡോക്ടര്‍മാര്‍ അവിടെ ഉണ്ട് , ഞാന്‍ കൂടി ചെല്ലണമെന്ന് അവര്‍ പറയുന്നു, ബൈ ഡാര്‍ലിംഗ് ബൈ !

Ref: Medical jokes, Pusthak Mahal 

Sunday, 21 January 2018

26.നേത്ര രോഗ വിദഗ്ദ്ധന്റെ ക്ളിനികില്‍

 1 . ഒരു കണ്ണാടി വില്‍ക്കുന്ന കടയില്‍ പുതിയ വില്‍പ്പനക്കാരന് മുതലാളി പറഞ്ഞു കൊടുക്കുകയായിരുന്നു. 
താന്‍ കണ്ണട വെച്ച് കൊടുക്കുമ്പോള്‍ വാങ്ങുന്നയാള്‍ വില എന്തെന്ന് ചോദിച്ചാല്‍ ആദ്യം 750 രൂപ എന്ന് പറയുക. അയാളുടെ കണ്ണില്‍ ഭാവ വ്യത്യാസം ഒന്നുമില്ലെങ്കില്‍ , “ഫ്രെയിമിനു മാത്രം,, ലെന്സിന് 1,൦൦൦ രൂപ വേറെ എന്നും പറയുക , അപ്പോഴും അയാളുടെ കണ്ണില്‍ ഭാവ മാറ്റം ഒന്നുമില്ലേങ്കില്‍ , ഓരോ കണ്ണിനും എന്ന് കൂടി ചേര്‍ക്കുക “ 
2. ഒരാള്‍ നേത്ര രോഗ വിദഗ്ദ്ധന്റെ അടുത്തെത്തി . 
റിസപ്ഷനിസ്റ്റ് ചോദിച്ചു : എന്താണ് സര്‍ നിങ്ങളുടെ പ്രശ്നം ?
രോഗി: ഞാന്‍ കണ്ണിനു മുമ്പില്‍ കറുത്ത പാടുകള്‍ കാണുന്നു. 
റിസ: നിങ്ങള്‍ ഏതെങ്കിലും ഡോക്ടറെ കണ്ടോ ?
രോഗി : ഇല്ല, ഡോക്ടറെ അല്ല, വെറും കറുത്ത പാടുകള്‍ മാത്രം !!

3.മറ്റൊരാള്‍ : ഞാന്‍ ഇപ്പോഴും കണ്ണിനു മുമ്പില്‍ പാടുകള്‍ കാണുന്നു.
ഡോക്ട്രര്‍ : നിങ്ങള്‍ കണ്ണാടി വെച്ചിട്ടും ?
രോഗി: കണ്ണാടി വെച്ചാല്‍ പാടുകള്‍ കൂടുതല്‍ വ്യക്തമായി കാണുന്നു!!

4. ഒരു പ്രസിദ്ധ ചിത്രകാരന്‍ തന്റെ കണ്ണിനു കാഴ്ച കുറഞ്ഞു വരുന്നു എന്ന് കണ്ടു , അവിടെ കിട്ടാവുന്ന ഏറ്റവും നല്ല ഡോക്ടറെ കണ്ടു . ഡോക്ടര്‍ അയാളെ സാവകാശം പരിശോധിച്ചു ചില ശസ്ത്ര ക്രിയ ഒക്കെ ചെയ്തു അയാളുടെ രോഗം ഭേദമാക്കി. 
ഇതിനു പ്രത്യുപകാരമായി ചിത്രകാരന്‍ അയാളുടെ ആശുപത്രി പെയിന്റു ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു. കുറെ ദിവസം കൊണ്ടു ആശുപത്രി സുന്ദരമായി പെയിന്റു ചെയ്തു. ആശുപത്രിയുടെ മുമ്പിലെ സ്വീകരണ മുറിയിലെ ഭിത്തിയില്‍ തന്നെ ഒരു വലിയ കണ്ണ് വരച്ചു ചേര്‍ത്തു. ഈ അനശ്വര ചിത്രങ്ങള്‍ ചേര്‍ത്ത ആശുപത്രി പത്രക്കാരെ കാണിച്ചു കൊടുത്തപ്പോള്‍ ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചു : ഡോക്ടര്‍ താങ്കള്‍ ആ വലിയ കണ്ണ് വരച്ചു ചേര്‍ത്തത് കണ്ടപ്പോള്‍ എന്ത് തോന്നി ?
ഡോക്ടര്‍ : ഏതായാലും ഞാന്‍ ഒരു സ്ത്രീ രോഗ വിദഗ്ദ്ധനല്ലല്ലോ എന്ന് സമാധാനിച്ചു

Ref: Medical jokes: Clifford Sawhney , Pusthak Mahal

Saturday, 20 January 2018

25.മൃഗാസ്പത്രിയിലെ തമാശകള്‍

1. സ്വന്തം രോഗികളുമായി അവിഹിത വേഴ്ചക്ക് ലൈസന്‍സ് തിരിച്ചെടുക്കപ്പെട്ട ഡോക്ടറെ കണ്ടിട്ടുണ്ടോ ? കഷ്ടം നഗരത്തിലെ ഏറ്റവും നല്ല മൃഗഡോക്ടര്‍ ആയിരുന്നു അദ്ദേഹം .
2. ആലീസ് തന്റെ അല്‍സേഷ്യന്‍ നായയെ മൃഗ ഡോക്ടരുടെ അടുത്തു കൊണ്ടു പോയി. നായയുടെ വാല്‍ മുറിക്കാന്‍ ആവശ്യപ്പെട്ടു. 

ഡോക്ടര്‍ ചോദിച്ചു : എന്തിനാ പാവം നായയുടെ ഭംഗിയുള്ള വാല്‍ മുറിക്കുന്നത് ?
ആലീസ്: നാളെ അന്റെ അമ്മായിയമ്മ ഞങ്ങളുടെ വീട്ടില്‍ വരുന്നുണ്ട്. ഇവന്‍ അവരെ കാണുമ്പോള്‍ വാലാട്ടുന്നത് എനിക്കിഷ്ടമല്ല.

3. ഒരു മൃഗ ഡോക്ടര്‍ക്ക് നല്ല സുഖമില്ലാതെ ഒരു സാധാരണ ഡോക്ടരുടെ അടുത്തു ചെന്ന്. ഡോകടര്‍ സാധാരണ ചോദ്യങ്ങള്‍ എല്ലാം ചോദിച്ചു വിശദമായി രേഖപ്പെടുത്തി. 

മൃഗ ഡോക്ടര്‍ ചോദിച്ചു. : നിങ്ങള്‍ എന്ത് ഡോക്ടറാണ് , ഞാന്‍ എന്റെ രോഗികളോടു ഒരു ചോദ്യവും ചോദിക്കാറില്ല, അവയെ കണ്ടാലുടന്‍ എനിക്ക് രോഗം എന്താണെന്ന് മനസ്സിലാകും , ഞാന്‍ മരുന്നും കൊടുക്കും.
ഡോകടര്‍ : എന്നാല്‍ ഒരു കാര്യം ചെയ്യൂ , ഈ മരുന്ന് കഴിച്ചോ , അസുഖം മാറുന്നില്ലെങ്കില്‍ നിങ്ങളെ കൊല്ലുകയെ മാര്‍ഗമുള്ളൂ.

4. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ വച്ച് ഒരു സ്ത്രീ സംഭാവന നിക്ഷേപിക്കുന്ന പാത്രത്തില്‍ പതിവായി 10,000 രൂപ നിക്ഷേപിക്കുമായിരുന്നു. ഇത് പല ആഴ്ചയും ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ വികാരിയച്ചന്‍ അവരെ വിളിച്ചു ചോദിച്ചു, “ മരിയാമ്മേ നിങ്ങള്ക്ക് എവിടെ നിനാണ് എല്ലാ ആഴ്ചയും ഇത്ര പണം സംഭാവന ചെയ്യാന്‍ കിട്ടുന്നത് ?

മറിയാമ്മ പറഞ്ഞു: അച്ചോ , എനിക്ക് എന്റെ മകന്‍ എല്ലാ ആഴ്ചയും 20,000 രൂപ തരും. അതില്‍ പകുതി ഞാന്‍ എന്റെ ചിലവിനു എടുക്കും, ബാക്കി ഇവിടെ തരുന്നു.
വികാരി: അപ്പോള്‍ തന്റെ മകന് വലിയ ബിസിനെസ്സ് ആണല്ലോ, എന്താണ് അവന്റെ ജോലി ?
മറിയാമ്മ: അച്ചോ അവന്‍ ഒരു മൃഗ ഡോക്ടര്‍ ആണ് . പൂച്ചകളെ വളര്‍ത്തു കയാണ് അവന്റെ ജോലി. അത് വലിയ ഒരു ബിസിനെസ്സ് ആണ്. അവനു ഡല്ഹിയിലെ G B റോഡിലും ,ബോംബെയിലെ ഫോരാസ് റോഡിലും, കല്‍ക്കത്തയിലെ സോനഗുചി യിലും ശാഖകള്‍ ഉണ്ട് .

5. ഒരു സ്ത്രീ തന്റെ നായയുമായി മൃഗ ഡോക്ടരുടെ അടുത്തെത്തി. 

സ്ത്രീ: ഡോകടര്‍ ഞങ്ങളുടെ നായ അബോധാവസ്ഥയിലാണ്, എന്തെങ്കിലും ഒന്ന് ചെയ്യൂ. 
ഡോക്ടര്‍ അതിനെ വിശദമായി പരിശോധിച്ചു നോക്കി. അയാള്‍ പറഞ്ഞു : “എനിക്ക് ഖേദം ഉണ്ട്, നായയുടെ ഹൃദയം മിടിക്കുന്നില്ല, അത് ചത്തുപോയി എന്ന് തോന്നുന്നു.”
സ്ത്രീക്ക് ഇതംഗീകരിക്കാന്‍ കഴിയുന്നില്ല. അവര്‍ പറഞ്ഞു , “ശരിയല്ല, അവന്‍ ചത്തിട്ടില്ല, ഇല്ല.”
ഡോക്ടര്‍ അയാളുടെ വളര്ത്തുനായയെ വിളിച്ചു , ടോമീ, ഇവിടെ വരൂ. അത് വലിയ ഒരു ലാബ്രഡോര്‍ ആയിരുന്നു. അത് സ്ത്രീയുടെ നായയെ കിടത്തിയ മേശ മേല്‍ കയറി അതിനെ മുകളില്‍ കയറി മണത്തു നോക്കി, കുറെ നോക്കിയതിനു ശേഷം നായ തലയാട്ടിക്കൊണ്ടു തിരിച്ചു തന്റെ മുറിയില്‍ പോയി. മൃഗ ഡോക്ടര്‍ പറഞ്ഞു; ഇപ്പൊ അത് പൂര്‍ണമായും ശരിയാണെന്ന് മനസ്സിലായി. , ഇല്ലേ ?
സ്ത്രീക്ക് വീണ്ടും വിശ്വാസമായില്ല, അവര്‍ പറഞ്ഞു മൂന്നാമത് ഒരു അഭിപ്രായം കൂടി അറിയണം .
മൃഗ ഡോക്ടര്‍ അയാളുടെ പൂച്ചയെ വിളിച്ചു വരുത്തി.പൂച്ച മേശപ്പുറത്തു കയറി നായയുടെ മുകളില്‍ കയറി നോക്കി, തല മുതല്‍ കാലു വരെ മണപ്പിച്ചു നോക്കി. പെട്ടെന്ന് ആ പൂച്ചയും താഴെ ഓടി മറഞ്ഞു.
ഡോക്ടര്‍ : ഇപ്പോഴും നിങ്ങള്ക്ക് ബോധ്യമായില്ലേ 
സ്ത്രീ : ശരി ഫീസ്‌ എത്രയാണ് ?
ഡോക്ടര്‍ : ഒരു 3,500 തന്നേക്കൂ. 
സ്ത്രീ : 3,500 രൂപയോ, ചത്ത ഒരു നായയെ നോക്കിയതിനു ? അതെങ്ങനെ ?
ഡോക്ടര്‍: എന്റെ പരിശോധനാ ഫീസ്‌ 500, 1,000 ലാബ് ടെസ്റ്റിനു, 2,000 ക്യാറ്റ് സ്കാന്‍ നടത്തിയതിന് !!!
Ref: Medical jokes, Clifford Sawhney , Pusthak mahal

