Wednesday, 3 January 2018

4.പരീക്ഷ തമാശകള്‍

1.പരീക്ഷാ പേപ്പര്‍ പുറത്താകുന്നത് ഇപ്പോള്‍ വളരെ സാധാരണമാണല്ലോ. അതുകൊണ്ടു പരീക്ഷകര്‍ ഈയിടെയായി രണ്ടു സെറ്റ് ചോദ്യപേപ്പര്‍ ഉണ്ടാക്കുന്നു , ഒന്ന് ലീക്കാക്കാനും മറ്റൊന്ന് അത് കഴിഞ്ഞു പരീക്ഷ നടത്താനും .
2. പരീക്ഷ എഴുതാന്‍ ഇരുന്ന വിദ്യാര്‍ഥി ചോദ്യപേപ്പര്‍ തിരിച്ചും മറിച്ചും നോക്കി പേനയും കടിച്ചിരിക്കുന്നത് കണ്ടു പരീക്ഷാഹാളിലെ അദ്ധ്യാപകന്‍ ചോദിച്ചു ;
എന്താടോ ചോദ്യങ്ങള്‍ വളരെ വിഷമം പിടിച്ചതാണോ ?
വിദ്യാര്‍ഥി; അല്ല സര്‍ ചോദ്യം കുഴപ്പമില്ല, ഉത്തരം ആണ് പ്രശനം !!

3. സുന്ദരിയായ ഒരു പെണ്‍കുട്ടി പരീക്ഷയ്ക്ക് പഠിക്കാതെ സമയം കളഞ്ഞു. നടന്നു. പരീക്ഷ യുടെ തലേദിവസം അയാള്‍ സുമുഖനും ചെറുപ്പക്കാരനുമായ അധ്യാപകന്റെ അടുത്ത് ചെന്നു.
പെണ്‍കുട്ടി: . സര്‍ , എന്നെ സഹായിക്കണം , പരീക്ഷയ്ക്ക് ജയിക്കാന്‍ ഞാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ് .
അദ്ധ്യാ: എന്തും ? എന്നാല്‍ മോള് പോയി നല്ലവണ്ണം പഠിച്ചിട്ടു പരീക്ഷയെഴുതിക്കോ .

4.പഠിക്കാതെ സമയം കളയുന്ന ഒരു മകനോട് അച്ഛന്‍ പറഞ്ഞു : നീ പരീക്ഷ പാസായാല്‍ ഞാന്‍ നിനക്ക് ഒരു ബൈക്ക് വാങ്ങിതരുന്നുണ്ട്. പക്ഷെ പയ്യന്‍ പരീക്ഷ പാസായില്ല. 
അച്ഛന്‍ കോപിച്ചു ചോദിച്ചു : നിനക്ക് എന്ത് പറ്റി?.
മകന്‍: അച്ഛന്‍ വാഗ്ദാനം ചെയ്ത ബൈക്ക് ഓടിക്കാന്‍ പഠിച്ചു പഠിച്ചു എനിക്ക് പരീക്ഷയ്ക്ക് പഠിക്കാന്‍ കഴിഞ്ഞില്ല

5. പരീക്ഷ അടുക്കാറായപ്പോള്‍ അദ്ധ്യാപകന്‍ കുട്ടികളോട് പറഞ്ഞു : “ കുട്ടികളെ ഇനി അധികം സമയമില്ല, ചോദ്യപേപ്പര്‍ ഉണ്ടാക്കി കഴിഞ്ഞു, പ്രിന്റു ചെയ്യാന്‍ കൊടുത്തും കഴിഞ്ഞു. നിങ്ങള്‍ നന്നായി പടിച്ചുകൊള്ളൂ. ഇനി എന്തെങ്കിലും സംശയമുണ്ടോ ?
ഒരു കുട്ടി ചോദിച്ചു : “ഏതു പ്രസ്സിലാണ് സാര്‍ പ്രിന്റു ചെയ്യുന്നത് ?

Ref: academic jokes :Pusthak Mahal publication 

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...