Tuesday, 30 January 2018

31.കുറച്ചു കൂടി വയസ്സന്‍ തമാശകള്‍

1. ഒരു ഡോക്ടര്‍ രോഗികളെ തന്റെ പതിവ് രൌന്റ്സില്‍‍ നോക്കി വരുകയായിരുന്നു. അദ്ദേഹം ഒരു വൃദ്ധന്റെ അടുത്തെത്തി. 
ഡോക്ടര്‍ ചോദിച്ചു : എങ്ങനെയുണ്ട് സഖാവേ ഇന്ന്. ? 
രോഗി: ഒരു ചെറിയ കുഴപ്പം ഡോക്ടര്‍ ഞാന്‍ മൂത്രമൊഴിക്കാന്‍ കുളിമുറിയില്‍ കയറുമ്പോള്‍ തനിയെ ലൈറ്റ് തെളിയുന്നു , എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, ഡോക്ടര്‍ .
ഡോക്ടര്‍ രൌന്റ്സു കഴിഞ്ഞു കക്ഷിയുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു. ഭാര്യ ആണ് ഫോണ്‍ എടുത്തത്. 
ഡോക്ടര്‍ പറഞ്ഞു : മാഡം, താങ്കളുടെ ഭര്‍ത്താവിനു അല്‍പ്പം വാര്ധക്യരോഗം പിടിപെട്ട് തുടങ്ങി എന്ന് തോന്നുന്നു. അദ്ദേഹം രാത്രിയില്‍ മൂത്രം ഒഴിക്കാന്‍ കുളി മുറിയില്‍ കയറുമ്പോള്‍ ലൈറ്റ് തനിയെ ഓണാകുന്നു എന്ന് പറയുന്നു. കാര്യം പ്രശ്നമാണെന്ന് തോന്നുന്നു.
ഭാര്യ മകനെ വിളിച്ചു പറഞ്ഞു : മോനെ നിന്റെ തന്ത രാത്രിയില്‍ വീട്ടിലെ ഫ്രിഡ്ജിലേക്കാണ് മൂത്രം ഒഴിക്കുന്നത് !!

2. ഒരിക്കല്‍ ഒരു പ്രായമായ ദമ്പതികള്‍ ഡോക്ടരുടെ അടുത്ത് എത്തി. ഭര്‍ത്താവ് ഡോക്ടറോട് പറഞ്ഞു : ഡോക്ടര്‍ ഇവള്‍ക്ക് എന്താ രോഗം എന്ന് നോക്കാമോ “
ഡോക്ടര്‍ വൃദ്ധനെ ഒന്ന് കളിയാക്കാം എന്ന് കരുതി പരിശോധനക്ക് ശേഷം പറഞ്ഞു : അവര്‍ക്കു ആവശ്യത്തിനു ലൈംഗിക ബന്ധം നടക്കാത്തതിന്റെ കുഴപ്പം ആണ്. 
ഭര്‍ത്താവ് : അപ്പോള്‍ അവര്‍ക്ക് ആഴ്ച യില്‍ എത്ര പ്രാവശ്യം ബന്ധപ്പെടണം “
ഡോക്ടര്‍: ശരി ,ആഴ്ചയില്‍ മൂന്നു പ്രാവശ്യമെങ്കിലും
ഭര്‍ത്താവ് : എന്നൊക്കെ ?
ഡോക്ടര്‍ : ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളില്‍ , പോരെ ?
ഭര്ത്താവ് : ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഒകെ, പക്ഷെ ശനിയാഴ്ച എനിക്ക് മറ്റു ചില പരിപാടികള്‍ ഉള്ളത് കൊണ്ടു എനിക്ക് ഇവരെ ഇങ്ങോട്ട് കൊണ്ടുവരാന്‍ കഴിയില്ല. !!

