1. രോഗി ; ഡോക്ടര്‍ എന്റെ പല്ലെടുക്കാന്‍ ഫീസ് എത്രയാണ് ?
ഡോക്ടര്‍: അഞ്ഞൂറ് രൂപ ?
രോഗി: ഓ , നിങ്ങള്‍ ഏതാനും നിമിഷം കൊണ്ടു ചെയ്യുന്ന ജോലിക്ക് 500 രൂപയോ ?
ഡോക്ടര്‍: എന്നാല്‍ ഞാന്‍ നിങ്ങളുടെ പല്ല് വളരെ മെല്ലെ മെല്ലെ എടുക്കാം?
2. ഡോക്ടര്‍ : ( പല്ലെടുക്കാന്‍ ഇരിക്കുന്ന രോഗിയോട് ) നിങ്ങള്‍ വളരെ ഉച്ചത്തില്‍ നിലവിളിക്കുമോ . ഭയങ്കര വേദന അനുഭവിക്കുന്ന മാതിരി ?
രോഗി : അതെന്താ ഡോക്ടര്‍, എനിക്ക് വലിയ വേദന ഇല്ലല്ലോ.
ഡോക്ടര്‍: സുഹൃത്തേ , അവിടെ കാത്തിരിക്കുന്ന കുറെ രോഗികള്‍ ഉണ്ട്. അവരെയെല്ലാം നോക്കിയിട്ട് ഇന്നെനിക്ക് 8 മണിയുടെ കളി കാണാന്‍ കഴിയുമെന്ന് തോന്നില്ല. നിങ്ങള്‍ സഹായിച്ചാല്‍ കാര്യം എളുപ്പമായി.
3. ഒരു ദന്ത ഡോക്ടര്‍ ഒരു പ്രായമായ സ്ത്രീയുടെ പല്ല് ക്ലീന്‍ ചെയ്യാന്‍ തുടങ്ങുകയായിരുന്നു. അവര്‍ അല്‍പ്പം പരിഭ്രമിച്ചിരിക്കുന്നു എന്നയാള്‍ക്ക് തോന്നി. അവരടെ പരിഭ്രമം മാറ്റാന്‍ അയാള്‍ ഒരു കഥ പറഞ്ഞു .
“ മഡാം , ഞങ്ങള്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന കയ്യുറ എങ്ങനെയാണ് നിര്‍മ്മിക്കുന്നത് എന്നറിയാമോ. ഫാക്ടറിയില്‍ ഒരു വലിയ ടാങ്കില്‍ റബ്ബറിന്റെ ലാറ്റക്സ് നിറച്ചു വെച്ചിരിക്കും. ഫാക്ടറിയില്‍ പല പ്രായത്തിലും വലിപ്പത്തിലും ഉള്ള പണിക്കാര്‍ ഉണ്ട്. അവര്‍ ഓരോരുത്തരായി ലാറ്റക്സ് നിറഞ്ഞ ടാങ്കില്‍ കയ്യ് i മുക്കി കുറെ നേരം കയ്യനക്കാതെ വയ്ക്കുന്നു. ലാറ്റക്സ് ഉറച്ചു കയ്യുറ പോലാകുമ്പോള്‍ അവര്‍ അത് ഊരി വെക്കുന്നു. ഇങ്ങനെ അനേകം പ്രാവശ്യം ചെയ്താണ് ഈ കയ്യുറകള്‍ ഉണ്ടാക്കുന്നത്.
രോഗി അല്‍പ സമയം കഴിഞ്ഞു കാര്യമായി ചിരിച്ചു തുടങ്ങി .
ഡോക്ടര്‍ ചോദിച്ചു : എന്താണ് നിങ്ങള്‍ ചിരിക്കുന്നത് ?
രോഗി: അല്ല കയ്യ്യുറ ഇങ്ങനെയാനുണ്ടാക്കുന്നത് എങ്കില്‍ മറ്റേ ഉറ (കോണ്ടംസ് ) എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചു പോയി.
4. ഒരു ദമ്പതികള്‍ അവധി ആഘോഷിക്കാന്‍ ഇറങ്ങിയതായിരുന്നു. അപ്പോഴാണ് ഭാര്യയ്ക്ക് പല്ലിനു വേദന തോന്നിയത്. അവര്‍ ഒരു ദന്ത ഡോക്ടരുടെ അടുത്തെ ത്തി . അവര്‍ പറഞ്ഞു : ഡോക്ടര്‍ ഞങ്ങള്‍ക്ക് അല്‍പ്പം തിരക്കുണ്ട്, എന്റെ പല്ല് എത്രയുംവേഗം എടുക്കുക, എനിക്ക് വേദന കുറയ്ക്കാനുള്ള കുത്തിവെപ്പൊന്നും വേണ്ട.
ഡോക്ടര്‍: നിങ്ങള്‍ ഏതായാലും ധൈര്യവതി തന്നെ. ശരി ഏതു പല്ലാണ് എടുക്കേണ്ടത് ?
ഭാര്യ; ഭര്‍ത്താവിനോട് : ഡാര്‍ലിംഗ് നിങ്ങളുടെ പല്ലൊന്നു കാണിച്ചു കൊടുക്കൂ.
5. 54 വയസ്സുള്ള ഒരു ദന്ത ഡോക്ടര്‍ തന്റെ ഭാര്യയെ ഉപേക്ഷിച്ചു 18 വയസ്സുള്ള സുന്ദരിയായ ചെറുപ്പക്കാരിയുടെ കൂടെ താമസം ആയി. അയാള്‍ ഭാര്യക്ക് ഒരു കുറിപ്പയച്ചു : സോറി ഡിയര്‍ , നമ്മള്‍ തമ്മില്‍ എന്നേക്കുമായി പിരിഞ്ഞുകഴിഞ്ഞു. ഞാന്‍ മിടുക്കിയായ ഒരു 18 വയസുകാരി സുന്ദരിയെ കണ്ടെത്തി കഴിഞ്ഞു .
ഭാര്യ അയാള്‍ക്കെഴുതി. സാരമില്ല ഞാനും എന്റെ കൂടെ ജീവിക്കാന്‍ ഒരു 18 വയസ്സുകാരനായ ആരോഗ്യമുള്ള യുവാവിനെ കണ്ടെത്തി. പക്ഷെ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം . 54 വയസ്സുള്ള തനിക്കു ഒരു 18 വയസ്സുകാരിയെ എത്രയധികം സന്തോഷിപ്പിക്കാന്‍ കഴിയും എന്നെനിക്കറിയാം , അതെ സമയം 18 വയസുള്ള എന്റെ കമിതാവ് എന്നെ അത്ര സന്തോഷിപ്പിക്കുമെന്നും നിങ്ങള്‍ ഓര്‍ത്താല്‍ നന്ന്..
Ref: Medical jokes. Clifford Sawhney Pustak Mahal
No comments:
Post a Comment