Friday, 19 January 2018

24.വയാഗ്രാ മാത്രമല്ല എയിഡ്സും : തമാശകള്‍ തന്നെ

1. ഒരാള്‍ ഡോക്ടരുടെ അടുത്തു ചെന്ന് പറഞ്ഞു : ഡോകടര്‍ , എനിക്ക് അല്പം ലൈംഗികമായ ബലഹീനത ഉള്ളത് പോലെ തോന്നുന്നു .
ഡോക്ടര്‍ : സാരമില്ല, നിങ്ങളെപ്പോലെയുള്ളവര്‍ക്ക് വേണ്ടി വളരെ നല്ല ഒരു മരുന്ന് കണ്ടു പിടിച്ചിട്ടുണ്ട് , വയാഗ്രാ എന്നാണു പേര്. അത് കഴിച്ചു നോക്കൂ. എല്ലാം ശരിയാകും. 
ഡോക്ടര്‍ അയാള്‍ക്ക്‌ മരുന്ന് കുറിച്ച് കൊടുത്തു. 
രണ്ടു മാസം കഴിഞ്ഞു അയാള്‍ വഴിയില്‍ വച്ച് ഡോക്ടറെ കണ്ടു. അയാളെ ശ്രദ്ധിക്കാതെ പോയ ഡോക്ടരുടെ പുറകെ ചെന്ന് പറഞ്ഞു : ഡോക്ടര്‍ ഡോക്ടര്‍ നിങ്ങള്‍ തന്ന മരുന്ന് വളരെ പ്രയോജനം ഉള്ളതായിരുന്നു, നന്ദി,, നന്ദി. ഇത് വല്ലാത്തൊരു അത്ഭുത മരുന്ന് തന്നെ.
ഡോക്ടര്‍ പറഞ്ഞു : എനിക്ക് തികച്ചും സന്തോഷമുണ്ട്, , അപ്പോള്‍ നിങ്ങളുടെ ഭാര്യ എന്ത് പറയുന്നു ?
അയാള്‍ പറഞ്ഞു : സോറി ഡോക്ടര്‍ , ഞാന്‍ ഇത് വരെ വീട്ടിലേക്കു പോയിട്ടില്ല.

2. സ്വവര്‍ഗാനുരാഗിയായ രാമു ഡോക്ടരുടെ അടുത്തു ചെന്ന് തനിക്കു ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു പറഞ്ഞു. ഡോകടര്‍ അയാളുടെ രക്തം പരിശോധനക്കയചു. പരിശോധനാ ഫലം കിട്ടിയപ്പോള്‍ അയാളെ വിളിച്ചു പറഞ്ഞു; ഞാന്‍ കാര്യം നേരിട്ട് പറയുകയാണ്‌ , നിങ്ങള്ക്ക് എയിഡ്സ് ആണ് . 
രാമു: (വിഷമിച്ചു കൊണ്ടു ) ഡോകടര്‍ ഞാന്‍ എന്ത് ചെയ്യണം ?
ഡോക്ടര്‍ : നിങ്ങള്‍ ഇപ്പോള്‍ വീട്ടില്‍ പോകൂ, എന്നിട്ട് അഞ്ചു കിലോ എങ്കിലും നേന്ത്രപ്പഴം , ഒരു വലിയ ക്യാബെജ , തൊലി കളയാത്ത 20 കാരറ്റു, 10 പച്ച മുളക്, അണ്ടിപ്പരിപ് 40 എണ്ണം , 40 നിലക്കടല ഇവ തിന്നുക. 
രോഗി: അത് കഴിച്ചാല്‍ എന്റെ രോഗം മാറുമോ ഡോക്ടര്‍ ?
ഡോക്ടര്‍ : രോഗം മാറുകയില്ല, എന്നാല്‍ താന്‍ ദുരുപയോഗം ചെയ്ത അവയവം എന്തിനാണെന്ന് ഇഡിയറ്റ് തനിക്കു അപ്പോഴെങ്കിലും മനസ്സിലാകും !!
3. ഒരു മകന്‍ അച്ഛനെ ഡോക്ടരുടെ അടുത്തു കൊണ്ടു പോയി. ഡോക്ടര്‍ ചില പരിശോധനകള്‍ എല്ലാം നടത്തി അയാള്‍ക്ക്‌ ക്യാന്‍സര്‍ ആണെന്ന് കണ്ടുപിടിച്ചു. അയാള്‍ക്ക്‌ അധിക കാലം ഇല്ല എന്നറിയിച്ചു. എന്നാല്‍ അച്ഛന്‍ ഇത് അംഗീകരിച്ചില്ല. താന്‍ ഇനിയും കുറെ വര്‍ഷങ്ങള്‍ ജീവിക്കുമെന്ന് പറഞ്ഞു വീട്ടിലേക്കു പോകുന്ന വഴി ഒരു ബാറില്‍ കയറി സുഖമായി മദ്യപിച്ചു. അവിടെ തന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് തനിക്കു മാരകമായ എയിഡ്സ് രോഗം ആണെന്ന് പറഞ്ഞു. ഇയ്തു കേട്ട് വീട്ടിലേക്കു പോകുന്ന വഴി മകന്‍ ചോദിച്ചു , അച്ഛന്‍ എന്തിനാണ് അവരോടു കള്ളം പറഞ്ഞത് ക്യാന്‍സര്റിന് പകരം എയിഡ്സ് ആണെന്ന് . 
അച്ഛന്‍ പറഞ്ഞു : ഞാന്‍ മരിച്ചു പോയാല്‍ ആ വായിനോക്കികള്‍ നിന്റെ അമ്മയുമായി സല്ലപിക്കാന്‍ വരുന്നതൊഴിവാക്കാനാണ് !!
Ref: Medical jokes, Clifford Sawhney, Pusthak Mahal

Thursday, 18 January 2018

23.വീണ്ടും കുറെ ലൈംഗിക രോഗ തമാശകള്‍

1. ഒരു സ്ത്രീ ഗുരുതരമായ ലൈംഗിക പ്രശ്നവുമായി ഒരു വിദഗ്ദ്ധന്റെ അടുത്തു ചെന്നു. വിദഗ്ദ്ധന്‍ അവരോടു പല ചോദ്യങ്ങളും ചോദിച്ചു എങ്കിലും കിട്ടിയ ഉത്തരങ്ങളില്‍ നിന്ന് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവസാനം അയാള്‍, ചോദിച്ചു , നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്പ്പെടുമ്പോള്‍ എപ്പോഴെങ്കിലും ഭര്‍ത്താവിന്റ മുഖ ഭാവം ശ്രദ്ധിച്ചിട്ടുണ്ടോ ? 
സ്ത്രീ:; ഉണ്ട് , ഒരിക്കല്‍ മാത്രം .
വിദ:അയാളുടെ മുഖഭാവം എങ്ങനെ ആയിരുന്നു./
സ്ത്രീ: വളരെ കോപിച്ചിരിക്കുകയായിരുന്നു .
അപ്പോള്‍ ഡോക്ടര്‍ക്ക് എന്തോ പിടി കിട്ടി എന്ന് തോന്നി. ഡോക്ടര്‍ വീണ്ടും ചോദിച്ചു : അപ്പോള്‍ നിങ്ങള്‍ നങ്ങളുടെ ഭര്‍ത്താവിന്റെ മുഖം ഒരിക്കല്‍ മാത്രമേ ലൈംഗിക ബന്ധ സമയത്ത് കണ്ടിട്ടുള്ളൂ. അത് രസകരമായിരിക്കുന്നല്ലോ, അല്‍പ്പം അസാധാരണവും . എന്ത് കൊണ്ടാണ് നിങ്ങള്‍ ഒരിക്കല്‍ മാത്രം ഇങ്ങനെ കണ്ടത് ?
സ്ത്രീ : കാരണം അയാള്‍ ജനാലയില്‍ കൂടി ഞങ്ങളെ ഒളിഞ്ഞു നോക്കുകയായിരുന്നു .

2. വയാഗ്രാ*യുടെ ഉപയോഗം 
(പുരുഷന്മാര്‍ക്ക് ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്ന ഒരു മരുന്നാണ് വയാഗ്ര )

ഒരു കൊച്ചുമകന്‍ തന്റെ 85 വയസ്സുള്ള മുത്തച്ഛനേ കാണാന്‍ ആശുപത്രിയില്‍ ചെന്നു. അയാള്‍ ചോദിച്ചു: എങ്ങനെയുണ്ട് മുത്തച്ചാ ?
മുത്ത: ഞാന്‍ വളരെ സന്തോഷവാനാണ് മോനെ !
കൊച്ചു മകന്‍: ആഹാരം എങ്ങനെയുണ്ട് ?
മുത്ത: ഉഗ്രന്‍ , മെനു കലക്കന്‍ തന്നെ.
കൊ മ: ശുശ്രൂഷ ?
മുത്ത: ഇത്രയും നന്നാവാന്‍ വളരെ വിഷമം , അത്ര. നന്ന്. ചെറുപ്പക്കാരായ നര്സന്മാര്‍ വളരെ നല്ലത് പോലെ ശ്രദ്ധിക്കുന്നു.
കൊ മ: ഉറക്കം എങ്ങനെ ?
മുത്ത: ഒരു കുഴപ്പവുമില്ല, എനിക്ക് ഒമ്പത് മണിക്കൂര്‍ ഉറങ്ങാന്‍ പറ്റുന്നുണ്ട് എല്ലാ രാത്രിയിലും. പത്തു മണിയാകുമ്പോള്‍ ഒരു കപ്പു ചൂട് ചോക്കൊലെറ്റും ഒരു വയാഗ്ര ഗുളികയും അവര്‍ എനിക്ക് തരുന്നു. ഞാന്‍ സസുഖം ഉറങ്ങുന്നു, പോരെ ?
ഇതു കേട്ട് കൊച്ചു മകന്‍ അത്ഭുതപ്പെട്ടു, 85 വയസ്സുള്ള മുത്തച്ഛനു വയാഗ്രായോ ?
അയാള്‍ ഹെഡ് നര്സിന്റടുത്തു ചെന്ന് തട്ടിക്കയറി . നിങ്ങള്‍ 85 വയസ്സുള്ള ഒരു വൃദ്ധന് ദിവസവും വയാഗ്രാ ഗുളിക കൊടുക്കുന്നോ ? ഇത് സത്യമോ ?
ഹെ നര്‍സ്: ശരി തന്നെ , എല്ലാ ദിവസവും രാത്രി പത്തു മണിക്ക് ഞങ്ങള്‍ ഒരു കപ്പു ചോക്കൊലെറ്റും ഒരു വയാഗ്ര ഗുളികയും ഞങ്ങള്‍ അയാള്‍ക്ക്‌ കൊടുക്കുന്നു. അത് അതിശയകരമായി പ്രവര്‍ത്തിക്കുന്നു. ചോക്കൊലെറ്റ് കൊണ്ടു അയാള്‍ ഉറങ്ങുന്നു, വയാഗ്രാ കാരണം അയാള്‍ കിടക്കയില്‍ നിന്ന് ഉരുണ്ടു താഴെ വീഴുന്നുമില്ല.