3. എന്പതു വയസായ ഒരു വൃദ്ധന്‍ ഒരു ആശുപ സത്രിയില്‍ ചെന്ന് പറഞ്ഞു ,” ഞാന്‍ നിങ്ങളുടെ ശുക്ല ബാങ്കിന് കുറച്ചു ശുക്ലം സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഡോക്ടര്‍ അയാളെ നര്സിനെ അടു ത്തേക്ക് അയച്ചു. നര്‍സ് അയാള്‍ക്ക് അടച്ച ഒരു ജാര്‍ കൊടുത്തു. താങ്കള്‍ വീട്ടില്‍ പോയി സാധനം നാളെ കൊണ്ടുവന്നാല്‍ മതി .
അയാള്‍ പിറ്റേ ദിവസം കാലിയായ ജാറു മായി തിരിച്ചെത്തി. 
നര്‍സ് ചോദിച്ചു : എന്താ ഇതില്‍ ഒന്നും ഇല്ലല്ലോ. 
അയാള്‍ പറഞ്ഞു : എന്ത് ചെയ്യാനാ സിസ്റ്ററെ , ഞാന്‍ വീട്ടില്‍ പോയി നല്ല വണ്ണം ശ്രമിച്ചു , ആദ്യം വലതു കയ്യ് കൊണ്ടു, പിന്നെ ഇടതു കയ്യ് കൊണ്ടു , അതു കഴിഞ്ഞു എന്റെ ഭാര്യ ശ്രമിച്ചു അവളും ഇടതു കയ്യ് കൊണ്ടു വലതു കയ്യ് കൊണ്ടും , എന്നിട്ട് അവള്‍ പല്ല് കൊണ്ടും ഒക്കെ നോക്കി , എന്നിട്ടും ഫലമില്ലാതെ ഞാന്‍ എന്റെ അയല്‍ക്കാരനെ വിളിച്ചു നോക്കി, എന്നിട്ടും പ്രയോജനം ഉണ്ടായില്ല. 
നര്‍സ് അത്ഭുതപ്പെട്ടു, : നിങ്ങള്‍ അയല്‍ക്കാരനെയും വിളിച്ചു നോക്കിയോ ?
അയാള്‍: അതെ സിസ്റ്റര്‍ എന്നിട്ടും ഈ നശിച്ച ജാറിന്റെ മൂടി ഒന്ന് തുറക്കാന്‍ കഴിഞ്ഞില്ല.!!

4. ഒരു എന്പതു വയസ്സുകാരന്‍ തന്റെ ആരോഗ്യ പരിശോധനക്ക് ഡോക്ടരുടെ അടുത്തെത്തി : ഡോക്ടര്‍ ചോദിച്ചു : എങ്ങനെയുണ്ട് ?
അയാള്‍ പറഞ്ഞു : ഡോക്ടര്‍ ഞാന്‍ ഇത്രയും ആരോഗ്യമായിട്ടു ഇരുന്നിട്ടില്ല ഇത് വരെ . ഞാന്‍ ഒരു 19 വയസ്സുകാരിയെ വിവാഹം കഴിച്ചു, അവള്‍ക്കു ഒരു കുട്ടിയേയും കൊടുത്തു , ഞങ്ങള്‍ ഭയങ്കര സന്തോഷത്തില്‍ ആണ്.
ഡോക്ടര്‍ പറഞ്ഞു : ഞാന്‍ ഒരു കഥ പറയാം നിങ്ങള്‍ നല്ലൊരു നായാട്ടുകാര നല്ലേ , എല്ലാ ദിവസവും നിങ്ങള്‍ നായാട്ടിനു പോകുമ്പോള്‍ വല്ല കാട്ടുപന്നിയെയോ ഒക്കെ കൊന്നു കൊണ്ടു വരാറില്ലേ. ഒരിക്കല്‍ നിങ്ങള്‍ നായാട്ടിനു പോയപ്പോള്‍ തോക്കിനു പകരം അബദ്ധത്തില്‍ നിങ്ങ ളുടെ കുട ആണ് കൊണ്ടു പോയത്. കാട്ടിന്റെ ഉള്ളില്‍ എത്തിയപ്പോള്‍ നിങ്ങളുടെ മുമ്പില്‍ ഒരു വലിയ കരടി നില്‍ക്കുന്നു. നിങ്ങള്‍ പതിവുപോലെ നിങ്ങളുടെ കുട തോക്ക് പോലെ നീട്ടി പിടിച്ചു വെടിവെക്കു ന്നത് പോലെ കാണിച്ചു. അതാ കരടി വെടി കൊണ്ടു നിലത്തു വീണു.
അയാള്‍ : അസാധ്യം , കുട കൊണ്ടു വെടി വയ്ക്കുകയോ ? വേറെ ആരെങ്കിലും വെടി വച്ചതായിരിക്കും!!
ഡോക്ടര്‍ : പൂര്‍ണമായും ശരി !

Ref: Medical jokes Clifford Sawhney, Pusthak Mahal
Cartoons from Google Images

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...