1. നിറമുള്ള ഗുളികകള്‍
ഒരു രോഗിയെ പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു നിങ്ങള്‍ രാവിലെ പച്ച നിറമുള്ള ഗുളികകള്‍ കഴിച്ചിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കണം . ഉച്ചക്ക് നീ ല നിറമുള്ള ഗുളിക കഴിച്ചിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കുക വൈകുന്നേരം ചുവന്ന ഗുളിക കഴിച്ചിട്ട് ഒരു ഗ്ലാസ് വെള്ളം കുടിക്കുക.
രോഗി : ഡോക്ടര്‍ എന്താണെന്റെ രോഗം ?
ഡോക്ടര്‍ : നിങ്ങള്‍ ആവശ്യത്തിനു വെള്ളം കുടിക്കുന്നില്ല, അത്ര തന്നെ.
2. രോഗ നിര്‍ണയം എന്തെളുപ്പം!
ഒരു ചെറുപ്പക്കാരനായ ഡോക്ടര്‍ നാട്ടിന്പുറത്തെ പ്രാഥമിക ചികിത്സ കേന്ദ്രത്തില്‍ പിരിഞ്ഞു പോകുന്ന വയസ്സന്‍ ഡോക്ടര്‍ക്ക് പകരം വന്നു. ഒരു ദിവസം സീനിയര്‍ ഡോക്ടര്‍ പറഞ്ഞു , വരൂ നമുക്ക് ഒരുമിച്ചു രൌന്റ്സിനു പോകാം , നിങ്ങള്‍ക്ക് രോഗികളെ പരിചയപ്പെടുകയുമാവാമല്ലോ.
ആദ്യത്തെ രോഗിയുടെ അടുത്തു ചെന്നു.
ഒരു മദ്ധ്യവയസ്കയായ സ്ത്രീ പറഞ്ഞു : ഡോകടര്‍ എനിക്ക് വയറിനുതീരെ സുഖമില്ല.
ഡോക്ടര്‍: നിങ്ങള്‍ അമിതമായി പഴ വര്‍ഗങ്ങള്‍ കഴിക്കുന്നു, അതൊന്നു കുറച്ചാല്‍ മതി , സുഖമായിക്കോളും.
യുവ ഡോകടര്‍ : ഡോക്ടര്‍ താങ്കള്‍ രോഗിയെ പരിശോധിക്കുക പോലും ചെയ്യാതെ എങ്ങനെ രോഗം കണ്ടു പിടിച്ചു ?
ഡോക്ടര്‍: എന്റെ സ്റ്റെതെസ്കൊപ് താഴെ വീണത് കണ്ടില്ലേ, അത് ഞാന്‍ കുനിഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ കട്ടിലിന് താഴെ പത്തോളം പഴങ്ങളുടെ തൊലി കിടക്കുന്നത് കണ്ടു, അങ്ങനെയാണ് കണ്ടു പിടിച്ചത് .
അവര്‍ അടുത്ത മുറിയിലെ രോഗിയുടെ അടുത്തു ചെന്നു. രോഗി പറഞ്ഞു : ഡോക്ടര്‍ എനിക്ക് ഈയിടെയായി വളരെ ക്ഷീണം തോന്നുന്നു.
സീനിയര്‍ ഡോക്ടര്‍ യുവ ഡോക്ടറോട് ചോദിച്ചു, എന്താ ഇവരുടെ രോഗം ?
യുവ ഡോക്ടര്‍ : ഓ നിങ്ങള്‍ ഈയിടെയായി പള്ളിയില്‍ പോയി കുറെ കൂടുതല്‍ അദ്ധ്വാനി കുന്നു എന്ന് തോന്നുന്നു, അത് കുറച്ചാല്‍ മതി .
സീനിയര്‍ ഡോക്ടര്‍ അത്ഭുതപ്പെട്ടു, ഇയാള്‍ ഇതെങ്ങനെ കണ്ടു പിടിച്ചു.?
യുവ ഡോകടര്‍: താങ്കള്‍ കഴിഞ്ഞ രോഗിയെ കണ്ടപ്പോള്‍ സംഭവിച്ച പോലെ എന്റെ സ്റ്റെതെസ്കൊപ്പും താഴെ വീണു, അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ ഞാന്‍ കണ്ടത് രോഗിയുടെ കട്ടിലിന്റെ അടിയില്‍ പതുങ്ങി ഇരിക്കുന്ന പള്ളി വികാരിയെ ആണ് !