3. വയാഗ്രാ ഗുളിക വാര്‍ത്തയില്‍ .
വയാഗ്രായില്‍ നിന്നുള്ള ആദ്യത്തെ മരണം . ഒരാള്‍ 12 വയാഗ്രാ ഗുളിക ഒന്നിച്ചു വിഴുങ്ങി. അയാളുടെ ഭാര്യ മരിച്ചു.
വയാഗ്രാ വാങ്ങാന്‍ വന്നയാള്‍ ഫാര്‍മസിസ്ടിനോടു തട്ടിക്കയറി, ഒരൊറ്റ ഗുളികയ്ക്ക് 750 രൂപയോ ? അയാളുടെ അടുത്തു നിന്ന ഭാര്യ പറഞ്ഞു : അപ്പോള്‍ ഒരു വര്ഷം 3000 രൂപാ അത്ര കൂടുതലൊന്നും അല്ല.
ഒരാള്‍ ഷര്‍ട്ട്‌ കഴുകാന്‍ അലക്കുകാര്‍ക്ക് കൊടുത്തപ്പോള്‍ പോക്കറ്റില്‍ ഒരു വയാഗ്രാ ഗുളിക ഉണ്ടായിരുന്നു. ഷര്‍ട്ട്‌ തിരിച്ചു കിട്ടിയപ്പോള്‍ അത് വടിപോലെ ഇരിക്കുന്നു, ആ ഷര്‍ട്ട്‌ ഇടാന്‍ പോലും പറ്റുന്നില്ല.
വയാഗ്രായും ഡിസ്നി ലാന്റും ഇപ്പോള്‍ ഒരുപ്പോലെയാണ്, രണ്ടു മണിക്കൂര്‍ കാത്തുനി ന്നാല്‍ രണ്ടു മിനുട്ട് വാഹനത്തില്‍ കയറാം !
അറ്റ്ലാന്റിക് സമുദ്രത്തില്‍ താഴ്ന്നു പോയ ടൈറ്റാനിക് കപ്പല്‍ ഉയര്‍ത്താന്‍ അതിനുള്ളിലേക്ക്‌ കുറെയേറെ വയാഗ്രാ ഗുളികകള്‍ പമ്പ് ചെയ്താലോ എന്ന് ആലോചിക്കുന്നു. കപ്പല്‍ തനിയെ പൊന്തി വരുമെന്ന് കരുതുന്നു.
4. ഒരു ഡോക്ടര്‍ ഒരാളിന് വയാഗ്രാ ഗുളിക കഴിക്കാന്‍ കൊടുത്തു , ലൈംഗിക ബന്ധം തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് ഗുളിക കഴിക്കണം എന്നും പറഞ്ഞു..
അയാള്‍ വീട്ടില്‍ പോയി.,. ഭാര്യ ജോലി കഴിഞ്ഞു വരുമെന്ന് ഫോണില്‍ കൂടി പറഞ്ഞു , അവര്‍ വരുന്നതിനു കൃത്യം ഒരു മണിക്കൂര്‍ മുമ്പ് കഴിച്ചു തയ്യാറായി നിന്നു. പക്ഷെ ഭാര്യ കുറച്ചു കഴിഞ്ഞു ഫോണ ചെയ്തു പറഞ്ഞു , ഒരു അടിയന്തിര ജോലി ബോസ് ഏല്പിച്ചു , ഞാന്‍ വരാന്‍ ഒന്നര മണിക്കൂര്‍ കൂടി കഴിയും.
അയാള് വിഷമിച്ചു ഡോക്ടറെ വിളിച്ചു , ഡോക്ടര്‍ എന്ത് ചെയ്യണം , ഭാര്യ വരാന്‍ ഒന്നര മണിക്കൂര്‍ കഴിയും , ഞാന്‍ വയാഗ്രാ കഴിച്ചും പോയി.
ഡോക്ടര്‍ : ഓ ആ ഗുളിക വെറുതെ കളയണ്ട, നിങ്ങളുടെ ജോലിക്കാരി അവിടെ ഇല്ലേ ? 
അയാള്‍ : ഡോക്ടര്‍ എനിക്ക് വേലക്കാരിയു മായി ബന്ധപ്പെടുമ്പോള്‍ വയാഗ്രായുടെ ആവശ്യമില്ല. ! 
അവലംബ: പുസ്തക് mahal പ്രസിദ്ധീകരണം അക്കാടെമിക് jokes

Wednesday, 17 January 2018

22.ലൈംഗിക രോഗ ചികിത്സയും തമാശകളും

1. സ്ഥിതി വിവര കണക്കുകള്‍
ഒരാള്‍ ഒരു ക്ലബ്ബിലെ അംഗങ്ങളുടെ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുകയായിരുന്നു. അവിടത്തെ പുരുഷന്മാര്‍ എത്ര പ്രാവശ്യം ഭാര്യയുമായി ലൈംഗിക ബന്ധം നടത്തുന്നു എന്നറിയാന്‍ വേണ്ടി അയാള്‍ ചോദിച്ചു. 
50 പേരുള്ള സംഘത്തില്‍ നിന്ന് 10 പേര്‍ എഴുനെറ്റ്‌ പറഞ്ഞു : ഞങ്ങള്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം 
22 പേര്‍ പറഞ്ഞു ആഴ്ചയില്‍ ഒരിക്കല്‍ മാത്രം .
15 പേര്‍ പറഞ്ഞു രണ്ടു മാസം കൂടുമ്പോള്‍ 
2 പേര്‍ പറഞ്ഞു മൂന്നു മാസത്തിലൊരിക്കല്‍ മാത്രം .ബാക്കി ഒരാള്‍ മാത്രം ശേഷിച്ചു. 
അയാള്‍ പറഞ്ഞു : ഞാന്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം . എന്നാലും അയാള്‍ വളരെ ആഹ്ലാദവാനായി കാണപ്പെട്ടു. സ്ഥിതിവിവര കണക്കെടുത്ത ആള്‍ അത്ഭുതപ്പെട്ടു ,,നിങ്ങള്‍ എന്താ എന്നിട്ടും ഇത്ര സന്തോഷവാനായി കാണുന്നത് ?
അയാള്‍ പറഞ്ഞു : അത് ഇന്നാണ് , ഇന്ന് തന്നെ.

2. പ്രശ്നം ഗുരുതരം , കാര്യം നിസ്സാരം
പ്രായമായ ഒരു സ്ത്രീയും പുരുഷനും ഡോക്ടരുടെ അടുത്തെത്തി , അവര്‍ പറഞ്ഞു : ഞങ്ങള്‍ക്ക് ലൈംഗികമായി എന്തോ പ്രശ്നമുണ്ട് , ഡോക്ടര്‍ എന്താണെന്ന് പറയുമോ ?
ഡോക്ടര്‍ : ശരി ,നിങ്ങള്‍ ബന്ധപ്പെടുന്നത് ഞാന്‍ ഒന്ന് കാണട്ടെ. 
അവര്‍ ക്ലിനിക്കില്‍ വച്ച് പരിപാടി നടത്തി , ഡോക്ടര്‍ പറഞ്ഞു ഞാന്‍ കുഴപ്പമൊന്നും കാണുന്നില്ല. നിങ്ങള്‍ കുറച്ചു ദിവസം കഴിഞ്ഞു വരൂ .
രണ്ടു ദിവസം കഴിഞ്ഞു അവര്‍ വീണ്ടും വന്നു. പഴയത് പോലെ തന്നെ പരിപാടി കഴിഞ്ഞു , ഡോക്ടര്‍ക്ക് തകരാര് എന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് മൂന്നാലാഴ്ച തുടര്‍ച്ചയായി നടന്നു. ഓരോപ്രാവശ്യവും അവര്‍ ഡോക്ടരുടെ ഫീസ്‌ കൊടുത്തിട്ടു പോയി. അവസാനം ക്ഷമകെട്ടു ഡോക്ടര്‍ പറഞ്ഞു : നിങ്ങള്ക്ക് യാതൊരു പ്രശ്നവുമില്ല, നിങ്ങള്‍ എന്റെ മുമ്പില്‍ വന്നു ചെയ്യുന്നത് വല്ല ത്രില്ലിനു വേണ്ടിയാണോ ? പറയുക. 
അവര്‍ പറഞ്ഞു : ഡോക്ടര്‍ പ്രശ്നം ഇതാണ്, ഞാന്‍ ഇവരെ എന്റെ വീട്ടില്‍ വച്ച് പ്രാപിച്ചാല്‍ എന്റെ ഭാര്യ കാണും അവള്‍ പ്രശ്നം ഉണ്ടാക്കും. എന്നാല്‍ ഇവരുടെ വീട്ടില്‍ വച്ചാണെങ്കില്‍ അയാളുടെ ഭര്‍ത്താവും . ഗസ്റ്റ് ഹൌസില്‍ വാടകക്ക് മുറി എടുക്കണമെങ്കില്‍ രൂപാ 1000 കൊടുക്കണം നിങ്ങള്ക് ഫീസ്‌ 500 മതിയല്ലോ, ആര്‍ക്കും പ്രശ്നമില്ല, ഞങ്ങളുടെ കാര്യം കഴിയുന്നു, താങ്കള്‍ക്കു ഫീസും കിട്ടുന്നു, പോരെ ?

3. ലിംഗ മാറ്റ ശസ്ത്രക്രിയയുടെ ഫലം.
ഒരാള്‍ ഒരു ലിംഗ മാറ്റ ശസ്ത്രക്രിയക്കു തീരുമാനിച്ചു. അയാള്‍ ഡോക്ടരുടെ അടുത്തു പോയി ശസ്ത്രക്രിയ ചെയ്തു. രണ്ടാഴ്ച കഴി അയാള്‍ ഇക്കാര്യം അയാളുടെ ഒരു ചങ്ങാതിയോട്‌ പറഞ്ഞു. 
ചങ്ങാതി ചോദിച്ചു : ഡോക്ടര്‍ തന്റെ നെഞ്ചത്ത്‌ ഈ സാധനം എല്ലാം കെട്ടി വച്ചപ്പോള്‍ തനിക്ക് വിഷമം ഒന്നും ഉണ്ടായില്ലേ “ 
അയാള്‍ പറഞ്ഞു : ഇല്ല.
ചങ്ങാതി വീണ്ടും : നിന്റെ അവയവം മുറിച്ചു മാറ്റിയപ്പോള്‍ തീര്‍ച്ചയായും താങ്കള്‍ വിഷമിച്ചു കാണും .
അയാള്‍ :ഇല്ല ,അപ്പോഴും എനിക്ക് പ്രശ്നം ഒന്നുമില്ലായിരുന്നു .
ചങ്ങാതി : പിന്നെ നിനക്കെപ്പോഴാണ് വിഷമം തോന്നിയത് ?
അയാള്‍ : എല്ലാം കഴിഞ്ഞു ഡോക്ടര്‍ എന്റെ മസ്തിഷ്കത്തില്‍ ഡ്രില്ല് ചെയ്തു എന്റെ തലച്ചോറിന്റെ പകുതി മാറ്റിയപ്പോള്‍ മാത്രമാണ് എനിക്ക് വിഷമം തോന്നിയത്.

4. ആത്മാഭിമാനവും പ്രശ്നവും
ഒരു മദ്ധ്യ വയസ്കന്‍ ഡോക്ടരുടെ അടുത്തെതി. ഡോക്ടര്‍ നിങ്ങള്‍ എന്നെ സഹായിച്ചേ പറ്റൂ. എനിക്ക് 35 വയസ്സായി, എനിക്ക് ഇതുവരെയും സ്ത്രീകളോട് ബന്ധപ്പെടാന്‍ കഴിയുന്നില്ല. എല്ലാവരും എന്നെ കണ്ടു ഭയപ്പെട്ടു പോകുകയാണ് , ഞാന്‍ എന്താണ് ചെയ്യേണ്ടത് ?
ഡോക്ടര്‍ : സാരമില്ല, ഇത് നിങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. നിങ്ങള്‍ എന്നും രാവിലെ എഴുനേറ്റു നിങ്ങളുടെ കുളി മുറിയിലെ കണ്ണാടിയില്‍ നോക്കി സ്വയം പറഞ്ഞു നോക്കൂ. ഞാന്‍ സുന്ദരനാണ്, ഞാന്‍ കേമനാണ് , പൌരുഷം ഉള്ളവനാണ് എന്നൊക്കെ. നിങ്ങളുടെ അസുഖം മെല്ലെ മാറിക്കൊള്ളും.
അയാള്‍ പോയി ഒരു മാസം കഴിഞ്ഞു ഡോക്ടരുടെ അടുത്ത് വന്നു. അയാള്‍ അടുത്തിരുന്നു. 
ഡോക്ടര്‍ ചോദിച്ചു : എന്താ നിങ്ങള്ക് രോഗം മാറിയില്ലേ ? 
രോഗി: ശരിയാണ് എന്റെ രോഗം മാറി, കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളുടെ നാട്ടിലെ ഏറ്റവും സുന്ദരികളായ ചിലരുമായി എനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞു. സുന്ദരമായ നിമിഷങ്ങള്‍ !
ഡോക്ടര്‍ ചോദിച്ചു : പിന്നെന്താ പ്രശ്നം ?
രോഗി : അതെ ഇപ്പോള്‍ എനിക്ക് പ്രശ്നം ഒന്നുമില്ല, ഇപ്പോള്‍ പ്രശ്നം എന്റെ ഭാര്യയ്ക്കാണ് .

