1. സ്വന്തം രോഗികളുമായി അവിഹിത വേഴ്ചക്ക് ലൈസന്‍സ് തിരിച്ചെടുക്കപ്പെട്ട ഡോക്ടറെ കണ്ടിട്ടുണ്ടോ ? കഷ്ടം നഗരത്തിലെ ഏറ്റവും നല്ല മൃഗഡോക്ടര്‍ ആയിരുന്നു അദ്ദേഹം .
2. ആലീസ് തന്റെ അല്‍സേഷ്യന്‍ നായയെ മൃഗ ഡോക്ടരുടെ അടുത്തു കൊണ്ടു പോയി. നായയുടെ വാല്‍ മുറിക്കാന്‍ ആവശ്യപ്പെട്ടു.
ഡോക്ടര്‍ ചോദിച്ചു : എന്തിനാ പാവം നായയുടെ ഭംഗിയുള്ള വാല്‍ മുറിക്കുന്നത് ?
ആലീസ്: നാളെ അന്റെ അമ്മായിയമ്മ ഞങ്ങളുടെ വീട്ടില്‍ വരുന്നുണ്ട്. ഇവന്‍ അവരെ കാണുമ്പോള്‍ വാലാട്ടുന്നത് എനിക്കിഷ്ടമല്ല.
3. ഒരു മൃഗ ഡോക്ടര്‍ക്ക് നല്ല സുഖമില്ലാതെ ഒരു സാധാരണ ഡോക്ടരുടെ അടുത്തു ചെന്ന്. ഡോകടര്‍ സാധാരണ ചോദ്യങ്ങള്‍ എല്ലാം ചോദിച്ചു വിശദമായി രേഖപ്പെടുത്തി.
മൃഗ ഡോക്ടര്‍ ചോദിച്ചു. : നിങ്ങള്‍ എന്ത് ഡോക്ടറാണ് , ഞാന്‍ എന്റെ രോഗികളോടു ഒരു ചോദ്യവും ചോദിക്കാറില്ല, അവയെ കണ്ടാലുടന്‍ എനിക്ക് രോഗം എന്താണെന്ന് മനസ്സിലാകും , ഞാന്‍ മരുന്നും കൊടുക്കും.
ഡോകടര്‍ : എന്നാല്‍ ഒരു കാര്യം ചെയ്യൂ , ഈ മരുന്ന് കഴിച്ചോ , അസുഖം മാറുന്നില്ലെങ്കില്‍ നിങ്ങളെ കൊല്ലുകയെ മാര്‍ഗമുള്ളൂ.
4. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ വച്ച് ഒരു സ്ത്രീ സംഭാവന നിക്ഷേപിക്കുന്ന പാത്രത്തില്‍ പതിവായി 10,000 രൂപ നിക്ഷേപിക്കുമായിരുന്നു. ഇത് പല ആഴ്ചയും ആവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ വികാരിയച്ചന്‍ അവരെ വിളിച്ചു ചോദിച്ചു, “ മരിയാമ്മേ നിങ്ങള്ക്ക് എവിടെ നിനാണ് എല്ലാ ആഴ്ചയും ഇത്ര പണം സംഭാവന ചെയ്യാന്‍ കിട്ടുന്നത് ?
മറിയാമ്മ പറഞ്ഞു: അച്ചോ , എനിക്ക് എന്റെ മകന്‍ എല്ലാ ആഴ്ചയും 20,000 രൂപ തരും. അതില്‍ പകുതി ഞാന്‍ എന്റെ ചിലവിനു എടുക്കും, ബാക്കി ഇവിടെ തരുന്നു.
വികാരി: അപ്പോള്‍ തന്റെ മകന് വലിയ ബിസിനെസ്സ് ആണല്ലോ, എന്താണ് അവന്റെ ജോലി ?