3. ഉടന്‍ ഫലം കിട്ടിയ മരുന്നു
ഒരു സ്ത്രീ ആദ്യമായി ഒരു യുവ ഡോക്ടരുടെ അടുത്തു പരിശോധനക്ക് പോയി. കുറച്ചു നേരം കഴിഞ്ഞു അവര്‍ നിലവിളിച്ചു കൊണ്ടോടി പ്പോയി. ഇത് കണ്ടു സീനിയര്‍ ഡോക്ടര്‍ അവിടെ എത്തി , യുവ ഡോക്ടറോട് ചോദിച്ചു , “നിങ്ങള്‍ എന്ത് പണിയാ കാണിച്ചത് ആ സ്ത്രീക്ക് വയസ്സ് അറുപതു കഴിഞ്ഞു.അവര്‍ക്ക് നാല് കുട്ടികളും ആറോ ഏഴോ പേരക്കുട്ടികളും ഉണ്ട്, താങ്കള്‍ അവര്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞത് എന്താണ് ? നാണമില്ലേ നിങ്ങള്ക്ക് ?
യുവ ഡോക്ടര്‍ : ഏതായാലും അവരുടെ തുടര്‍ച്ചയായ എക്കിട്ടം പോയിക്കിട്ടിയല്ലോ.
4. മാന്യമല്ലാത്ത ചോദ്യം
ഒരു ബയോളജി ആധ്യാപകന്‍ കുട്ടിയോട് ചോദിച്ചു : മിസ് രാഗിണി, നിങ്ങള്ക്ക് പറയാമോ മനുഷ്യശരീരത്തില്‍ വികസിക്കുമ്പോള്‍ സാധാരണയുള്ളതിന്റെ ആറിരട്ടി വലിപ്പം വെക്കുന്ന ഒരവയവം ഏതാണെന്ന്?
രാഗിണി: (വല്ലാതെ നാണിച്ചു വിവശയായി പറഞ്ഞു) : സാര്‍ ഇത് ഞങ്ങളെപ്പോലെ മാന്യരായ പെണ്‍കുട്ടി കളോട് ചോദിക്കാന്‍ കൊള്ളാവുന്ന ചോദ്യമല്ല. ഞങ്ങള്‍ ഹെഡ് ടീച്ചരിറെ അടുത്തു പരാതി കൊടുക്കുകയാണ്.
അദ്ധ്യാപകന്‍ അടുത്ത കുട്ടി ലതയോട് ചോദിച്ചു : ലത കൂസലില്ലാതെ പറഞ്ഞു, സാര്‍ കണ്ണിലെ കൃഷ്ണമണി , കുറഞ്ഞ വെളിച്ചത്തില്‍ നിന്ന് പൂര്‍ണ പ്രകാശത്തി ലേക്ക് മാറുമ്പോള്‍.
അദ്ധ്യാ : മിസ് രാഗിണി , നിങ്ങളോട് എനിക്ക് മൂന്നു കാര്യങ്ങള്‍ ആണ് പറയാനുള്ളത് , ഒന്ന് നിങ്ങള്‍ നിങ്ങളുടെ പാഠം പഠിച്ചിട്ടില്ല, രണ്ടു നിങ്ങളുടെ മനസ് വൃത്തി കെട്ടതാണ്, മൂന്നു , നിങ്ങള്‍ വിവാഹിതയായി ആദ്യ രാത്രിയില്‍ നിങ്ങള്ക്ക് തികഞ്ഞ നിരാശയാ യിരികും ഫലം !
5. അടിയന്തിരമായ കേസ്
ഒരു ഡോക്ടര്‍ വീട്ടില്‍ നിന്ന് ഫോണില്‍ സംസാരിക്കു കയായിരുന്നു, ഫോണിന്റെ അങ്ങേ തലക്കല്‍ നിന്ന് പരിചയമുള്ള ഒരു ശബ്ദം പറഞ്ഞു “ ഡോക്ടര്‍ ഞങ്ങള്‍ക്കിവിടെ ബ്രിദ്ജു കളിക്കാന്‍ നാലമാതോരാളെക്കൂടി വേണം “
ഡോക്ടര്‍ അത്യാവശ്യമായ് കോട്ടുമെടുത് ഇറങ്ങി
ഭാര്യ ചോദിച്ചു എന്താ അടിയന്തിരമായ കാര്യമാണോ ?
ഡോക്ടര്‍ : അത്യധികം , ഇപ്പോള്‍ തന്നെ മൂന്നു ഡോക്ടര്‍മാര്‍ അവിടെ ഉണ്ട് , ഞാന്‍ കൂടി ചെല്ലണമെന്ന് അവര്‍ പറയുന്നു, ബൈ ഡാര്‍ലിംഗ് ബൈ !
Ref: Medical jokes, Pusthak Mahal
No comments:
Post a Comment