Ref: Medical jokes, Clifford Sawhnet Pusthak Mahal
Pictures from Google

Tuesday, 16 January 2018

21.പ്രസവ ശുശ്രൂഷാ വിദഗ്ദ്ധന്റെ കൂടെ

1.ഒരാള്‍ ആകാംക്ഷയോടെ ഡോക്ടറെ വിളിച്ചു : എന്റെ ഭാര്യ ഗര്ഭിണിയാണ്, അവര്‍ക്ക് പ്രസവ വേദന തുടങ്ങി. രണ്ടു മിനുടു ഇടവിട്ട് ശക്തിയായ വേദന വരുന്നു.
ഡോക്ടര്‍: ഇത് ആദ്യത്തെ കുട്ടിയാണോ ?
അയാള്‍; : എടോ വിഡ്ഢീ, ഇത് ഭര്‍ത്താവാണ് സംസാരിക്കുന്നത് !!

2. രണ്ടു മാസം മാത്രം ഗര്‍ഭിണിയായ ഒരു സ്ത്രീ പ്രസവ ശുശ്രൂഷാ ഡോക്ടരുടെ അടുത്തെെത്തി. ഡോക്ടര്‍ അല്‍പ്പം തിരക്കിലായിരുന്നു. എന്തോ അടിയന്തിരമായ കേസ് നോക്കാന്‍ പോകുക യായിരുന്നു. അയാള്‍ അവരുടെ ഡ്രസ്സ്‌ പൊക്കി വയറ കാണിക്കാന്‍ പറഞ്ഞു. എന്നിട്ട് ഒരു റബ്ബര്‍ സീല്‍ എടുത്തു വയറില്‍ കുത്തി അടയാളപ്പെ ടുത്തിയിട്ടു പോയി.
വീട്ടില്‍ ചെന്നിട്ടു സ്ത്രീയും ഭര്‍ത്താവും കൂടി അവളുടെ വയറ്റില്‍ എഴുതിയതെന്തു എന്ന് മനസ്സിലാക്കാന്‍ നോക്കി, പക്ഷെ അത് വായിക്കാന്‍ പറ്റാത്തവണ്ണം ചെറിയതായിരുന്നു. അവര്‍ ഒരു വലിയ ഭൂത കണ്ണാടി കൊണ്ടു വന്നു വയറ്റിലെ ഴുതിയത് വായിക്കാന്‍ ശ്രമിച്ചു. അതിതായിരുന്നു : “നിങ്ങളുടെ ഭര്‍ത്താവിനു ഈ എഴുതിയത് കണ്ണാ ടിയില്ലാതെ വായിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ ആശുപത്രിയില്‍ എത്തേണ്ട സമയമായി “

3. നമ്മുടെ നാട്ടിന്‍പുറത്തെ ശങ്കരന്റെ ഭാര്യ യ്ക്ക് പ്രസവ വേദന തുടങ്ങി. അയാള്‍ അവിടത്തെ ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു, പക്ഷെ അപ്പോള്‍ വീട്ടില്‍ കരണ്ടില്ലായിരുന്നു. സ്ത്രീയുടെ പ്രസവം അടുത്തു എന്ന് കണ്ടിട്ടു ഡോക്ടര്‍ ഒരു വിളക്കെടുത്തു ഭര്ത്താവിനോടു വിളക്കുയര്‍ത്തി കാണിക്കാന്‍ പറഞ്ഞു. ആദ്യം നല്ല തടിച്ച ഒരു ആണ്‍കുട്ടിയെ ഡോക്ടര്‍ പുറത്തെടുത്തു. ഭര്‍ത്താവ് വിളക്ക് താഴ്ത്തി വെക്കാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു : വരട്ടെ കഴിഞ്ഞിട്ടില്ല, എന്ന് പറഞ്ഞു പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ഒരു മിടുക്കി പെണ്‍കുട്ടിയെ കൂടി പുറത്തെടുത്തു. പിന്നീടും അയാള്‍ വിളക്ക് താഴെ വെക്കാന്‍ ശ്രമിച്ചു. അപ്പോഴും ഡോക്ടര്‍ പറഞ്ഞു : വരട്ടെ ഇനിയും ഒരാള്‍ കൂടി ഉണ്ടെന്നു തോന്നുന്നു. 
ഭര്ത്താവ് ചോദിച്ചു : ഈ വിളക്ക് ആകര്ഷിചി ട്ടാണോ കുട്ടികള്‍ വീണ്ടും വീണ്ടും പുറത്തു വരുന്നത് ?

4. ഒരു ഭാര്യയും ഭര്‍ത്താവും ഭാര്യയുടെ പ്രസവം അടുത്തപ്പോള്‍ ആശുപത്രിയില്‍ എത്തി. അവരെ കണ്ടു ഡോക്ടര്‍ പറഞ്ഞു : ഞങ്ങള്‍ ഒരു പുതിയ യന്ത്രം വാങ്ങിയിട്ടുണ്ട്, പ്രസവ വേദന ഭര്‍ത്താവി നു പങ്കു വെക്കാന്‍ ഉതകുന്ന യന്ത്രം. ഈ യന്ത്രം ഉപയോഗിച്ചു സ്വന്തം ഭാര്യയുടെ വേദനയുടെ ഒരു ഭാഗം കുട്ടിയുടെ അച്ഛന് സഹിക്കാമായിരുന്നു. ആദ്യം ഡോക്ടര്‍ 10% മാത്രം വേദന ഭര്‍ത്താവിനു കൊടുക്കത്തക്ക വിധം യന്ത്രം സെറ്റ് ചെയതു. ഭര്ത്താവിന് വേദന ഒന്നും തോന്നിയില്ല, പിന്നീത് 20% ആക്കി, പിന്നെയും അയാള്‍ക്ക്‌ പ്രശ്നം ഒന്നുമില്ല. ക്രമമായി അവര്‍ ഭര്‍ത്താവിന്റെ വേദനയുടെ പങ്കു കൂട്ടി 100 % ആക്കി, എന്നിട്ടും ഭര്‍ത്താവിനു ഒരു കൂസലും ഇല്ല. ഭാര്യ സുഖമായി പ്രസവിച്ചു, വേദന ഒട്ടും അനുഭവിക്കാതെ. ഭര്ത്താവിനും ഭാര്യക്കും സന്തോഷമായി. അന്ന് വൈകുന്നേരം അവര്‍ വീട്ടിലെത്തിയപ്പോള്‍ അവരുടെ വീട്ടില്‍ പതിവായി പാല് കൊണ്ടു വരുന്നയാള്‍ മരിച്ചു കിടക്കുന്നു !!
5. ന്യു യൊര്ക്കിലെ ഒരു സ്ത്രീ പ്രസവിക്കാന്‍ തുടങ്ങുകയായിരുന്നു. കുട്ടിയുടെ തല ആദ്യം പുറത്തു വന്നപ്പോള്‍ അത് കറുത്ത് ചുരുണ്ട മുടിയോടു കൂടിയും ഇരുന്നു. ഡോക്ടര്‍ ചോദിച്ചു : നിങ്ങള്‍ ഒരു കറുത്ത വര്‍ഗക്കാരനുമായി ബന്ധപ്പെട്ടിരുന്നോ ? 
സ്ത്രീ പറഞ്ഞു : ശരി ഉണ്ടല്ലോ. ഒരിക്കല്‍ മാത്രം ഡോക്ടര്‍ പറഞ്ഞു. ഒരു പ്രാവശ്യം മതിയല്ലോ. 
കുറച്ചു കഴിഞ്ഞു കുട്ടിയുടെ പ്രധാന ശരീര ഭാഗം വന്നപ്പോള്‍ അതിനു മഞ്ഞ നിറമായിരുന്നു. ഡോക്ടര്‍ ചോദിച്ചു : നിങ്ങള്‍ എന്നെങ്കിലും നിങ്ങള്‍ ഒരു ജപ്പാന്‍ കാരനുമായി ബന്ന്ധപ്പെട്ടിട്ടുന്ടോ’
സ്ത്രീ പറഞ്ഞു : ഉണ്ട് ഒരിക്കല്‍ മാത്രം! ഡോക്ടര്‍ പറഞ്ഞു : ധാരാളം മതിയല്ലോ. 
കുറച്ചു കൂടി കഴിഞ്ഞു കുട്ടിയുടെ കാല്‍ പുറത്തു വന്നപ്പോള്‍ അത് ചുവന്നിരുന്നു. 
ഡോക്ടര്‍ ചോദിച്ചു : നിങ്ങള്‍ എന്നെങ്കിലും ഒരു റെഡ് ഇന്ത്യനുമായി ബന്ധപ്പെട്ടിട്ടുന്ടോ ?
സ്ത്രീ പറഞ്ഞു : ഒരിക്കല്‍, ഒരിക്കല്‍ മാത്രം .അപ്പോഴും ഡോക്ടര്‍ പറഞ്ഞു : മതിയല്ലോ
അവസാനം കുട്ടിയെ പുറത്തെടുത്തു ഡോക്ടര്‍ കുട്ടിയെ തല കീഴായി കിടത്തി അതിന്റെ പുറത്തു രണ്ടു തട്ട് കൊടുത്തു. കുട്ടി സാധാരണ കുട്ടികളെപ്പോലെ കരഞ്ഞു.
സ്ത്രീ പറഞ്ഞു;: രക്ഷപെട്ടു , കുട്ടി ഏതായാലും കുരച്ചില്ലല്ലോ !! 
Ref: Medical jokes, Clifford Sawhnet pUsthakaMahal
Images from Google

