Friday, 5 January 2018

13.മെഡിക്കല്‍ ഫലിതങ്ങള്‍ -2

1. ഒരു യുവ ഡോക്ടര്‍ അയാളുടെ ആദ്യത്തെ ക്ലിനിക് ഉദ്ഘാടനത്തിന് തയാറാക്കുകയാ യിരുന്നു. അപ്പോള്‍ അയാളുടെ സഹായി പറഞ്ഞു : ഡോക്ടര്‍, താങ്കളെ കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു.
വന്നയാള്‍ രോഗിയാണെന്ന് കരുതി ഡോക്ടര്‍ അസാമാന്യമായി തിരക്കിലാണെന്ന് കാണി ക്കാന്‍ ഫോണെടുത്തു സംസാരിക്കു ന്നതായി അഭിനയിച്ചു, കുറെ നേരം കഴിഞ്ഞു

ഡോക്ടര് ചോദിച്ചു : ഞാന്‍ എന്താണ് ചെയ്യേണ്ടത്, നിങ്ങള്‍ക്കെന്താണ് വിഷമം ?
വന്നയാള്‍: എനിക്ക് വിഷമം ഒന്നുമില്ല, നിങ്ങളു ടെഫോണിന്റെ കണക്ഷന്‍ കൊടുക്കാന്‍ വന്നതാണ് ഞാന്‍ !!


2. ഡോക്ടര്‍ രോഗിയോട് ; നിങ്ങള്‍ക്കറിയാമോ ശരീരത്തില്‍ ആയിര ത്തിലധിക എല്ലുകള്‍ ഉണ്ടെന്നു ?
രോഗി: ഡോക്ടര്‍ ഒന്ന് പതുക്കെ, എന്റെ നായ പുറത്തു നില്‍ക്കുന്നുണ്ട്. അവന്‍ കേള്‍ക്കണ്ട .
3. ഡോക്ടര്‍ രോഗിയോട്: നിങ്ങളോടു പറയാന്‍ രണ്ടു വാര്‍ത്തയുണ്ട് , ഒന്ന് ചീത്ത യും മറ്റൊന്ന് വളരെ ചീത്തയും .
രോഗി: ആദ്യം ചീത്ത വാര്‍ത്ത തന്നെയാവട്ടെ ;പറഞ്ഞോളൂ.
ഡോക്ടര്‍ : നിങ്ങളുടെ പരിശോധന ഫലം വന്നു, നിങ്ങള്‍ 24 മണിക്കൂര്‍ കൂടിയെ ജീവിച്ചിരിക്കൂ. 
രോഗി : അത് കഷ്ടമാണല്ലോ, ശരി ഇനി എന്താ കൂടുതല്‍ ചീത്ത വാര്‍ത്ത?
ഡോക്ടര്‍: ഞാന്‍ ഞങ്ങളെ ഇന്നലെ മുതല്‍ തിരഞ്ഞു നടക്കുകയായിരുന്നു !
4. ഡോക്ടര്‍ രോഗിയെ പരിശോധിച്ച് പൂര്‍ ത്തിയാക്കി, തലയാട്ടി കൊണ്ടു പറഞ്ഞു : എനിക്ക് നിങ്ങള്‍ക്ക് ഉള്ള രോഗം എന്താ ണെന്നു കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ല. ഒരു പക്ഷെ മദ്യപാനം കൊണ്ടായിരിക്കും!
രോഗി: സാരമില്ല , ഞാന്‍ പിന്നീട് നിങ്ങള്‍ മദ്യപിക്കാത്ത സമയം നോക്കി വരാം .
5. ഒരിക്കല്‍ ഒരാള്‍ ഒരു എലിയെ വിഴുങ്ങി. അയാളുടെ ഭാര്യ ഡോക്ടറെ വിളിച്ചു : ഡോക്ടര്‍ ഉടനെ വരണം, എന്റെ ഭര്‍ത്താവ് ഒരു എലിയെ വിഴുങ്ങി. പ്ലീസ് .
ഡോക്ടര്‍ : നിങ്ങള്‍ അയാളുടെ വായ്ക്ക ടുത്ത് ഒരു പാല്‍ക്കട്ടി കാണിച്ചു പിടിക്കൂ.
ഡോക്ടര്‍ വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ ഒരു മീനിന്റെ കഷണം നൂലില്‍ കെട്ടി അയാളുടെ വായ്ക്കടുത്തു പിടിച്ചിരിക്കുക ആയിരുന്നു.
ഡോക്ടര്‍ : നിങ്ങള്‍ എന്താണ് കാട്ടുന്നത്, ഞാന്‍ പാല്‍ക്കട്ടി കാണിക്കാനല്ലേ പരഞ്ഞത്. നിങ്ങളെന്താ മീന്‍ കാണിച്ചു കൊണ്ടിരികുന്നത് ?
ഭാര്യ : ആദ്യം ഡോക്ടര്‍ എനിക്ക് അയാ ളുടെ വയറ്റില്‍ കയറിയ പൂച്ചയെ ആണ് എടുക്കേണ്ടത് , അത് കഴിഞ്ഞേ എലിയെ എടുക്കാന്‍ പറ്റൂ.
6. ഒരാളിനെ ഡോക്ടര്‍ പരിശോധിച്ച ശേഷം പറഞ്ഞു : കഷ്ടമാണല്ലോ, നിങ്ങള്‍ ഇനി 6 മാസം മാത്രമേ ജീവിച്ചിരിക്കൂ. 
രോഗി: അപ്പോള്‍ ഇനി ഒരു മാര്‍ഗമേ ഉള്ളൂ. ഞാന്‍ ഒരു പാകിസ്ഥാനി ആകാന്‍ പോകുന്നു. 
ഡോക്ടര്‍ : അതെന്താ ജീവിതം മുഴുവന്‍ രാജ്യ സ്നേഹിയായ ഇന്ത്യക്കാരനാ യിരുന്ന നിങ്ങള്‍ ഇപ്പോള്‍ ഇങ്ങനെ ചിന്തിക്കുന്നത് ?
രോഗി: ഏതായാലും ഒരു ഇന്ത്യക്കാരന്‍ മരിക്കുന്നതിനേക്കാള്‍ നല്ലത് ഒരു പാകി സ്ഥാനി മരിക്കുന്നതാണ്.
Ref:Medical jokes and humour, Pustak Mahal by Clifford Sawhney
Cartons from Google

No comments:

Post a Comment

28.വീണ്ടും കുറേക്കൂടി മെഡിക്കല്‍ തമാശകള്‍

1. ഒരാള്‍ക്ക് ശസ്ത്രക്രിയക്കു ബോധം മറയ്ക്കാന്‍ കൊടുത്ത മയക്കു മരുന്നിന്റെ പിടിയില്‍ നിന്ന് മെല്ലെ മെല്ലെ ബോധവാനായി വരുകയായിരുന്നു . അയാള്‍...