മറിയാമ്മ: അച്ചോ അവന്‍ ഒരു മൃഗ ഡോക്ടര്‍ ആണ് . പൂച്ചകളെ വളര്‍ത്തു കയാണ് അവന്റെ ജോലി. അത് വലിയ ഒരു ബിസിനെസ്സ് ആണ്. അവനു ഡല്ഹിയിലെ G B റോഡിലും ,ബോംബെയിലെ ഫോരാസ് റോഡിലും, കല്‍ക്കത്തയിലെ സോനഗുചി യിലും ശാഖകള്‍ ഉണ്ട് .
5. ഒരു സ്ത്രീ തന്റെ നായയുമായി മൃഗ ഡോക്ടരുടെ അടുത്തെത്തി.
സ്ത്രീ: ഡോകടര്‍ ഞങ്ങളുടെ നായ അബോധാവസ്ഥയിലാണ്, എന്തെങ്കിലും ഒന്ന് ചെയ്യൂ.
ഡോക്ടര്‍ അതിനെ വിശദമായി പരിശോധിച്ചു നോക്കി. അയാള്‍ പറഞ്ഞു : “എനിക്ക് ഖേദം ഉണ്ട്, നായയുടെ ഹൃദയം മിടിക്കുന്നില്ല, അത് ചത്തുപോയി എന്ന് തോന്നുന്നു.”
സ്ത്രീക്ക് ഇതംഗീകരിക്കാന്‍ കഴിയുന്നില്ല. അവര്‍ പറഞ്ഞു , “ശരിയല്ല, അവന്‍ ചത്തിട്ടില്ല, ഇല്ല.”
ഡോക്ടര്‍ അയാളുടെ വളര്ത്തുനായയെ വിളിച്ചു , ടോമീ, ഇവിടെ വരൂ. അത് വലിയ ഒരു ലാബ്രഡോര്‍ ആയിരുന്നു. അത് സ്ത്രീയുടെ നായയെ കിടത്തിയ മേശ മേല്‍ കയറി അതിനെ മുകളില്‍ കയറി മണത്തു നോക്കി, കുറെ നോക്കിയതിനു ശേഷം നായ തലയാട്ടിക്കൊണ്ടു തിരിച്ചു തന്റെ മുറിയില്‍ പോയി. മൃഗ ഡോക്ടര്‍ പറഞ്ഞു; ഇപ്പൊ അത് പൂര്‍ണമായും ശരിയാണെന്ന് മനസ്സിലായി. , ഇല്ലേ ?
സ്ത്രീക്ക് വീണ്ടും വിശ്വാസമായില്ല, അവര്‍ പറഞ്ഞു മൂന്നാമത് ഒരു അഭിപ്രായം കൂടി അറിയണം .
മൃഗ ഡോക്ടര്‍ അയാളുടെ പൂച്ചയെ വിളിച്ചു വരുത്തി.പൂച്ച മേശപ്പുറത്തു കയറി നായയുടെ മുകളില്‍ കയറി നോക്കി, തല മുതല്‍ കാലു വരെ മണപ്പിച്ചു നോക്കി. പെട്ടെന്ന് ആ പൂച്ചയും താഴെ ഓടി മറഞ്ഞു.
ഡോക്ടര്‍ : ഇപ്പോഴും നിങ്ങള്ക്ക് ബോധ്യമായില്ലേ
സ്ത്രീ : ശരി ഫീസ് എത്രയാണ് ?
ഡോക്ടര്‍ : ഒരു 3,500 തന്നേക്കൂ.
സ്ത്രീ : 3,500 രൂപയോ, ചത്ത ഒരു നായയെ നോക്കിയതിനു ? അതെങ്ങനെ ?
ഡോക്ടര്‍: എന്റെ പരിശോധനാ ഫീസ് 500, 1,000 ലാബ് ടെസ്റ്റിനു, 2,000 ക്യാറ്റ് സ്കാന്‍ നടത്തിയതിന് !!!
Ref: Medical jokes, Clifford Sawhney , Pusthak mahal
No comments:
Post a Comment