20.സ്ത്രീ രോഗ വിദഗ്ദ്ധരുടെ കൂടെ തമാശകള്‍

1. നമ്പര്‍ പ്രശ്നം.
ഒരുദിവസം ഒരാള്‍ തന്റെ ഭാര്യയ്ക്ക് പ്രസവ വേദന വന്നപ്പോള്‍ ലേബര്‍ റൂമില്‍ അയച്ചു പുറത്തു കാത്തിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു നര്‍സ് വന്നു അടുത്തിരുന്ന ആളോട് പറഞ്ഞു : സാര്‍ , നിങ്ങള്ക്ക് ഇരട്ട ക്കുട്ടികളാണ്, അഭിനന്ദനങ്ങള്‍ .
അയാള്‍ പറഞ്ഞു , “ ചുമ്മാതാണോ, ഞാന്‍ ഡബിള്‍ മിന്റ് കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത്. 
കുറച്ചു സമയം കഴിഞ്ഞു മറ്റൊരു നര്‍സ് വന്നു പറഞ്ഞു. ത്രിപാടീ , നിങ്ങള്ക്ക് മൂന്നു കുട്ടികളാണ്, അഭിനന്ദനങ്ങള്‍ .
ത്രിപാടി എഴുനേറ്റു സന്തോഷമായി പറഞ്ഞു : കണ്ടോ ഞാന്‍ 3 ഡി കമ്പനിയിലാണ് ജോലി ചെയ്യുന്നത്, അതിന്റെ ഗുണം !
ഇത് കേട്ടപ്പോള്‍ മറ്റൊരു യുവാവ് മെല്ലെ എഴുനേറ്റു പുറത്തേക്കു നടന്നു , ഞാന്‍ അയാളോട് ചോദിച്ചു , നിങ്ങളുടെ ഭാര്യ പ്രസവിച്ചോ , എന്താ നിങ്ങള്‍ പോകുന്നത് ?
അയാള്‍ പറഞ്ഞു: അവള്‍ പ്രസവിച്ചില്ല,, , പക്ഷെ ഞാന്‍ 7 അപ്പ്‌ കമ്പനിയിലാണ് ജോലി ചെയ്യുന്നതു, അതുകൊണ്ടു തയാറായിരിക്കണമല്ലോ , ഞാന്‍ അല്‍പ്പം വെള്ളം കുടിച്ചിട്ട് വരാം ,.
2. ഒരു യുവതി സ്ത്രീ രോഗ വിദഗ്ദ്ധയുടെ അടുത്തു ചെന്നു പരാതി പറഞ്ഞു. ഡോക്ടര്‍ ഞാന്‍ വിവാഹം കഴിക്കുന്നതിനു മുമ്പ് 6 പ്രാവശ്യം ഗര്‍ഭ ച്ഹിദ്രം നടത്തിയിട്ടുണ്ടു , പക്ഷെ വിവാഹം കഴിഞ്ഞു ഇത് വരെ ഞാന്‍ ഗര്‍ഭിണി ആയിട്ടില്ല, അതെന്താ ?
ഡോക്ടര്‍ : അത് ചിലരങ്ങനെയാ , കൂട്ടില്‍ ഇട്ടാല്‍ ഗര്‍ഭിണി ആവുകയില്ല, തുറന്ന സ്ഥലത്ത് മാത്രമേ ആവൂ.
3. ഒരു യുവതി ആദ്യമായി ഒരു സ്ത്രീ രോഗ വിദഗ്ദ്ധന്റെ അടുത്തു ചെക്കപ്പിനു പോയി. അവള്‍ വളരെ ലജ്ജാവതിയായും വിഷമിച്ചും കാണപ്പെട്ടു. 
ഡോക്ടര്‍ ചോദിച്ചു : നിങ്ങളെ ആദ്യമായാണോ ആരെങ്കിലും ഇങ്ങനെ പരിശോധിക്കുന്നത് ?
യുവതി: ( ചിരിച്ചു കൊണ്ടു ) , അല്ലല്ല, പല പ്രാവശ്യം പലരും ,പക്ഷെ ഒരു ഡോക്ടര്‍ ഇതാദ്യമാണ് !!
4. ഇനിയും വേറൊരു യുവതി ഡോക്ടരുടെ അടുത്തു ചെക്കപ്പിനു ചെന്ന്. അയാള്‍ അവരോടു പരിശോധിക്കാന്‍ വസ്ത്രം എല്ലാം അഴിച്ചു വച്ച് മലര്‍ന്നു കിടക്കാന്‍ പറഞ്ഞു. 
യുവതി ചോദിച്ചു : ചെയ്യാം , പക്ഷെ ഡോക്ടര്‍ എന്നെ വിവാഹം കഴിക്കുമോ ?
5. ഒരു യുവതി ഒരു ചെറിയ കുഞ്ഞുമായി ഡോക്ടരുടെ അടുത്തെത്തി. അവര്‍ പറഞ്ഞു ; ഡോക്ടര്‍ , ഈ കുട്ടിക്ക് ഭാരം തീരെ കുറയുന്നു , കഴിഞ്ഞ ഒരാഴ്ച കൊണ്ടു അതിന്റെ ഭാരം 500 ഗ്രാമാണ് കുറഞ്ഞത്‌. കുട്ട്ക്കെന്തോ രോഗം ഉണ്ടെന്നു തോന്നുന്നു.
ഡോക്ടര്‍ കുട്ടിയെ പരിശോധിച്ചത്തിനു ശേഷം യുവതിയുടെ വക്ഷോജം പ്രസ്സ് ചെയ്തു നോക്കി, അതിനു ശേഷം അവരുടെ ബ്രാ അഴിച്ചു ഒരു മുല ശക്തിയോടെ കുടിച്ചു നോക്കി. എന്നിട് പറഞ്ഞു .
ഹലോ, ശ്രീമതി ചുമ്മാതല്ല കുട്ടിക്ക് ഭാരം കുറയുന്നത് , നിങ്ങളുടെ മുലയില്‍ കുട്ടിക്ക് കുടിക്കാന്‍ തീരെ പാലില്ലല്ലോ .
യുവതി പറഞ്ഞു : അതെങ്ങനെയാ ഇതെന്റെ സഹോദരിയുടെ കുട്ടിയാണ്
Ref: Medical jokes: Clifford Sawhney, Pusthak Mahal
Cartoons from Google

Monday, 15 January 2018

19.കൂടുതല്‍ സൈക്കോ തമാശകള്‍

1) രാമനും ഹനുമാനും
ഒരാള്‍ സ്വയം ഹനുമാന്‍ ആണെന്ന് ചിന്തിച്ചു തുടങ്ങി. അയാള്‍ അയല്വാസി കള്‍ക്കു ശല്യം ആയി തുടങ്ങിയപ്പോള്‍ ബന്ധുക്കള്‍ അയാളെ മാനസിക രോഗ ആശുപത്രിയില്‍ എത്തിച്ചു. മറ്റൊരു രോഗിയുടെ കൂടെ ഒരേ മുറിയിലാക്കി . അയാള്‍ ചെന്നപാടെ പരിപാടി തുടങ്ങി.
“ഞാന്‍ ഹനുമാനാണ്, ശ്രീ രാമനാണ് എന്നെ ഇവിടെ അയച്ചത്”
അവിടെ ഉള്ളയാള്‍ അയാളെ നോക്കി പറഞ്ഞു : “ഞാന്‍ അയച്ചില്ലല്ലോ “

2) ഭ്രാന്തന്മാരുടെ സംഭാഷണം
ഒരാള്‍ ചക്രവര്‍ത്തി ശിവജിയാണെന്ന് സ്വയം പ്രഖ്യാപിച്ചു , അയാള്‍ മനോരോഗ വിദഗ്ദ്ധന്റെ കൂടെ ആദ്യത്തെ സിറ്റിംഗ് കഴിഞ്ഞിറങ്ങിയപ്പോള്‍ പറഞ്ഞു : “ശരി , ഇനി നാളെ നമുക്ക് ഡെക്കാന്‍ കടന്നു മുഗളന്മാരെ അപ്രതീക്ഷിതമായി ആക്രമിക്കണം , ഒകെ” .
അയാള്‍ പോയ ഉടനെ ഡോക്ടര്‍ ഫോണെടുത്തു ആരെയോ വിളിച്ചു പറഞ്ഞു : “ സുല്‍ത്താന്‍ ഔറംഗ സീബ്, ഇത് അഫ്സല്‍ ഖാനാണ്, എനിക്ക് മറാത്താസിന്റെ പദ്ധതി എന്തെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. “

3. കുറ്റ ബോധം
ഒരാള്‍ ഒരു ബാറില്‍ കയറി ഒരു കുപ്പി ബിയര്‍ വാങ്ങി കുടിച്ചു. അത് കഴിഞ്ഞു എഴുനേറ്റു നിന്ന്, പാന്റ്സ് ഊരി അവിടെ എല്ലാം മൂത്രം ഒഴിച്ചുവച്ചു .
ബാര്‍മാന്‍ ഓടി എത്തി : എടോ തെമ്മാടീ , താന്‍ എന്റെ ബാറിലൊക്കെ മൂത്രമൊഴിച്ചു അല്ലെ, “ തന്നെ ഞാന്‍ ശരിയാക്കുന്നുണ്ട് .
ഇത് കേട്ട മറ്റെയാള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു: “അയ്യോ, എന്നെ ഉപദ്രവിക്കല്ലേ, ഞാന്‍ നിസ്സഹായനാണ് , അല്‍പ്പം മദ്യപി ച്ചാല്‍ ഉടനെ എനിക്ക് മൂത്രമൊഴിക്കണം , ഞാന്‍ ശ്രമിച്ചു നോക്കാത്തത് കൊണ്ടല്ല, പ്ലീസ് , എന്നോടു ക്ഷമിക്കില്ലേ” ! 
പാവം ബാര്‍മാന്‍ അത് വിശ്വസിച്ചു, അയാളോട് സഹതാപം തോന്നി പറഞ്ഞു. : “എന്റെ ഒരു സഹോദരന്‍ മനോരോഗ ചികി ത്സകനാണ്, താനയാളെ ഒന്ന് പോയികാണൂ. “
അഞ്ചാറു മാസം കഴിഞ്ഞു അയാള്‍ വീണ്ടും ആ ബാറില്‍ എത്തി. പഴയ ബാര്‍മാന്‍ അയാളുടെ അടുത്തു എത്തി : നിങ്ങളല്ലേ അന്ന് ബിയര്‍ കുടിച്ചിട്ട്...... 
അയാള്‍ : അതെയല്ലോ, പക്ഷെ ഇപ്പോള്‍ ഞാന്‍ തികച്ചും ആരോഗ്യവാനാണ്, നിങ്ങളുടെ സഹോദരന് നന്ദി.
അയാള്‍ ഒരു കുപ്പി ബിയര്‍ വാങ്ങി കുടിച്ചു. അത് കഴിഞ്ഞയുടനെ അയാള്‍ പാന്റഴിച്ചു വച്ച് മൂത്രമൊഴിച്ചു .
ബാര്‍മാന്‍ വന്നു : എന്താ തന്റെ അസുഖം മാറിയെന്നു പറഞ്ഞിട്ട് ?
അയാള്‍: അസുഖം മാറി, ഇപ്പോള്‍ എനിക്ക് തീരെ കുറ്റബോധം ഇല്ല.

4. മുകളിലും താഴെയും
ശങ്കര്‍ മനോരോഗ ഡോക്ടരുടെ അടുത്തെത്തി ; ഡോക്ടര്‍ എനിക്ക് ഒരു പ്രശ്നം ഉണ്ട് , ഞാന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ എന്റെ കട്ടിലിന്റെ താഴെ ആരോ ഇരിക്കുന്നത് പോലെ തോന്നുന്നു. ഞാന്‍ താഴെ ഇറങ്ങി കിടക്കുമ്പോള്‍ മുകളില്‍ ആരോ കിടക്കുന്നത് പോലെ തോന്നുന്നു. അങ്ങനെ മുകളിലും താഴെയുമായി ഞാന്‍ രാത്രി മുഴുവന്‍ ഉറങ്ങാതെ കഴിക്കുന്നു. എന്നെ സഹായിക്കുമോ ?
ഡോക്ടര്‍ : തീര്‍ച്ചയായും സഹായിക്കാം , താങ്കള്‍ ആഴ്ചയില്‍ മൂന്നു ദിവസം എന്നെ വന്നു കാണണം .പറ്റുമോ ?
രോഗി : ഒരു സിറ്റിങ്ങിനു ഫീസ്‌ എത്രയാണ് ഡോക്ടര്‍ ?
ഡോക്ടര്‍ : ഓ അത് വെറും 5000 രൂപ മാത്രം !
അയാള്‍ ദ്വേഷ്യപ്പെട്ടു പിറ് പിറുത്തു കൊണ്ടു പുറത്തു പോയി, 5000 രൂപ , വെറുതെ മരത്തില്‍ കായ്ക്കുമോ രൂഭാ ? 
മാസങ്ങള്‍ കഴിഞ്ഞു അയാളെ വഴിയില്‍ വച്ച് ഡോക്ടര്‍ കണ്ടപ്പോള്‍ ചോദിച്ചു. : എന്താ തന്റെ രോഗം മാറിയോ , ഇപ്പോള്‍ മുകളില്‍ ആണോ താഴെയാണോ കിടക്കുന്നത് ?
അയാള്‍ പറഞ്ഞു , ഞങ്ങളുടെ ബാര്‍മാന്‍ എന്നെ സഹായിച്ചു. എന്റെ കട്ടിലിന്റെ നാല് കാലും മുറിച്ചു മാറ്റി , എനിക്ക് ഇപ്പോള്‍ താഴെയും മുകളിലും ആരുമില്ല . രോഗവും മാറി

Ref:Medical jokes : Clifford Sawhney Pusthak Mahal 
Images from Google

18. കുറേക്കൂടി ശസ്ത്രക്രിയ തമാശകള്‍

1) ആരാണ് ശസ്ത്രക്രിയക്കു യോജിച്ചവര്‍ ?
നാല് സര്‍ജന്‍മാര്‍ വൈകുന്നേരം ലേശം മദ്യപിച്ച ശേഷം സംസാരിക്കുകയായിരുന്നു. ഒരു ചോദ്യം വന്നു ആരെയാണ് ശസ്ത്രക്രിയ ചെയ്യാന്‍ എളുപ്പം ?

ആദ്യത്തെയാള്‍: എനിക്ക് തോന്നുന്നു അക്കൌണ്ടന്റാണ് ഏറ്റവും നല്ലത് . അകത്തു നോക്കിയാല്‍ എല്ലാം കൃത്യമായി നമ്പരിട്ടു വെച്ചിരിക്കും .
രണ്ടാമന്‍: അല്ല എനിക്ക് തോന്നുന്നത് ലൈബ്രേറിയന്‍ മാരാണ് മെച്ചമെന്നാണ്, എല്ലാം അവിടെ കൃത്യമായി അക്ഷരമാല ക്രമത്തില്‍ വച്ചിട്ടുണ്ടാവും .
മൂന്നാമന്‍ ഇത് രണ്ടുമല്ല, എനിക്ക് തോന്നുന്നതു ഇലക്ട്രീഷ്യന്‍ ആണെന്നാണ്‌ . അകത്തെല്ലാം കളര്‍ കോഡ ചെയ്തു വച്ചിരിക്കും.
നാലാമന്‍: ഇതൊന്നുമല്ല, ഏറ്റവും നല്ലത് വക്കീല്‍ തന്നെ . അയാളെ തുറന്നു നോക്കിയാല്‍ ഹൃദയം ഇല്ല, നട്ടെല്ലില്ല, ഗട്ടില്ല, അവരുടെ തലയും ചന്തിയും പരസ്പരം മാറ്റി വെച്ചാല്‍ പോലും ഒരു പ്രശ്നവുമില്ല.

2. മൂന്നു ബോക്കെകള്‍
പ്രസിദ്ധ നടി എലിസബത്ത് ടെയ്ലര്‍ കുറെ ആള്‍ക്കാരെ ഭര്ത്താക്കന്മാരാക്കിയവര്‍ ആയിരുന്നല്ലോ. അവസാനം അവര്‍ തന്റെ പ്രിയതമനെ കണ്ടെത്തുക തന്നെ ചെയ്തു. അത് ഒരു 18 വയസ്സുകാരനായിരുന്നു . പക്ഷെ വിവാഹത്തിന് മുമ്പ് അവര്‍ ഒരു സര്‍ജന്റെ അടുത്ത് എത്തി . “ ഡോക്ടര്‍ എന്റെ അവയവ ങ്ങള്‍ ശസ്ത്രക്രിയ ചെയ്തു ഒരു 17 വയസുകാ രിയുടെ പോലെ ആക്കണം “ 

സര്‍ജന്‍ ഓപ്പെരേഷന്‍ ചെയ്യാമെന്നേറ്റു . 
എലിസബത്ത് : എന്നാല്‍ ഒരു കാര്യം , ഇതാരും അറിയാന്‍ പാടില്ല . ഒരു പത്രവും ചാനലും അറിയാന്‍ പാടില്ല. 
സര്‍ജന്‍ വാക്ക് കൊടുത്തു . ഓപ്പെരേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി . എന്നാല്‍ ശ്രീമതിക്ക് ബോധം വന്നപ്പോള്‍ അവര്‍ കാണത്തക്ക വിധം മൂന്നു ബോക്കെകള്‍ വച്ചിരുന്നു. അത് കണ്ടു അവര്‍ കോപിച്ചു ചോദിച്ചു . ആരൊക്കെയാണ് എനിക്ക് ബോക്കെകള്‍ കൊണ്ട് വന്നത് ?
സര്‍ജന്‍ പറഞ്ഞു. : ഒന്ന് എന്റേത് തന്നെ , മറ്റൊന്ന് എന്നെ ശസ്ത്രക്രിയക്ക്‌ സഹായിച്ച അനെസ്തീഷ്യ ഡോക്ടരുടെത് , മൂന്നാമതെത് എന്റെ സുഹൃത്ത്‌ ഈ എന്‍ റ്റി സര്‍ജന്റെത്, അദ്ദേഹത്തിന് പുതിയ ഒരു ചെവി കിട്ടിയതിനു നന്ദി സൂചകമായി!

3. പ്ലാസ്റ്റിക് സര്ജന്റെ വീര കൃത്യം
രാമുവും സോമുവും വനത്തില്‍ വിറകു വെട്ടുകയായിരുന്നു , അബദ്ധത്തില്‍ കോടാലി കൊണ്ടു രാമുവിന്റെ കൈ വേര്‍പെട്ടു പോയി. സോമു അയാളുടെ കൈ ഒരു പ്ലാസ്റിക് കവറില്‍ പൊതിഞ്ഞു വേഗം ആശുപത്രിയില്‍ എത്തിച്ചു . സര്‍ജന്‍ പറഞ്ഞു ; ഭാഗ്യത്തിന് നിങ്ങള്‍ എന്റെ അടുത്തു തന്നെ വന്നു. ഞാന്‍ നാല് മണിക്കൂര്‍ കൊണ്ടു ഇത് തുന്നി ചേര്‍ക്കാം . നാലു മണിക്കൂര്‍ കഴിഞ്ഞു ചെന്നപ്പോള്‍ രാമു സുഖമായിരുന്നു മദ്യപിക്കുന്നു.

‘പിന്നൊരിക്കല്‍ അവര്‍ വീണ്ടും വിറകു വെട്ടി ക്കൊണ്ടിരിക്കുമ്പോള്‍ സോമുവിന്റെ കാല്‍ മുറിഞ്ഞു വേറെയായി. ഇത്തവണ രാമു മുറിഞ്ഞ കാലു പൊതിഞ്ഞു അതെ സര്‍ജന്റെ അടുത്തു ചെന്ന്. ഇത്തവണ അയാള്‍ പറഞ്ഞു , കാലു തുന്നി ചേര്‍ക്കാന്‍ കുറച്ചു നേരം കൂടി വേണം . നിങ്ങള്‍ 6 മണിക്കൂര്‍ കഴിഞ്ഞു വരൂ. അവര്‍ 6 മണിക്കൂര്‍ കഴിഞ്ഞു ചെന്നപ്പോള്‍ സോമു കുട്ടികളുടെ കൂടെ പന്ത് കളിക്കുന്നു.
കുറച്ചു നാള്‍ കഴിഞ്ഞു രാമുവിന്റെ തലയ്ക്കാണ് വെട്ടു കൊണ്ടത് , തല വേര്‍പെട്ടു പോയി. പതിവ് പോലെ സോമു തല പൊതിഞ്ഞെടുത് സര്‍ജന്റെ അടുത്തെത്തിച്ചു . ഇത്തവണ അയാള്‍ പറഞ്ഞു ഇത് വളരെ വിഷമമുള്ള പണിയാണ് , നിങ്ങള്‍ 24 മണിക്കൂര്‍ കഴിഞ്ഞു വരൂ. 
സോമു അടുത്ത ദിവസമെത്തി . അപ്പോള്‍ സര്‍ജന്‍ പറഞ്ഞു ല്‍: രാമു മരിച്ചു പോയി. വിഡ്ഢീ , നീ കൊണ്ടു വന്നപ്പോള്‍ തന്നെ രാമുവിന്റെ തല പ്ലാസ്റിക് കവറില്‍ ഇരുന്നു ശ്വാസം മുട്ടി മരിച്ചിരുന്നു , അതുകൊണ്ടു കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. 
Ref: Medical jokes, Clifford Sawhney Pusthak Mahal

Thursday, 11 January 2018

17.ഓപ്പെരെഷന്‍ തിയേറ്ററിലെ തമാശകള്‍

1) വിലക്കൂടിയ തലച്ചോറ്
ഒരാള്‍ തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്യുന്ന വിദഗ്ദ്ധന്റെ അടുത്തു ചെന്ന് പറഞ്ഞു : എനിക്ക് എന്റെ തലച്ചോറ് മാറ്റി വെക്കണം . ഇവിടെ ഏതൊക്കെ തരം തലച്ചോറാണ് ഉള്ളത് ?

ഡോക്ടര്‍ : പല തരം ഉണ്ട് ; ആദ്യം ഒരു മെഡിക്കല്‍ ഡോക്ടരുടെ ഉണ്ട്, വില 10 ഗ്രാമിന് 10,000 രൂപ. ഒരു രാഷ്ട്രീയക്കാരന്റെതിനു 10 ഗ്രാമിന് 100,000 രൂപ. 
രോഗി (തല ചൊറിഞ്ഞു കൊണ്ടു ) ഡോക്ടരുടെ തലച്ചോറിന്റെ വില മനസ്സിലാക്കാം , പക്ഷെ രാഷ്ട്രീയ നേതാവിന്റെ എന്താ ഇത്ര വില ?
ഡോക്ടര്‍ : കൊള്ളാം , എത്ര നേതാക്കന്മാരുടെ തലയില്‍ നിന്നെടുതാലാണ് പത്തു ഗ്രാം ഒപ്പിച്ചു കിട്ടുക എന്ന് നിങ്ങള്‍ക്കറിയാമോ ?


2) ശസ്ത്രക്രിയക്കിടക്ക്

ഒരു ശസ്ത്രക്രിയ നടക്കുമ്പോള്‍ നിങ്ങള്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ചില l സംഭാഷണങ്ങള്‍ 

1.അത് സൂക്ഷിച്ചോ, പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുമ്പോള്‍ ആവശ്യമായി വരും.
2. ഇന്നലത്തെ പാര്‍ട്ടി കലക്കി, ഞാന്‍ ഇത്രയും മദ്യപിച്ച കാലം മറന്നു.
3. ഒരു മിനുട്ട്, ഇതാണോ കിഡ്നി ?
4. ഓ , ഈ സാധനം 500 മില്ലി കുത്തിവച്ചവര്‍ ആരെങ്കിലും ഇന്ന് ജീവനോടെ ഉണ്ടോ? 
5. ഛെ. പിന്നെയും കരണ്ടു പോയി .
6. ഹേ , കിഡനിക്കു നല്ല വിലയുണ്ടിപ്പോള്‍ , ഇയാള്‍ക്ക് രണ്ടെണ്ണം ഉണ്ട് !
7. ആ സാധനം മിടിക്കുന്നത്‌ കണ്ടോ, അതൊന്നു നിര്‍ത്തി തരാമോ, എനിക്ക് പണിയെടുക്കാന്‍ കഴിയുന്നില്ല.
8.ok , ഇനി ഈ ആംഗിളില്‍ ഒരു ഫോട്ടോ എടുക്കുക, അത് ഉഗ്രനായിരിക്കും.
9.എന്താ , അയാള്‍ ലിംഗ മാറ്റ ശസ്ത്രക്രിയക്കു വന്നതല്ലേ , ഇപ്പോഴാണോ പറയുന്നത് ?
10. ഒപെരേശന്‍ മാന്വലിന്റെ 46 ആമത്തെ പേജു കാണാനില്ല.


3)തലച്ചോറ് മാറ്റാന്‍ വില

ഒരു രോഗിയുടെ ബന്ധുകള്‍ ആസന്ന മരണനായ രോഗിയുടെ വിവരം അറിയാന്‍ കാത്തു നില്ല്കു ന്നു , ഡോക്ടര്‍ പറഞ്ഞു ഇനി ഒരൊറ്റ മാര്‍ഗമേ ഞാന്‍ കാണുന്നുള്ളൂ, അയാളുടെ ജീവന്‍ രക്ഷിക്കാന്‍ . അയാളുടെ തലച്ചോറ് മാറ്റി വെക്കുക.

രോഗിയുടെ ഒരു ബന്ധു :: എത്രയാകും ഡോക്ടറെ ഈ തലച്ചോറിന് ?
ഡോക്ടര്‍: ഇവിടെ രണ്ടു തരമാണുള്ളത്‌ , പുരുഷന്റെ തലച്ചോറിനു 100000, സ്ത്രീയുടെ തലച്ചോറിനു 10,000. 
ഇത് കേട്ട് ബന്ധുക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി, കൂട്ടത്തിലുള്ള സ്ത്രീകളെ കളിയാക്കി നോക്കി. അവസാനം ഒരാള്‍ ധൈര്യപൂര്‍വ്വം ചോദിച്ചു : അതെന്താ ഡോക്ടറെ സ്ത്രീകളുടെ തലച്ചോറിനു ഇത്ര വിലക്കുറവു ?
ഡോക്ടര്‍ : അത് ഒരു സാധാരണ വില നിര്‍ണയ രീതി തന്നെയാണ്. സെക്കണ്ട് ഹാന്‍ഡ് (പഴയ) സാധനങ്ങള്‍ക്ക് പുതിയതിനേക്കാള്‍ വില കുറവല്ലേ. ഞങ്ങളുടെ സ്റ്റോക്കില്‍ ഉള്ള സ്ത്രീകളുടെ തലച്ചോറെല്ലാം പല പ്രാവശ്യം ഉപയോഗിച്ചതാണല്ലോ, അത് കൊണ്ടു തന്നെ !!

Ref: Medical Jokes : Clifford Sawhney :pusthak Mahal

Wednesday, 10 January 2018

16.വിവധ തരം ഡോക്ടര്‍മാര്‍

1. ജനറല്‍ പ്രാക്ടീഷനര്‍ (GP): ഒന്നും അറിയില്ല , ചെയ്യാനും 
2. സര്‍ജന്‍ : ഒന്നും അറിയില്ല, എല്ലാം ചെയ്യുന്നു.
3. ഇന്റെര്‍ണ്സ്: എല്ലാം അറിയാം , ഒന്നും ചെയ്യുന്നില്ല.
4. പാതോളജിസ്റ്റ്: എല്ലാം അറിയാം , പക്ഷെ അറിയാന്‍ വൈകിപ്പോയി

2) അവസാനം തുറന്ന വാതില്‍
ഒരു ഹൃദ്രോഗ വിദഗ്ദ്ധന്‍ മരിച്ചു . അയാളുടെ സംസ്കാര വേളയില്‍ പുഷ്പങ്ങള്‍ കൊണ്ടു ഒരു ഹൃദയം ഉണ്ടാക്കി ശവപ്പെട്ടി അതിലാണ് വച്ചിരുന്നത്. എല്ലാവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പോയിക്കഴിഞ്ഞപ്പോള്‍ പെട്ടി നീങ്ങി ഹൃദയത്തിന്റെ അകത്തായി രണ്ടു വശവും അടഞ്ഞു. ഇത് കണ്ടു ദു:ഖം പ്രകടിപ്പിക്കാന്‍ വന്ന മറ്റൊരു ഡോക്ടര്‍ ചിരിച്ചു തുടങ്ങി. 
സുഹൃത്തുക്കള്‍ ചോദിച്ചു : എന്താടോ താന്‍ ചിരിക്കുന്നത് ?
ഡോക്ടര്‍ : അല്ലാ ഞാന്‍ വിചാരിക്കുക യായിരുന്നു ഒരു സ്ത്രീ രോഗ വിദഗ്ധനായ ഞാന്‍ മരിക്കുമ്പോള്‍ എന്തായിരിക്കും ചെയ്യുക എന്ന്.

3) ആരാണ് മിടുക്കന് 
ഒരിക്കല്‍ ഒരു ബ്രിട്ടീഷുകാരനും ജപ്പാന്കാരനും അമേരിക്കകാരനും ചെറിയ രീതിയില്‍ മദ്യപിച്ച ശേഷം വീര വാദം മുഴക്കുകയായിരുന്നു. 
ബ്രിട്ടീഷുകാരന്‍ പറഞ്ഞു : ഞങ്ങളുടെ നാട്ടില്‍ മെഡിക്കല്‍ മേഖലയില്‍ അപാര പുരോഗമ നമാണ്. കഴിഞ്ഞ ദിവസം ഒരാളിന്റെ കരളു നാലായി മുറിച്ചു നാല് പേര്‍ക്ക് വച്ച് കൊടുത്തു, അവരെല്ലാം ജീവിച്ചു.
ജപ്പാന്‍ കാരന്‍ : അതിനെന്താ, ഞങ്ങളുടെ നാട്ടില്‍ ഒരാളിന്റെശ്വാസകോശം പത്ത് ആയി മുറിച്ചു വച്ച് പത്തു പെരുടെയാണ് ജീവന്‍ രക്ഷിച്ചത്‌ .
അമേരിക്കന്‍ പറഞ്ഞു: അത് കള, ഞങ്ങള്‍ ഒരു കഴുതയെ പ്രസിഡണ്ടാക്കി, അയാള്‍ ഇപ്പോള്‍ പത്ത് ലക്ഷം ആള്‍ക്കാരെയാണ് തൊഴില്‍ രഹിതരാക്കിയത്.

4) കോഫിക് അടിമയായാല്‍ 
ഒരു രോഗിക്ക് ശസ്ത്ര ക്രിയക്ക് കുറിച്ച് അയാള്‍ക്ക്‌ രാവിലെ കുടിക്കാനും കഴിക്കാനും ഒന്നും കൊടുത്തില്ല. അയാള്‍ പറഞ്ഞു : ഞാന്‍ കഴിഞ്ഞ 40 വര്‍ഷമായി രാവിലെ കോഫി കുടി ക്കുന്നതാണ് , എനിക്ക് ഒരു കപ്പു കോഫി കിട്ടിയേ മതിയാവൂ. 
ബഹളം കൂടിയപ്പോള്‍ നര്‍സ് ഡോക്ടറെ വിളിച്ചു വരുത്തി. ഡോക്ടര്‍ പറഞ്ഞു : നിങ്ങള്ക്ക് കോഫി വേണമെങ്കില്‍ ഒരൊറ്റ മാര്‍ഗമേ ഉള്ളൂ, നിങ്ങള്ക്ക് എനിമ വഴി നല്‍കാം , പോരെ ?
രോഗി: ശരി , അങ്ങനെയെങ്കില്‍ അങ്ങനെ യാവട്ടെ.
നര്‍സ് എനിമ ക്യാന്‍ കൊണ്ടു വന്നു അതിനകത്ത് ചൂട് കോഫി നിറച്ചു , അയാളുടെ ആസനത്തില്‍ കൂടി എനിമ കൊടുത്തു. ആദ്യം രോഗി സന്തോഷവാനായി കോഫി ആസ്വദിചു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പിന്നെയും വഴക്ക് തുടങ്ങി . ക്ഷമ കേട്ട് നര്‍സ് ചോദിച്ചു , പിന്നെയ്യും എന്താ” രോഗി : കോഫിക്ക് വല്ലാത്ത മധുരം !!

Ref: Medical jokes from Pusthak Mahal by C Sawhney

Tuesday, 9 January 2018

15.ദന്ത ചികിത്സയും തമാശകളും

1. രോഗി ; ഡോക്ടര്‍ എന്റെ പല്ലെടുക്കാന്‍ ഫീസ്‌ എത്രയാണ് ?
ഡോക്ടര്‍: അഞ്ഞൂറ് രൂപ ?
രോഗി: ഓ , നിങ്ങള്‍ ഏതാനും നിമിഷം കൊണ്ടു ചെയ്യുന്ന ജോലിക്ക് 500 രൂപയോ ?
ഡോക്ടര്‍: എന്നാല്‍ ഞാന്‍ നിങ്ങളുടെ പല്ല് വളരെ മെല്ലെ മെല്ലെ എടുക്കാം?

2. ഡോക്ടര്‍ : ( പല്ലെടുക്കാന്‍ ഇരിക്കുന്ന രോഗിയോട് ) നിങ്ങള്‍ വളരെ ഉച്ചത്തില്‍ നിലവിളിക്കുമോ . ഭയങ്കര വേദന അനുഭവിക്കുന്ന മാതിരി ?
രോഗി : അതെന്താ ഡോക്ടര്‍, എനിക്ക് വലിയ വേദന ഇല്ലല്ലോ.
ഡോക്ടര്‍: സുഹൃത്തേ , അവിടെ കാത്തിരിക്കുന്ന കുറെ രോഗികള്‍ ഉണ്ട്. അവരെയെല്ലാം നോക്കിയിട്ട് ഇന്നെനിക്ക് 8 മണിയുടെ കളി കാണാന്‍ കഴിയുമെന്ന് തോന്നില്ല. നിങ്ങള്‍ സഹായിച്ചാല്‍ കാര്യം എളുപ്പമായി.

3. ഒരു ദന്ത ഡോക്ടര്‍ ഒരു പ്രായമായ സ്ത്രീയുടെ പല്ല് ക്ലീന്‍ ചെയ്യാന്‍ തുടങ്ങുകയായിരുന്നു. അവര്‍ അല്‍പ്പം പരിഭ്രമിച്ചിരിക്കുന്നു എന്നയാള്‍ക്ക് തോന്നി. അവരടെ പരിഭ്രമം മാറ്റാന്‍ അയാള്‍ ഒരു കഥ പറഞ്ഞു .
“ മഡാം , ഞങ്ങള്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന കയ്യുറ എങ്ങനെയാണ് നിര്‍മ്മിക്കുന്നത് എന്നറിയാമോ. ഫാക്ടറിയില്‍ ഒരു വലിയ ടാങ്കില്‍ റബ്ബറിന്റെ ലാറ്റക്സ് നിറച്ചു വെച്ചിരിക്കും. ഫാക്ടറിയില്‍ പല പ്രായത്തിലും വലിപ്പത്തിലും ഉള്ള പണിക്കാര്‍ ഉണ്ട്. അവര്‍ ഓരോരുത്തരായി ലാറ്റക്സ് നിറഞ്ഞ ടാങ്കില്‍ കയ്യ് i മുക്കി കുറെ നേരം കയ്യനക്കാതെ വയ്ക്കുന്നു. ലാറ്റക്സ് ഉറച്ചു കയ്യുറ പോലാകുമ്പോള്‍ അവര്‍ അത് ഊരി വെക്കുന്നു. ഇങ്ങനെ അനേകം പ്രാവശ്യം ചെയ്താണ് ഈ കയ്യുറകള്‍ ഉണ്ടാക്കുന്നത്.
രോഗി അല്‍പ സമയം കഴിഞ്ഞു കാര്യമായി ചിരിച്ചു തുടങ്ങി .
ഡോക്ടര്‍ ചോദിച്ചു : എന്താണ് നിങ്ങള്‍ ചിരിക്കുന്നത് ?
രോഗി: അല്ല കയ്യ്യുറ ഇങ്ങനെയാനുണ്ടാക്കുന്നത് എങ്കില്‍ മറ്റേ ഉറ (കോണ്ടംസ് ) എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചു പോയി.

4. ഒരു ദമ്പതികള്‍ അവധി ആഘോഷിക്കാന്‍ ഇറങ്ങിയതായിരുന്നു. അപ്പോഴാണ്‌ ഭാര്യയ്ക്ക് പല്ലിനു വേദന തോന്നിയത്. അവര്‍ ഒരു ദന്ത ഡോക്ടരുടെ അടുത്തെ ത്തി . അവര്‍ പറഞ്ഞു : ഡോക്ടര്‍ ഞങ്ങള്‍ക്ക് അല്‍പ്പം തിരക്കുണ്ട്, എന്റെ പല്ല് എത്രയുംവേഗം എടുക്കുക, എനിക്ക് വേദന കുറയ്ക്കാനുള്ള കുത്തിവെപ്പൊന്നും വേണ്ട. 
ഡോക്ടര്‍: നിങ്ങള്‍ ഏതായാലും ധൈര്യവതി തന്നെ. ശരി ഏതു പല്ലാണ് എടുക്കേണ്ടത് ?
ഭാര്യ; ഭര്‍ത്താവിനോട് : ഡാര്‍ലിംഗ് നിങ്ങളുടെ പല്ലൊന്നു കാണിച്ചു കൊടുക്കൂ.

5. 54 വയസ്സുള്ള ഒരു ദന്ത ഡോക്ടര്‍ തന്റെ ഭാര്യയെ ഉപേക്ഷിച്ചു 18 വയസ്സുള്ള സുന്ദരിയായ ചെറുപ്പക്കാരിയുടെ കൂടെ താമസം ആയി. അയാള്‍ ഭാര്യക്ക് ഒരു കുറിപ്പയച്ചു : സോറി ഡിയര്‍ , നമ്മള്‍ തമ്മില്‍ എന്നേക്കുമായി പിരിഞ്ഞുകഴിഞ്ഞു. ഞാന്‍ മിടുക്കിയായ ഒരു 18 വയസുകാരി സുന്ദരിയെ കണ്ടെത്തി കഴിഞ്ഞു .
ഭാര്യ അയാള്‍ക്കെഴുതി. സാരമില്ല ഞാനും എന്റെ കൂടെ ജീവിക്കാന്‍ ഒരു 18 വയസ്സുകാരനായ ആരോഗ്യമുള്ള യുവാവിനെ കണ്ടെത്തി. പക്ഷെ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം . 54 വയസ്സുള്ള തനിക്കു ഒരു 18 വയസ്സുകാരിയെ എത്രയധികം സന്തോഷിപ്പിക്കാന്‍ കഴിയും എന്നെനിക്കറിയാം , അതെ സമയം 18 വയസുള്ള എന്റെ കമിതാവ് എന്നെ അത്ര സന്തോഷിപ്പിക്കുമെന്നും നിങ്ങള്‍ ഓര്‍ത്താല്‍ നന്ന്..

Ref: Medical jokes. Clifford Sawhney Pustak Mahal

Monday, 8 January 2018

15.മെഡിക്കല്‍ ഷോപ്പിലെ തമാശകള്‍

1. അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഗുളിക
ഒരു മെഡിക്കല്‍ ഷോപ്പില്‍ അറിവ് വര്‍ദ്ധി പ്പിക്കാനുള്ള  സ്പെഷ്യല്‍ ഗുളിക വില്ക്കുന്നു എന്ന് കേട്ട് ഒരു മടിയന്‍ വിദ്യാര്‍ഥി അവിടെ ചെന്ന് ചോദിച്ചു;
വിദ്യാ: നിങ്ങളുടെ പക്കല്‍ ഇങ്ങ്ലീഷ്‌ വിജ്ഞാനം വര്‍ദ്ധിപ്പാന്‍ ഗുളിക ഉണ്ടോ ?
കടക്കാരന്‍ : ഉണ്ടല്ലോ , ഇതാ. 
അയാള്‍ ഗുളിക കഴിച്ചു , പെട്ടെന്ന് അയാള്‍ക്ക്‌ നല്ല ഇങ്ങ്ലീഷ്‌ പരിജ്ഞാനം ഉണ്ടായി. 
അടുത്തതായി , അയാള്‍ ജീവശാസ്ത്രം, ചരിത്രം , രസതന്ത്രം എന്നിവയുടെ ഗുളിക വാങ്ങി കഴിച്ചു . എല്ലാ വിഷയങ്ങളിലും വിദഗ്ദ്ധനായി. 
അവസാനം അയാള്‍ ചോദിച്ചു . കണക്കിന്റെ ഗുളിക ഉണ്ടോ ?
കടക്കാരന്‍ അകത്തു പോയി സഹായിയുമായി ഒരു വലിയ ഗുളികയും താങ്ങി വന്നു , ഇതാ, കണക്കിന്റെ ഗുളിക .
വലിപ്പം കണ്ടു വിഷമിച്ചു നിന്ന വിദ്യാര്‍ഥി യോട് കടക്കാരന്‍ : കണക്കു എപ്പോഴും അല്‍പ്പം വിഷമം ഉള്ളതല്ലേ, അതിന്റെ ഗുളികയും കഴിക്കാന്‍ കുറച്ചു വിഷമിക്കും !!


2. ചുമയ്ക്കുള്ള മരുന്ന് .

ഒരു മെഡിക്കല്‍ ഷോപ്പിന്റെ മുമ്പില്‍ ഒരാള്‍ ഒരു വിളക്ക് മരത്തിന്റെ കാലില്‍ കെട്ടിപ്പിടിച്ചു മിണ്ടാതെ ശ്വാസം വിടാതെ നില്‍ക്കുകയായിരുന്നു. 
പുറത്തു നിന്ന കടക്കാരന്‍ സഹായിയോടു ചോദിച്ചു : അയാള്‍ നമ്മുടെ പതിവ് കാരനാണല്ലോ, എന്ത് പറ്റി അയാള്‍ക്ക്‌ .
സഹായി: അയാള്‍ ഇവിടെ വന്നത് അസഹ്യമായ ചുമയും കൊണ്ടാണ് , അതിനുള്ള മരുന്നും ചോദിച്ചു , നമ്മുടെ ചുമ മരുന്ന് സ്റ്റോക്ക് തീര്‍ന്നു. ഞാന്‍ അയാള്‍ക്ക്‌ വയറിളക്കാനുള്ള മരുന്ന് കൊടുത്തു. അയാള്‍ ഇനി ഒരിക്കലും ചുമക്കുകയില്ല.

3. മരിച്ചയാളിന്റെ ദു:ഖം .

ഒരു ദിവസം ഒരാളിന്റെ ശവം പെട്ടിയിലാക്കി ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയായി രുന്നു. ശ്മശാനം കുന്നിന്റെ മുകളില്‍ ആയി രുന്നു. പെട്ടി വച്ച് കൊണ്ടു പോയ ശവവണ്ടി വഴിയില്‍ വച്ച് മറിഞ്ഞു. ശവപ്പെട്ടി ചെരി വില്‍ മറിഞ്ഞു മറിഞ്ഞു അവസാനം മെയിന്‍ റോഡില്‍ എത്തി. അവിടെ വീണു വീണ്ടും തെറിച്ചു ഒരു മെഡിക്കല്‍ ഷോപ്പിന കത്തേക്ക് തെറിച്ചു. ഷോപ്പിന്റെ ഗ്ലാസ് വാതില്‍ തട്ടി പെട്ടി തുറന്നു. ഉറക്കത്തില്‍ നിന്നെന്നപോലെ മരിച്ചയാള്‍ എഴുനേറ്റു കടക്കാരനോട് ചോദിച്ചു . നിങ്ങളുടെ കയ്യില്‍ ഈ ശവപ്പെട്ടിയുടെ ഓട്ടം നിര്‍ത്താന്‍ മരുന്ന് വല്ലതും ഉണ്ടോ ? എങ്കില്‍ തരൂ.

4. ചിരിക്കുന്ന പതിവുകാരന്‍

ഒരാള്‍ ഒരു കടയില്‍ വന്നു ഒരു പാക്കറ്റ് ഉറകള്‍ വാങ്ങി. അത് വാങ്ങിയ ശേഷം പൊട്ടിച്ചിരിച്ചു കൊണ്ടു പെട്ടെന്ന് നടന്നു പോയി.
പിറ്റേ ദിവസവും ഇത് തന്നെ സംഭവിച്ചു , അയാള്‍ സാധനം വാങ്ങി ഉച്ചത്തില്‍ ചിരിച്ചു കൊണ്ടു പോയി.
അയാള്‍ അടുത്ത ദിവസവും വന്നപ്പോള്‍ കടക്കാരന് സംശയം തോന്നി , തന്റെ സഹാ യിയെ അയാളുടെ പുറകെ വിട്ടു , “ നീ അയാളുടെ കൂടെ പോയി അയാള്‍ എന്താണ് ചിരിക്കുന്നത് എന്ന് മനസ്സിലാക്കി വരുക.
സഹായി തിരിച്ചു വന്നു : കുഴപ്പമൊന്നുമില്ല, അയാള്‍ സാധനവുമായി പോയത് മുതലാളി യുടെ വീട്ടിലേക്കാണ് !! 


Refrence: Medical Jokes by Cliggord Sawhney , Pusthak Mahal

Sunday, 7 January 2018

14.മെഡിക്കല് ഫലിതങ്ങള്‍ -3

ഒരു മധ്യവയസ്കന്‍ അയാളുടെ കുടുംബ ഡോക്ടരുടെ അടുത്തു പറഞ്ഞു : ഡോക്ടര്‍ എന്റെ ഭാര്യക്ക് തീരെ കേഴ്വി ഇല്ലാതാകുകയാണെന്ന് തോന്നുന്നു , ഞാന്‍ എന്ത് ചെയ്യണം ?
ഡോക്ടര്‍ :ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ ഭാര്യയുടെ അടുത്തു ഒരു 10 മീറ്റര്‍ അകലത്തില്‍ നിന്ന് എന്തെങ്കിലും പറയുക. അവര്‍ ഒന്നും പറയു ന്നില്ലെങ്കില്‍ ദൂരം 5 മീറ്റരാക്കി അത് വീണ്ടും പറയുക, എന്നിട്ടും കേള്‍ക്കുന്നില്ലെങ്കില്‍ 2 മീറ്റരാക്കി വീണ്ടും പറയുക, എന്നിട്ടും മറുപടി കിട്ടുന്നില്ലെങ്കില്‍ ഒരു മീറ്റരാക്കി വീണ്ടും പറയുക.

അയാള്‍ വീട്ടില്‍ ചെന്നയുടനെ ഭാര്യയോടു ചോദിച്ചു: ഡാര്‍ലിംഗ് ഇന്ന് അത്താഴതിനെന്താ സ്പെഷ്യല്‍ ? മറുപടി ഇല്ല.
കുറേക്കൂടി അടുത്തു ചെന്ന് വീണ്ടും ചോദിച്ചു. അപ്പോഴും മറുപടി ഇല്ല.
തൊട്ടടുത് ചെന്ന് ചോദിച്ചു : എന്താ ഡാര്‍ലിംഗ് ഇന്ന് സ്പെഷ്യല്‍?
അവസാനം അവര്‍ പറഞ്ഞു: നിങ്ങള്‍ക്കെന്താ , ചെവി കേള്‍ക്കില്ലേ , ഇത് ആറാമത്തെ തവണ യാണ് ഞാന്‍ പറയുന്നത് ഇന്ന് ഡിന്നറിനു സ്പെഷ്യല്‍ നവരത്ന കുറുമയാണെന്ന്. 
**************************************


ഒരാള്‍ ഡോക്ടരുടെ അടുത്ത് പറഞ്ഞു : എനിക്ക് തീരെ കേഴ്വി ഇല്ല. എനിക്ക് ഞാന്‍ ചുമക്കുന്നതു പോലും കേള്‍ക്കാന്‍ ആവുന്നില്ല.
ഡോക്ടര്‍ : ഈ മരുന്ന് അടുത്ത ഏഴ് ദിവസം കഴ്ച്ചിട്ടു വരൂ.
അയാള്‍ മരുന്ന് കഴിച്ചിട്ട് വന്നു : ഡോകടര്‍ എന്റെ രോഗം ഭേദമായി . താങ്കള്‍ എന്ത് മാന്ത്രിക വിദ്യ യാണ് ചെയ്തത്;
ഡോകടര്‍ : ഞാന്‍ നിങ്ങളുടെ ചുമ ഉച്ചത്തിലാ ക്കാനുള്ള മരുന്നാണ് തന്നത് . പോരെ ? *********************-*********************
ഒരു മെഡിക്കല്‍ കൊണ്ഫെരന്സില്‍ ഒരു യുവ ഡോക്ടര്‍ പുതിയ ഒരു മരുന്ന് കണ്ടു പിടിച്ചു എന്നവകാശപെട്ടു.
മറ്റുള്ളവര്‍ ചോദിച്ചു : എന്താണിതിന്റെ ഗുണം , ഏതു രോഗത്തിനാണ്‌ ഇത് പ്രയോജനപെടുക?
യുവ ഡോക്ടര്‍ : മരുന്നു കൊടുത്താല്‍ മാറാത്ത ഏതു രോഗത്തിനും ഇത് കൊടുക്കാം ?
അതിനു മറ്റു ഉപദ്രവം ഒന്നുാ ഇല്ല താനും .
മറ്റുള്ളവര്‍ : അതെങ്ങനെ അറിയാം ?
യുവ ഡോകടര്‍: ഈ മരുന്നിന്റെ ഒരു ചെറിയ ഗുണം രോഗിയുടെ ഓര്‍മ്മ കുറച്ചു കാലത്തേക്ക് പോകും എന്നതാണ്. ഞാന്‍ ഈ മരുന്ന് കൊടുത്ത രോഗികള്‍ എന്റെ ബില്ല് മൂന്നു പ്രാവശ്യം അടച്ചു രസീത് വാങ്ങി, എങ്ങനെ ?

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...